സൊമാറ്റോയില്‍ 400 ദശലക്ഷം ഡോളറിന്റെ ഓഹരി വില്‍ക്കാനൊരുങ്ങി ആലിപേ

2023-ല്‍ ഇതുവരെയായി സൊമാറ്റോയുടെ ഓഹരി 96 ശതമാനത്തോളം മുന്നേറി

Update: 2023-11-29 07:24 GMT

ചൈനീസ് പേയ്‌മെന്റ്‌സ് ഗ്രൂപ്പായ ആലിപേ ഇന്ത്യന്‍ ഫുഡ് ഡെലിവറി ഭീമനായ സൊമാറ്റോയിലുള്ള 3.4 ശതമാനം വരുന്ന ഓഹരി വില്‍ക്കാനൊരുങ്ങുന്നു. ഏകദേശം 400 ദശലക്ഷം ഡോളര്‍ മൂല്യം കണക്കാക്കുന്ന ഓഹരികളാണ് ഇത്.

ആന്റ് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ളതാണ് ആലിപേ. ഒക്ടോബറില്‍ ജപ്പാന്റെ സോഫ്റ്റ്ബാങ്ക് സൊമാറ്റോയിലെ 1.1 ശതമാനം ഓഹരികള്‍ വിറ്റിരുന്നു.

2023-ല്‍ ഇതുവരെയായി സൊമാറ്റോയുടെ ഓഹരി 96 ശതമാനത്തോളം മുന്നേറി.

ഇന്ന് (നവംബര്‍ 29) ബിഎസ്ഇയില്‍ രാവിലെ സൊമാറ്റോയുടെ ഓഹരി വില 4 ശമതാനത്തോളം ഉയര്‍ന്ന് 118.5 രൂപയിലെത്തിയിരുന്നു.

Tags:    

Similar News