യുഎസിലേക്ക് അനധികൃത കുടിയേറ്റം; 2023ല്‍ പിടിക്കപ്പെട്ടത് 1 ലക്ഷത്തോളം ഇന്ത്യക്കാര്‍

  • മനുഷ്യക്കടത്തിന് ഗുജറാത്ത് കേന്ദ്രമാക്കി നിരവധി ഏജന്‍റുമാര്‍
  • 303 ഇന്ത്യന്‍ യാത്രികരുള്ള വിമാനത്തെ കഴിഞ്ഞയാഴ്ച ഫ്രാന്‍സ് തടഞ്ഞു
  • അനധികൃത കുടിയേറ്റത്തിന് 60 ലക്ഷം മുതൽ 1.4 കോടി രൂപ വരെ ഈടാക്കുന്നു
;

Update: 2023-12-31 09:57 GMT
illegal immigration to the us, about 1 lakh Indians were caught in 2023
  • whatsapp icon

യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പട്രോൾ (സിബിപി) നല്‍കുന്ന വിവരങ്ങള്‍ അനുസരിച്ച് 2023ൽ മാത്രം യുഎസിലേക്ക് അനധികൃതമായി കടക്കാൻ ശ്രമിക്കുന്നതിനിടെ 96,917 ഇന്ത്യക്കാർ അറസ്റ്റിലായി. യുഎസിലെ ഏറ്റവും വലിയ മൂന്നാമത്തെ അനധികൃത കുടിയേറ്റക്കാരാണ് ഇന്ത്യക്കാരെന്നും യുഎസിലെ അനധികൃത ഇന്ത്യന്‍ കുടിയേറ്റക്കാരുടെ എണ്ണം ഏകദേശം 725,000 വരുമെന്നും റിപ്പോര്‍ട്ട് പറയുന്നു.

അപകടകരമായ റൂട്ടുകള്‍

ഭൂരിഭാഗം പേരും നടന്നുകൊണ്ട് യുഎസ് അതിര്‍ത്തിക്കുള്ളില്‍ പ്രവേശിക്കുന്നതിനാണ് ശ്രമിച്ചത്. 30,010 ഇന്ത്യക്കാര്‍ കനേഡിയൻ അതിർത്തിയിലും 41,770 പേർ യുഎസിന്‍റെ തെക്കൻ അതിർത്തിയിലും ഈ വര്‍ഷം പിടിയിലായി. ഗുജറാത്തും പഞ്ചാബുമാണ് അനധികൃത യുഎസ് കുടിയേറ്റത്തില്‍ മുന്നില്‍ നില്‍ക്കുന്നത്. സുരക്ഷിതമല്ലാത്ത കുടിയേറ്റ ശ്രമങ്ങള്‍ക്കിടെ നിരവധി അപകടങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

60 ലക്ഷം മുതൽ 1.4 കോടി രൂപ വരെ അമേരിക്കയിലേക്ക് കടത്തുന്നതിന് ഏജന്‍റുമാര്‍ ഈടാക്കുന്നതായി റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ അഞ്ച് വര്‍ഷങ്ങള്‍ക്കിടെ ഇന്ത്യയില്‍ നിന്ന് അനധികൃതമായി യുഎസ് കുടിയേറ്റത്തിന് ശ്രമിക്കുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ധനയാണ് ഉണ്ടായിട്ടുള്ളത്. 2020ല്‍ 19,883 പേരും 2021ല്‍ 30,662 പേരും 2022 ല്‍ 63,927 പേരുമാണ് അനധികൃതമായി യുഎസ് അതിര്‍ത്തി കടക്കാന്‍ ശ്രമിക്കുന്നതിനിടെ പിടിയിലായ ഇന്ത്യക്കാര്‍.

ഗുജറാത്ത് കേന്ദ്രമാക്കി മനുഷ്യക്കടത്ത് 

ഇന്ത്യക്കാര്‍ക്ക് വിസയില്ലാതെ പ്രവേശിക്കാനാകുന്ന നിക്കാര്വഗ പോലുള്ള രാഷ്ട്രങ്ങളെ യുഎസിലേക്കും കാനഡയിലേക്കുമുള്ള മനുഷ്യക്കടത്തിനായി ഉപയോഗിക്കുന്നുണ്ടെന്നാണ് വിവരം. ഗുജറാത്ത് ഗ്രാമങ്ങളില്‍ ഹതാശരായ പല ചെറുപ്പക്കാരെയും അനധികൃതമായി യുഎസില്‍ എത്തിക്കുന്നത് വാഗ്ദാനം ചെയ്തുകൊണ്ട് ഏജന്‍റുമാര്‍ പ്രവര്‍ത്തിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നതിനായി ഗുജറാത്ത് പൊലീസ് ഒരു പ്രത്യേക സംഘത്തെയും നിയേഗിച്ചിട്ടുണ്ട്. 

ഡിസംബര്‍ 22 വ്യാഴാഴ്ച 303 ഇന്ത്യന്‍ യാത്രക്കാരുമായി യുഎഇയില്‍ നിന്ന് നിക്കാര്വഗെയിലേക്ക് പറന്ന വിമാനം ഫ്രാന്‍സില്‍ പിടിച്ചുവെക്കപ്പെട്ടിരുന്നു. മനുഷ്യക്കടത്ത് സംശയച്ചതിന്‍റെ പേരിലായിരുന്നു ഫ്രഞ്ച് അധികൃതരുടെ നടപടി. 96 ഗുജറാത്തികളാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.

ഇന്ത്യയിലേക്ക് പോകാന്‍ ഫ്രാന്‍സ് ഇവര്‍ക്ക് അനുമതി നല്‍കിയെങ്കിലും ഗുജറാത്തിലേക്ക് പോകുന്നതിന് തയാറല്ലെന്ന നിലപാട് ഇവര്‍ സ്വീകരിച്ചുവെന്നാണ് വിവരം ഭൂരിപക്ഷവും നിക്കാര്വഗെയിലേക്ക് പോകുന്നുവെന്ന നിലപാടില്‍ ഉറച്ചുനിന്നപ്പോള്‍ 12 പേര്‍ ഫ്രാന്‍സ് തങ്ങള്‍ക്ക് അഭയം നല്‍കണമെന്ന് ആവശ്യപ്പെട്ടു.

ഗുജറാത്തിലേക്ക് മടങ്ങാനൊരുക്കമല്ലെന്നും ഇവര്‍ പറയുന്നു. വടക്കന്‍ ഗുജറാത്തിലെ ചില ഏജന്‍റുമാരാണ് ഈ കടത്തിനു പിന്നിലെന്നും ഈ ഏജന്‍റുമാര്‍ നിര്‍ദേശിച്ചിട്ടുള്ളതിന് അനുസരിച്ചാണ് യാത്രികര്‍ പ്രതികരിക്കുന്നതെന്നും അധികൃതര്‍ കരുതുന്നു.

Tags:    

Similar News