പൊന്ന് വാങ്ങാന്‍ പോകാമോ? ഒരു പവന്‍ വാങ്ങാന്‍ 49676 രൂപ
- സംസ്ഥാനത്ത് 22 കാരറ്റ് സ്വര്‍ണ്ണ വില ഗ്രാമിന് 60 രൂപ കുറഞ്ഞ് 5700 രൂപയിലെത്തി.
- 24 കാരറ്റ് സ്വര്‍ണ വില ഗ്രാമിന് 66 രൂപ കുറഞ്ഞ് 6,218 രൂപയായി.
- വെള്ളി വില ഗ്രാമിന് രണ്ട് രൂപ കുറഞ്ഞ് 75 രൂപയായി.
റെക്കോഡുകള്‍ ഭേദിച്ച് മുന്നേറിയിരുന്ന സ്വര്‍ണ വിലയില്‍ കഴിഞ്ഞ ദിവസങ്ങളിലെല്ലാം ഇടിവ് പ്രകടമായിരുന്നു. ഇന്ന് കാര്യമായ ഇടിവിലാണ് സ്വര്‍ണ വില. സംസ്ഥാനത്ത് 22 കാരറ്റ് സ്വര്‍ണ്ണ വില ഗ്രാമിന് 60 രൂപ കുറഞ്ഞ് 5700 രൂപയിലെത്തി. പവന് 480 രൂപ കുറഞ്ഞ് 45600 രൂപയായി. പൊന്ന് വാങ്ങാന്‍ കാത്തിരുന്നവര്‍ക്ക് ആശ്വാസ വാര്‍ത്തയാണിത്. വെള്ളി വില ഗ്രാമിന് രണ്ട് രൂപ കുറഞ്ഞ് 75 രൂപയായി.24 കാരറ്റ് സ്വര്‍ണ വില ഗ്രാമിന് 66 രൂപ കുറഞ്ഞ് 6,218 രൂപയായി. പവന് 528 രൂപ കുറഞ്ഞ് 49744 രൂപയുമായി.
ഇന്നലെ അന്താരാഷ്ട്ര സ്വര്‍ണ്ണവില 2028 ഡോളറില്‍ നിന്നും 38 ഡോളര്‍ താഴ്ന്ന് 1990 ഡോളറിലേക്ക് എത്തിയിരുന്നു. വെള്ളിയുടെ അന്താരാഷ്ട്ര വിലയും ഒരു ഡോളര്‍ കുറഞ്ഞിരുന്നു. അമേരിക്കയുടെ പണപ്പെരുപ്പ നിരക്ക് 3.40ല്‍ നിന്നും 2.90 ലേക്ക് എത്തുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍, 3.10ല്‍ അവസാനിക്കുകയാണ് ചെയ്തത്. പണപ്പെരുപ്പ നിരക്ക് പ്രതീക്ഷിച്ച രീതിയില്‍ കുറഞ്ഞിട്ടില്ല. ഈ സാഹചര്യത്തില്‍ പലിശ നിരക്ക് വീണ്ടും കുറയ്ക്കും എന്ന തീരുമാനത്തില്‍ നിന്നും മാറി ചിന്തിക്കാനുള്ള സാധ്യത ഉയര്‍ന്നതാണ് സ്വര്‍ണ്ണവില കുറയാന്‍ കാരണമായത്. എന്നാല്‍ വലിയതോതില്‍ സ്വര്‍ണ്ണവിലയില്‍ ഇടിവുണ്ടാകുമെന്ന് പ്രതീക്ഷ വേണ്ടെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ഇതിന്റെ ഫലമായി ഇന്ന് ആഭ്യന്തര വിലയിലും കുറവ് പ്രകടമാണ്. അന്താരാഷ്ട്ര വിപണിയില്‍ ട്രോയ് ഔണ്‍സിന് 1991.55 ലാണ് സ്വര്‍ണ്ണ വില പുരോഗമിക്കുന്നത്. വെള്ളി വില 22.04 ഡോളറിലാണുള്ളത്.
ഒരു പവന്‍ വാങ്ങാന്‍ എത്ര നല്‍കണം
സ്വര്‍ണം വാങ്ങാനുള്ള തയ്യാറെടുപ്പിലാണോ എങ്കില്‍ ഒരു ഗ്രാം വാങ്ങാന്‍ എത്ര നല്‍കണമെന്നു നോക്കാം. കേരളത്തില്‍ 22 കാരറ്റ് സ്വര്‍ണ വില ഗ്രാമിന് 5700 രൂപയാണ്. ഏറ്റവും കുറഞ്ഞ പണിക്കൂലിയായ അഞ്ച് ശതമാനം നല്‍കിയാല്‍ ഗ്രാമിന് 285 രൂപ വരും. അതിനൊപ്പം മൂന്ന് ശതമാനം ജിഎസ്ടി നല്‍കണം. അത് 179.5 രൂപയോളം വരും. എച്ച് യുഐഡി ചാര്‍ജായി 45 രൂപ നല്‍കണം. അങ്ങനെ മൊത്തെ 6209.55 രൂപ നല്‍കിയാല്‍ ഒരു ഗ്രാം കിട്ടും. ഇനി ഒരു പവനാണെങ്കില്‍ ഈ ചാര്‍ജുകളടക്കം 48676 രൂപ നല്‍കണം. എന്തായാലും ഇത്രയും നാളും 50000 രൂപയ്ക്ക് മുകളിലായിരുന്ന സ്വര്‍ണ വില അതില്‍ നിന്നും ഇറങ്ങി എന്നതാണ് ആശ്വാസകരം.