എഎസ്കെ ഓട്ടോമോട്ടിവ് ലിസ്റ്റിംഗ് 7.55% പ്രീമിയത്തിൽ
ഇഷ്യൂ വിലയെക്കാൾ 21.3 രൂപ ഉയർന്നാണ് ഓഹരികൾ ലിസ്റ്റ് ചെയ്തത്
ഇരുചക്ര വാഹനങ്ങൾക്കായുള്ള അഡ്വാൻസ്‍ഡ് ബ്രേക്കിംഗ് സിസ്റ്റം നിർമിച്ച് നൽകുന്ന എഎസ്കെ ഓട്ടോമോട്ടീവ് ഓഹരി വിപണികളില്‍ 7.55 ശതമാനം പ്രീമിയത്തിൽ ലിസ്റ്റ് ചെയ്തു. ഇഷ്യൂ വില 282 രൂപ, ലിസ്റ്റിംഗ് വില 303.30 രൂപ. ഐപിഒ-യിലൂടെ കമ്പനി 834 കോടി രൂപയാണ് സ്വരൂപിച്ചത്.
1988-ൽ സ്ഥാപിതമായ എഎസ്കെ ഓട്ടോമോട്ടീവ് ലിമിറ്റഡിന് 2023 ജൂൺ വരെയുള്ള കണക്കനുസരിച്ച്, ഇന്ത്യയിലെ അഞ്ച് സംസ്ഥാനങ്ങളിലായി 15 നിർമ്മാണ യൂണിറ്റുകളുണ്ട്. എച്ച്എംഎസ്ഐ, എച്ച്എംസിഎൽ, സുസുക്കി, ടിവിഎസ്, യമഹ, ബജാജ്, റോയൽ എൻഫീൽഡ്, ഡെൻസോ, മാഗ്‍നെറ്റി മറെല്ലി, തുടങ്ങിയ കമ്പനികൾക്ക് കമ്പനി ബ്രേക്കിംഗ് സിസ്‍റ്റങ്ങള്‍ നൽകി വരുന്നുണ്ട്. വിവിധ യൂണിറ്റുകളില്‍ നിന്ന് വിദേശത്തേക്കുള്ള കയറ്റുമതിയും നടക്കുന്നുണ്ട്.
എബി സിസ്റ്റം, അലുമിനിയം ലൈറ്റ് വെയ്റ് പ്രിസിഷൻ (എഎൽപി), ഇരു ചക്ര നിർമ്മാതാകൾക്കുള്ള വീൽ അസംബ്ലി, സെക്യൂരിറ്റി കണ്‍ട്രോള്‍ കേബിളുകൾ (എസ് സി സി ) എന്നിവ കമ്പനിയുടെ ഉൽപ്പന്ന ശ്രേണിയിൽ ഉൾപ്പെടുന്നു.