ഐപിഒയിലൂടെ ഫണ്ട സമാഹരിക്കാന്‍ ആര്‍കെ സ്വാമി ലിമിറ്റഡിന് സെബിയുടെ അനുമതി. ഇന്റഗ്രേറ്റഡ് മാര്‍ക്കറ്റിംഗ് സര്‍വീസ് സ്ഥാപനമാണ് ആര്‍കെ സ്വാമി ലിമിറ്റഡ്. പുതിയ ഓഹരികള്‍ ഇഷ്യു ചെയ്യുന്നതിലൂടെ 215 കോടി രൂപ സമാഹരിക്കാനും. നിലവിലുള്ള ഓഹരിയുടമകളുടെ 87 ലക്ഷം ഓഹരികള്‍ ഓഫര്‍ ഫോര്‍ സെയിലിലൂടെ വില്‍ക്കാനുമാണ് കമ്പനി ലക്ഷ്യമിടുന്നതെന്നാണ് കമ്പനി സമര്‍പ്പിച്ച ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്പക്ടസ് വ്യക്തമാക്കുന്നത്.
ശ്രീനിവാസന്‍ കെ സ്വാമി, നരസിംഹന്‍ കൃഷ്ണസ്വാമി, ഇവാന്‍സ്റ്റോണ്‍ പയനീര്‍ ഫണ്ട് എല്‍.പി, പ്രേം മാര്‍ക്കറ്റിംഗ് വെഞ്ച്വേഴ്‌സ് എല്‍എല്‍പി എന്നിവരാണ് ഓഫര്‍ ഫോര്‍ സെയിലിലൂടെ ഓഹരി വിറ്റഴിക്കുമെന്ന് വ്യക്തമാക്കിയിട്ടുള്ളത്.
ഓഗസ്റ്റില്‍ കമ്പനി ഐപിഒയ്ക്കുള്ള ഡ്രാഫ്റ്റ് പേപ്പറുകള്‍ സമര്‍പ്പിച്ചിരുന്നു. ജനുവരി അഞ്ചിനാണ് ഒബസര്‍വേഷന്‍ ലെറ്റര്‍ ലഭിച്ചത്. ഐപിഒയുമായി മുന്നോട്ടു പോകാനുള്ള അനുമതിയെന്നാണ് ഒബ്‌സര്ഡവേഷന്‍ ലെറ്ററിന്റെ അര്‍ഥം.
ഡിജിറ്റല്‍ വീഡിയോ കണ്ടന്റ് പ്രൊഡക്ഷന്‍ സ്റ്റുഡിയോ, പുതിയ കസ്റ്റമര്‍ എക്‌സ്പീരിയന്‍സ് സെന്ററുകള്‍, കംപ്യൂട്ടറിന്റെ സഹായത്തോടെയുള്ള ടെലിഫോണിക് ഇന്റര്‍വ്യു സെന്ററുകള്‍ എന്നിവ സ്ഥാപിക്കുക, പൊതുവായ കോര്‍പറേറ്റ് ആവശ്യങ്ങള്‍ നിറവേറ്റുക എന്നിവയാണ് ഐപിഒയിലൂടെ സമാഹരിക്കുന്ന തുക കൊണ്ടുള്ള കമ്പനിയുടെ ലക്ഷ്യങ്ങള്‍.
കൂടാതെ, ആര്‍കെ സ്വാമി ലിമിറ്റഡിന്റെ അനുബന്ധ സ്ഥാപനങ്ങളായ ഹന്‍സ റിസേര്‍ച്ച്, ഹന്‍സ കസ്റ്റമേഴ്‌സ് ഇക്വിറ്റി എന്നിവയുടെ ഐടി അടിസ്ഥാന സൗകര്യ വികസനത്തിനും ഫണ്ട് വിനിയോഗിക്കും.
എസ്ബിഐ ക്യാപിറ്റല്‍ മാര്‍ക്കറ്റ്, ഐഐഎഫ്എല്‍ സെക്യൂരിറ്റീസ്, മോത്തിലാല്‍ ഓസ്വാള്‍ ഇന്‍വെസ്റ്റ്‌മെന്റ് അഡൈ്വസേഴ്‌സ് എന്നിവരാണ് ലീഡ് മാനേജര്‍മാര്‍. ക്രിയേറ്റീവ്, മീഡിയ, ഡാറ്റ അനലിറ്റിക്‌സ്, മാര്‍ക്കറ്റ് റിസര്‍ച്ച് സേവനങ്ങള്‍ എന്നിവയ്ക്കായി ഏകജാലക (സിംഗിള്‍ വിന്‍ഡോ) പരിഹാരം വാഗ്ദാനം ചെയ്യുന്ന ഇന്ത്യയിലെ ഏറ്റവും വലിയ സംയോജിത മാര്‍ക്കറ്റിംഗ് സേവന ദാതാവാണ് ആര്‍ കെ സ്വാമി ലിമിറ്റഡ്.
2023 സാമ്പത്തിക വര്‍ഷത്തില്‍, ഇന്ത്യയിലെ മുന്‍നിര പരസ്യ ഏജന്‍സികളിലൊന്നായ കമ്പനി വിവിധ മാധ്യമ സ്ഥാപനങ്ങളിലുടനീളം ഉപഭോക്താക്കള്‍ക്കായി 818 ക്രിയേറ്റീവ് കാംപെയിനുകള്‍ പുറത്തിറക്കി, 97.69 ടെറാബൈറ്റ് ഡാറ്റ കൈകാര്യം ചെയ്തു, ക്വാണ്ടിറ്റേറ്റീവ്, ക്വാളിറ്റേറ്റീവ്, ടെലിഫോണിക് സര്‍വേകളിലുടെ 2.37 ദശലക്ഷത്തിലധികം ഉപഭോക്തൃ അഭിമുഖങ്ങള്‍ നടത്തിയിരുന്നു.