ഏഷ്യന്‍ വിപണികള്‍ ഇടിവില്‍, കയറ്റുമതി വളര്‍ച്ചയില്‍ തിരിച്ചെത്തി; ഇന്ന് വിപണി തുറക്കും മുമ്പ് അറിയേണ്ടത്
- ഗിഫ്റ്റ് നിഫ്റ്റിയുടെ തുടക്കം ഇടിവോടെ
- ചൊവ്വാഴ്ച വ്യാപാരത്തില്‍ എണ്ണ വില അൽപ്പം ഉയർന്നിട്ടുണ്ട്
- രാജ്യത്തിന്‍റെ ഇറക്കുമതിയില്‍ ഇടിവ് തുടരുന്നു
റെക്കോഡുകള്‍ തകര്‍ത്തുകൊണ്ടുള്ള റാലി വിപണികളില്‍ ഇന്നലെയും തുടര്‍ന്നു. ബിഎസ്ഇ സെൻസെക്‌സ് 759 പോയിന്റ് ഉയർന്ന് 73,328 ലും നിഫ്റ്റി 50 203 പോയിന്റ് ഉയർന്ന് 22,098 ലും എത്തി. ടെക്‌നോളജി, ബാങ്കിംഗ് ഓഹരികളിലെ കുതിപ്പും റിലയൻസ് ഇൻഡസ്‌ട്രീസിലെ ശക്തമായ വാങ്ങലും വിപണിയെ നയിച്ചു. എന്നാൽ വിശാലമായ വിപണികൾ ബെഞ്ച്മാർക്ക് സൂചികകൾക്ക് താഴെ നില്‍ക്കുന്ന പ്രകടനം തുടർന്നു. നിഫ്റ്റി മിഡ്‌ക്യാപ് 100, സ്‌മോൾക്യാപ് 100 സൂചികകൾ യഥാക്രമം 0.7 ശതമാനവും 0.4 ശതമാനവും നേട്ടമുണ്ടാക്കി.
ഡിസംബറിൽ ഇന്ത്യയുടെ ചരക്ക് വ്യാപാര കമ്മി 19.8 ബില്യൺ ഡോളറായി കുറഞ്ഞുവെന്ന് വാണിജ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ വർഷം ഇതേ മാസx 23.14 ബില്യൺ ഡോളറായിരുന്നു കമ്മി. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇടിവിലായിരുന്ന ചരക്ക് കയറ്റുമതി ഡിസംബറിൽ വളര്‍ച്ച പ്രകടമാക്കി 38.45 ബില്യൺ ഡോളറിലെത്തി, 2022 ഡിസംബറില്‍ ഇത് 38.08 ബില്യൺ ഡോളറായിരുന്നു. അതേസമയം ചരക്ക് ഇറക്കുമതി 4.9 ശതമാനം കുറഞ്ഞു. നടപ്പ് സാമ്പത്തിക വർഷത്തിന്റെ അവസാന പാദത്തിൽ ഉയർന്ന കയറ്റുമതി പ്രതീക്ഷിക്കുന്നതായി വാണിജ്യ സെക്രട്ടറി സുനിൽ ബർത്ത്‌വാൾ പറഞ്ഞു,
നിഫ്റ്റിയുടെ പ്രതിരോധവും പിന്തുണയും
പിവറ്റ് പോയിന്റ് കാൽക്കുലേറ്റർ സൂചിപ്പിക്കുന്നത് നിഫ്റ്റി 22,111ലും തുടർന്ന് 22,153ലും 22,211ലും ഉടനടി പ്രതിരോധം കാണാനിടയുണ്ട് എന്നാണ്. അതേസമയം താഴ്ചയുടെ സാഹചര്യത്തില്‍ 22,001ലും തുടർന്ന് 21,965ലും 21,907ലും പിന്തുണ എടുക്കാം.
ആഗോള വിപണികളില്‍ ഇന്ന്
യുഎസ് വിപണികള്‍ സമ്മിശ്ര തലത്തിലാണ് തിങ്കളാഴ്ചത്തെ വ്യാപാരം അവസാനിപ്പിച്ചിട്ടുള്ളത്, ഡൗ ജോണ്‍സ് ഇന്‍ഡസ്ട്രിയല്‍ ആവറേജ് 0.31 ശതമാനം ഇടിവ് പ്രകടമാക്കിയപ്പോള്‍ എസ് &പി500 0.08 ശതമാനവും നാസ്ഡാഖ് കോംപോസിറ്റ് 0.02 ശതമാനവും കയറി.
ഏഷ്യ പസഫിക് വിപണികള്‍ പൊതുവില്‍ ഇടിവിലാണ് ഇന്നത്തെ വ്യാപാരം ആരംഭിച്ചിട്ടുള്ളത്. ജപ്പാന്‍റെ നിക്കി, ഓസ്ട്രേലിയയുടെ എഎസ്എക്സ്, ദക്ഷിണ കൊറിയയുടെ കോസ്പി, ഹോംഗ്കോംഗിന്‍റെ ഹാങ്സെങ് എന്നിവയെല്ലാം ഇടിവിലാണ്. ചൈനീസ് വിപണികള്‍ നേട്ടം പ്രകടമാക്കുന്നു.
ഗിഫ്റ്റ് നിഫ്റ്റി 15 പോയിന്‍റ് നഷ്ടത്തോടെയാണ് ഇന്ന് വ്യാപാരം ആരംഭിച്ചിട്ടുള്ളത്. ബെഞ്ച്മാര്‍ക്ക് സൂചികകളുടെയും നെഗറ്റിവ് തുടക്കത്തെ ഡെറിവേറ്റിവ് വിപണി സൂചിപ്പിക്കുന്നു.
ഇന്ന് ശ്രദ്ധ നേടുന്ന ഓഹരികള്‍
ജിയോ ഫിനാൻഷ്യൽ സർവീസസ്: കമ്പനിയുടെ ഏകീകൃത ലാഭം മൂന്നാം പാദത്തില്‍ 293.82 കോടി രൂപയാണ്. മുന്‍പാദത്തിലിത് മുൻ പാദത്തിലെ 668.2 കോടി രൂപയായിരുന്നു. പ്രവർത്തനങ്ങളിൽ നിന്നുള്ള മൊത്തം വരുമാനം 608 കോടി രൂപയിൽ നിന്ന് 413.6 കോടി രൂപയായി താഴ്ന്നു.
പിഎൻസി ഇൻഫ്രാടെക്: പിഎൻസി ഇൻഫ്രാടെക്കും അതിന്റെ അനുബന്ധ സ്ഥാപനമായ പിഎൻസി ഇൻഫ്രാ ഹോൾഡിംഗ്സും ഉത്തർപ്രദേശ്, മധ്യപ്രദേശ്, കർണാടക, രാജസ്ഥാൻ എന്നിവിടങ്ങളിലെ 12 റോഡ് ആസ്തികൾ വിറ്റഴിക്കാൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ട്രസ്റ്റായ (ഇൻവിറ്റ്) ഹൈവേസ് ഇൻഫ്രാസ്ട്രക്ചർ ട്രസ്റ്റുമായി (എച്ച്ഐടി) കരാറിലെത്തി. ഇടപാടിന്റെ എന്റർപ്രൈസ് മൂല്യം 9,005.7 കോടി രൂപയാണ്.
ഏയ്ഞ്ചൽ വൺ: റീട്ടെയിൽ സ്റ്റോക്ക് ബ്രോക്കിംഗ് സ്ഥാപനം ഒക്ടോബർ-ഡിസംബർ 2024 കാലയളവിൽ 260.3 കോടി രൂപ അറ്റാദായം രേഖപ്പെടുത്തി, മുൻവർഷം സമാന കാലയളവിനെ അപേക്ഷിച്ച് 14.2 ശതമാനം വളർച്ചയാണിത്. പ്രവർത്തന വരുമാനം 41.5 ശതമാനം വർധിച്ച് 1,059 കോടി രൂപയായി.
റെയിൽ വികാസ് നിഗം: ജബൽപൂരിലെ 11 കെവി ലൈനുമായി ബന്ധപ്പെട്ട വർക്കുകളുടെ വിതരണം, ഇൻസ്റ്റാളേഷൻ, ടെസ്റ്റിംഗ്, കമ്മീഷൻ ചെയ്യൽ എന്നിവയ്ക്കുള്ള കരാര്‍ കമ്പനി നേടി. എംപി മധ്യക്ഷേത്ര വിദ്യുത് വിതരൺ കമ്പനിയാണ് 24 മാസത്തേക്ക് കരാർ നൽകിയിരിക്കുന്നത്.
ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ: അഫിനിറ്റി ഹോൾഡിംഗ്‌സും ആൽഫ ജിസിസി ഹോൾഡിംഗ്‌സും ജിസിസി (ഗൾഫ് കോ-ഓപ്പറേഷൻ കൗൺസിൽ) ബിസിനസിലെ ഓഹരി വിൽപ്പനയുടെ ഇടപാട് ഉടൻ പൂർത്തിയാക്കാൻ ലക്ഷ്യമിടുന്നു. 903 മില്യൺ ഡോളറിന്റെ മുൻകൂർ പരിഗണനയുടെ അടിസ്ഥാനത്തില്‍, ഓഹരി ഉടമകൾക്ക് ലാഭവിഹിതമായി, ഒരു ഓഹരിക്ക് 110 രൂപ മുതൽ 120 രൂപ വരെ വിതരണം ചെയ്യാൻ കമ്പനി ആലോചിക്കുന്നു.
സർദ എനർജി & മിനറൽസ്: ഉൽപ്പാദനത്തിന്റെയും ഖനന സൗകര്യങ്ങളുടെയും ആവശ്യങ്ങൾ നിറവേറ്റുന്നതിന് ഛത്തീസ്ഗഡിൽ 50 മെഗാവാട്ട് ഡിസി സോളാർ പവർ പ്ലാന്റ് സ്ഥാപിക്കുന്നതിനുള്ള കരാർ കമ്പനിക്ക് ലഭിച്ചു. 150 കോടിയുടേതാണ് കരാർ.
ഇന്ന് വരുന്ന റിസള്‍ട്ടുകള്‍
എച്ച്‌ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ലോംബാർഡ് ജനറൽ ഇൻഷുറൻസ് കമ്പനി, എൽ ആൻഡ് ടി ടെക്‌നോളജി സർവീസസ്, ഫെഡറൽ ബാങ്ക്, ഗാലന്റ് ഇസ്‌പാറ്റ്, ഗോവ കാർബൺ, ഹാത്ത്‌വേ കേബിൾ & ഡാറ്റാകോം, ഹിമാദ്രി സ്‌പെഷ്യാലിറ്റി കെമിക്കൽ, ഐസിഐസിഐ സെക്യൂരിറ്റീസ്, ജിൻഡാൽ സോ, ലോട്ടസ് ചോക്ലേറ്റ്, ബാങ്ക് ഓഫ് മഹാരാഷ്ട്ര, സി ഇ ഇൻഫോഡ്‌സ് സിസ്റ്റംസ്, ക്രെഡോ ബ്രാൻഡ് മാർക്കറ്റിംഗ്, നെറ്റ്‍വര്‍ക്ക് 18 മീഡിയ & ഇന്‍വെസ്റ്റ്‍മെന്‍റ്സ്, ന്യൂജെന്‍ സോഫ്റ്റ്‍വെയര്‍ ടെക്നോളജീസ്, ടിവി 18 ബ്രോഡ്‍കാസ്‍റ്റ് എന്നിവയുടെ മൂന്നാം പാദ ഫലങ്ങള്‍ ഇന്ന് പ്രഖ്യാപിക്കപ്പെടും.
ക്രൂഡ് ഓയില്‍ വില
മിഡിൽ ഈസ്റ്റ് പ്രതിസന്ധി രൂക്ഷമായതിനാൽ ചൊവ്വാഴ്ച വ്യാപാരത്തില്‍ എണ്ണ വില അൽപ്പം ഉയർന്നിട്ടുണ്ട്. കൂടുതൽ ടാങ്കറുകൾ ചെങ്കടലില്‍ നിന്ന് വഴിമാറിപ്പോകുകയാണ്. ബ്രെന്റ് ക്രൂഡ് ഫ്യൂച്ചറുകൾ ബാരലിന് 12 സെൻറ് അഥവാ ഏകദേശം 0.2 ശതമാനം ഉയർന്ന് 78.27 ഡോളറിലെത്തി. ഇന്നലെ 14 സെന്റ് ഇടിവ് രേഖപ്പെടുത്തിയിരുന്നു. തിങ്കളാഴ്ചയിലെ യുഎസ് പൊതു അവധിക്ക് ശേഷം, യുഎസ് വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് ക്രൂഡ് 17 സെൻറ് അഥവാ 0.2 ശതമാനം കുറഞ്ഞ് ബാരലിന് 72.52 ഡോളറിലെത്തി.
വിദേശ നിക്ഷേപങ്ങളുടെ ഗതി
വിദേശ സ്ഥാപന നിക്ഷേപകർ (എഫ്‌ഐഐകൾ) കഴിഞ്ഞ നാല് തുടർച്ചയായ സെഷനുകളിലെ സ്ഥിരമായ വിൽപ്പനയ്ക്ക് ശേഷം ഇന്നലെ ഓഹരികളില്‍ 1,085.72 കോടി രൂപയുടെ അറ്റവാങ്ങല്‍ നടത്തി. ആഭ്യന്തര സ്ഥാപന നിക്ഷേപകർ (ഡിഐഐകൾ) 820.69 കോടി രൂപയുടെ വില്‍പ്പന നടത്തിയതായും എൻഎസ്ഇയിൽ നിന്നുള്ള താൽക്കാലിക കണക്കുകൾ വ്യക്തമാക്കുന്നു.
ഓഹരി വിപണി വാര്‍ത്തകള്‍ അറിയാന്‍
നിരാകരണം: ഈ ലേഖനം വിജ്ഞാനത്തെ മാത്രം ഉദ്ദേശിച്ചുള്ളതാണ്, നിക്ഷേപ ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ ലാഭ നഷ്ട സാധ്യതകൾക്ക് വിധേയമാണ്. ഓഹരി വിപണിയിൽ നിക്ഷേപിക്കും മുമ്പെ അംഗീകൃത സാമ്പത്തിക വിദഗ്ധന്റെ സേവനം തേടേണ്ടതാണ്. നിക്ഷേപങ്ങളിലൂടെയുണ്ടാകുന്ന നഷ്ടങ്ങള്‍ക്ക് ലേഖകനോ മൈഫിന്‍ പോയിന്‍റിനോ ഉത്തവരാദിത്തം ഉണ്ടായിരിക്കുന്നതല്ല.
വിപണി തുറക്കും മുന്‍പുള്ള മൈഫിന്‍ ടിവിയിലെ ലൈവ് അവലോകനം കാണാം