സ്വര്‍ണം കരുതല്‍ ശേഖരം: ഒന്നാം സ്ഥാനം യുഎസ്; ഇന്ത്യ ഒൻപതാം സ്ഥാനത്ത്

  • ഇന്ത്യയുടെ സ്വര്‍ണ ശേഖരം 2,191.53 ടണ്ണാണ്
  • പട്ടികയില്‍ ഇന്ത്യയ്ക്ക് തൊട്ടു മുകളിലായി ജപ്പാനും താഴെയായി നെതര്‍ലാന്‍ഡ്‌സുമാണുള്ളത്
  • പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ളത് ജര്‍മനിയാണ്

Update: 2024-01-18 07:04 GMT

ലോകത്ത് ഏറ്റവും കൂടുതല്‍ സ്വര്‍ണം കരുതല്‍ ശേഖരമായി സൂക്ഷിച്ചിരിക്കുന്നത് യുഎസ്സ് എന്ന് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍. പട്ടികയില്‍

ഒന്‍പതാം സ്ഥാനമാണ് ഇന്ത്യയ്ക്കുള്ളത്. യുകെ, സൗദി അറേബ്യ എന്നീ രാജ്യങ്ങളെ പിന്തള്ളിയാണ് ഇന്ത്യ 9-ാം സ്ഥാനം ഉറപ്പിച്ചത്.

വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ പട്ടിക പ്രകാരം 8,133.46 ടണ്‍ സ്വര്‍ണ ശേഖരം യുഎസിലുണ്ടെന്നാണ്. അതിന്റെ മൂല്യം ഏകദേശം 4,89,133 ദശലക്ഷം ഡോളറാണ്.

രണ്ടാം സ്ഥാനത്തുള്ളത് ജര്‍മനിയാണ്. 3,352 ടണ്‍ ശേഖരമാണ് ജര്‍മനിക്കുള്ളത്. ഇറ്റലി, ഫ്രാന്‍സ്, റഷ്യ തുടങ്ങിയ രാജ്യങ്ങളാണു യഥാക്രമം മൂന്നും, നാലും, അഞ്ചും സ്ഥാനങ്ങള്‍ അലങ്കരിക്കുന്നത്.

ഇന്ത്യയുടെ സ്വര്‍ണ ശേഖരം 2,191.53 ടണ്ണാണ്. ഇതിന്റെ മൂല്യം ഏകദേശം 1,31,795 ദശലക്ഷം ഡോളറാണ്.പട്ടികയില്‍ ഇന്ത്യയ്ക്ക് തൊട്ടു മുകളിലായി ജപ്പാനും താഴെയായി നെതര്‍ലാന്‍ഡ്‌സുമാണുള്ളത്.

Tags:    

Similar News