പൊന്നാണ് പൊന്ന്; 15 ദിവസം കൊണ്ട് കുറഞ്ഞത് 1120 രൂപ

  • ഏറ്റവും ഉയര്‍ന്ന വില രേഖപ്പെടുത്തിയത് ഫെബ്രുവരി രണ്ടിന്
  • ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപ കുറഞ്ഞ് 45520 രൂപ
  • വെള്ളി വില ഗ്രാമിന് ഒരു രൂപ വര്‍ധിച്ച് 76 രൂപ

Update: 2024-02-15 10:38 GMT

എന്റെ പൊന്നേ എങ്ങോട്ടാണീ പോക്കെന്നുള്ള ചോദ്യത്തിന് തല്‍ക്കാലം ഇടവേള. കുറച്ചു ദിവസങ്ങളായി വിലയില്‍ അല്‍പ്പം മയം കാണിക്കുന്നുണ്ട് സ്വര്‍ണം. ഇന്നും സംസ്ഥാനത്തെ സ്വര്‍ണ വില കുറഞ്ഞിട്ടുണ്ട്. ഇന്ന് 22 കാരറ്റ് സ്വര്‍ണ വില ഗ്രാമിന് 10 രൂപ കുറഞ്ഞ് 5690 രൂപയായി. ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപ കുറഞ്ഞ് 45520 രൂപയുമായി.

ഈ മാസം ആദ്യം 46520 രൂപയിലായിരുന്നു സ്വര്‍ണ വില. അവിടെ നിന്നുമാണ് 15 ദിവസം കൊണ്ട് 1000 രൂപയുടെ കുറവോടെ 45520 രൂപയിലേക്ക് എത്തിയിരിക്കുന്നത്. ഈ മാസം ഇതുവരെ ഏറ്റവും ഉയര്‍ന്ന വില രേഖപ്പെടുത്തിയത് ഫെബ്രുവരി രണ്ടിനായിരുന്നു. അന്ന് 46,640 രൂപയായിരുന്നു വില. ഇന്ന് 24 കാരറ്റ് സ്വര്‍ണ വിലയില്‍ ഗ്രാമിന് 11 രൂപ കുറഞ്ഞ് 6,207 രൂപയായി. പവന് 88 രൂപ കുറഞ്ഞ് 49,656 രൂപയുമായി.

Full View

എന്നാല്‍, വെള്ളി വിലയില്‍ ഇന്ന് വര്‍ധനയാണ്. ഗ്രാമിന് ഒരു രൂപ വര്‍ധിച്ച് 76 രൂപയുമായി. 

Tags:    

Similar News