കഹാൻ പാക്കേജിംഗ് ലിസ്റ്റിംഗ്: 90% പ്രീമിയത്തിൽ
ഇഷ്യു വിലയായ 80 രൂപക്കെതിരേ 152 രൂപയ്ക്കായിരുന്നു ലിസ്റ്റിംഗ്.;

കഹാൻ പാക്കേജിംഗ് ഓഹരികൾ ഇന്ന് (സെപ്റ്റംബർ 15) 90 ശതമാനം പ്രീമിയത്തിൽ ബിഎസ്ഇ എസ്എംഇയിൽ ലിസ്റ്റ് ചെയ്തു. ഓഹരികള്‍ 152 രൂപയിലാണ് ലിസ്റ്റ് ചെയ്തത്. ഇഷ്യു വിലയായ 80 രൂപ. മഹാരാഷ്ട്ര ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന, ബൾക്ക് പാക്കേജിംഗ് ഉല്‍പ്പന്ന നിർമാതാക്കളാണ് കഹാൻ പാക്കേജിംഗ്.
ഐപിഒ വഴി കമ്പനി 5.26 കോടി രൂപയാണ് സമാഹരിച്ചത്. പ്രശാന്ത് ജിതേന്ദ്ര ധോലാകിയയും രോഹിത് ജിതേന്ദ്ര ധോലാകിയയുമാണ് കമ്പനിയുടെ പ്രൊമോട്ടർമാർ. ഇഷ്യൂവിൽ നിന്നുള്ള തുക പൊതു കോർപ്പറേറ്റ്, പ്രവർത്തന മൂലധന ആവശ്യകതകള്‍ക്കായി വിനിയോഗിക്കും.
കൃഷി, കീട നാശിനി, സിമന്‍റ്, കെമിക്കല്‍, രാസവളം, ഭക്ഷ്യോല്‍പ്പന്നം തുടങ്ങിയ വിവിധ മേഖലകള്‍ക്ക് ആവശ്യമായ വൈവിധ്യമാർന്ന ബള്‍ക്ക് പാക്കേജിംഗ് വസ്തുക്കൾ കഹാൻ പാക്കേജിംഗ് ലിമിറ്റഡ് നിര്‍മിക്കുന്നു. ഉപഭോക്താവിന്‍റെ ആവശ്യമനുസരിച്ച് വ്യത്യസ്ത ഭാരം, വലുപ്പം, നിറം എന്നിവയില്‍ കമ്പനി ഉല്‍പ്പന്നം നിര്‍മിച്ച് നല്‍കും. മഹാരാഷ്ട്രയിലെ അസൻഗാവിലാണ് കമ്പനിയുടെ ഉല്‍പ്പാദന യൂണിറ്റ്.