നിഫ്റ്റി ' റീറ്റ്, ഇൻവിറ്റ്' സൂചിക അവതരിപ്പിച്ച് എൻഎസ്ഇ

ബദൽ സാമ്പത്തിക മാർഗങ്ങളാണ് റീറ്റ്, ഇൻവിറ്റ് പദ്ധതി.

Update: 2023-04-11 12:07 GMT

നാഷണൽ സ്റ്റോക്ക് എക്സ്ചേയ്ഞ്ച് ആദ്യത്തെ റിയൽ എസ്റ്റേറ്റ് ഇൻവെസ്റ്റ്മെന്റ് ട്രസ്റ്റ് (നിഫ്റ്റി റീറ്റ്) , ഇൻഫ്രാ സ്‌ട്രെച്ചർ ഇൻവെസ്റ്റ്മെന്റ് ട്രസ്റ്റ് (നിഫ്റ്റി ഇൻവിറ്റ്) എന്നിവ അവതരിപ്പിച്ചു.

റിയൽ എസ്റ്റേറ്റ്, ഇൻഫ്രാ സ്‌ട്രെച്ചർ മേഖലയിലെ നിക്ഷേപ സാധ്യതകളെ പ്രോത്സാഹിപ്പിക്കുന്നതാണ് ഇൻവെസ്റ്റ്‌മെന്റ് ട്രസ്റ്റ്. ദീർഘകാല കാലാവധിയിൽ റീറ്റ് നിക്ഷേപം റിയൽ എസ്റ്റേറ്റ് പദ്ധതികളിലും, ഇൻവിറ്റ് നിക്ഷേപം ഇൻഫ്രാസ്ട്രച്ചർ പദ്ധതികളിലുമാണ് നിക്ഷേപിക്കുന്നത്.

ഇൻഫ്രാസ്ട്രച്ചർ, റിയൽ എസ്റ്റേറ്റ് എന്നിവയിൽ നിന്നും വരുമാനം സ്വരൂപിക്കുന്നതിനുള്ള ബദൽ സാമ്പത്തിക മാർഗങ്ങളാണ് റീറ്റ്, ഇൻവിറ്റ് പദ്ധതി. ഇക്വിറ്റി, ഡെറ്റ്, ഗോൾഡ് പോലുള്ള മറ്റു നിക്ഷേപങ്ങളിൽ നിന്ന് വ്യത്യസ്തമായതിനാൽ ഈ ആസ്തി വിഭാഗങ്ങളിലെ സാധ്യതകളെ പ്രയോജനപ്പെടുത്തുന്നതിന് നിക്ഷേപകർക്ക് അവസരം ലഭിക്കുന്നുവെന്ന് എൻഎസ്ഇയുടെ സിഇഒ മുകേഷ് അഗർവാൾ പറഞ്ഞു.

വിപണി മൂല്യത്തിന്റെ അടിസ്ഥാനത്തിലാണ് ഇതിൽ സെക്യുരിറ്റികൾ ഉൾപെടുത്തുക. മികച്ച മൂന്ന് സെക്യുരിറ്റികളുടെ വെയിറ്റേജ് 72 ശതമാനമാവും. രണ്ട് സൂചികകളുടെയും അടിസ്ഥാന മൂല്യം 1000 ആയിരിക്കും. ത്രൈമാസ ഫലങ്ങൾക്കനുസരിച്ച് സൂചിക പുനഃക്രമീകരിക്കും.

Tags:    

Similar News