സ്വർണവില കുതിപ്പ് തുടരുന്നു; പവന് 560 രൂപ കൂടി, വെള്ളി നിരക്കും ഉയർന്നു
സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ്.
ഒരു ഗ്രാമിന് 70 രൂപയും ഒരു പവന് 560 രൂപയുമാണ് ഇന്ന് കൂടിയത്. ഇതോടെ ഒരു ഗ്രാമിന് 6680 രൂപയും ഒരു പവന് 53440 രൂപയുമായി സ്വർണവില ഉയർന്നു.
ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയാണിത്.
ഇന്നലെ ഒരു ഗ്രാമിന് 6610 രൂപയും ഒരു പവന് 52880 രൂപയുമായിരുന്നു വില.
വെള്ളി വില
സംസ്ഥാനത്തെ വെള്ളിവില ഇന്ന് ഒരു രൂപ കൂടി.
കേരളത്തിൽ ഒരു ഗ്രാമിന് 98, എട്ട് ഗ്രാമിന് 784 എന്നിങ്ങനെയാണ് ഇന്നത്തെ വെള്ളി നിരക്ക്. ഇന്നലെ 97 രൂപയിലായിരുന്നു വ്യാപാരം നടന്നത്.
ജൂണിലെ സ്വർണവില (പവൻ)
ജൂൺ 1: 53,200
ജൂൺ 2: 53,200
ജൂൺ 3: 52,880