വിദേശനാണ്യ കുരതല്‍ ധനത്തില്‍ തുടര്‍ച്ചയായ ഇടിവ്
മുംബൈ: രാജ്യത്തെ വിദേശ നാണ്യ കരുതല്‍ ശേഖരത്തില്‍ തുടര്‍ച്ചയായ ഇടിവ്. ആര്‍ബിഐ കണക്കുകള്‍ പ്രകാരം സെപ്റ്റംബര്‍ 23 അവസാനിച്ച വാരത്തില്‍ വിദേശ നാണ്യ കരുതല്‍ ശേഖരം 8.134 ബില്യണ്‍ ഡോളര്‍ കുറഞ്ഞ് 537.518 ബല്യണ്‍ ഡോളറായി ചുരുങ്ങി. മുന്‍ ആഴ്ചയില്‍ 5.2 ബില്യണ്‍ ഡോളര്‍ കുറഞ്ഞ് 545.54 ബില്യണ്‍ ഡോളറിലെത്തിയിരുന്നു. ആഗോള അസ്ഥിരിതയും, രൂപയുടെ തകര്‍ച്ചയെ പ്രതിരോധിക്കാന്‍ ആര്‍ബിഐയുടെ ശ്രമവും കരുതല്‍ ശേഖരത്തില്‍ പ്രതിഫലിക്കുന്നുണ്ട്. മൊത്തത്തിലുള്ള കരുതല്‍ ശേഖരത്തിന്റെ പ്രധാന ഘടകമായ വിദേശ കറന്‍സി ആസ്തികളില്‍ (എഫ്സിഎ) […]
മുംബൈ: രാജ്യത്തെ വിദേശ നാണ്യ കരുതല്‍ ശേഖരത്തില്‍ തുടര്‍ച്ചയായ ഇടിവ്. ആര്‍ബിഐ കണക്കുകള്‍ പ്രകാരം സെപ്റ്റംബര്‍ 23 അവസാനിച്ച വാരത്തില്‍ വിദേശ നാണ്യ കരുതല്‍ ശേഖരം 8.134 ബില്യണ്‍ ഡോളര്‍ കുറഞ്ഞ് 537.518 ബല്യണ്‍ ഡോളറായി ചുരുങ്ങി.
മുന്‍ ആഴ്ചയില്‍ 5.2 ബില്യണ്‍ ഡോളര്‍ കുറഞ്ഞ് 545.54 ബില്യണ്‍ ഡോളറിലെത്തിയിരുന്നു. ആഗോള അസ്ഥിരിതയും, രൂപയുടെ തകര്‍ച്ചയെ പ്രതിരോധിക്കാന്‍ ആര്‍ബിഐയുടെ ശ്രമവും കരുതല്‍ ശേഖരത്തില്‍ പ്രതിഫലിക്കുന്നുണ്ട്.
മൊത്തത്തിലുള്ള കരുതല്‍ ശേഖരത്തിന്റെ പ്രധാന ഘടകമായ വിദേശ കറന്‍സി ആസ്തികളില്‍ (എഫ്സിഎ) ഇടിവ് സംഭവിച്ചതാണ് സെപ്റ്റംബര്‍ 23ന് അവസാനിച്ച ആഴ്ചയിലെ കരുതല്‍ ശേഖരത്തില്‍ ഇടിവിന് കാരണമായതായി ആര്‍ബിഐ പുറത്തിറക്കിയ പ്രതിവാര കണക്കുകളില്‍ പറയുന്നത്. ഇക്കാലയളവില്‍ വിദേശ കറന്‍സി 7.688 ബില്യണ്‍ ഡോളര്‍ കുറഞ്ഞ് 477.212 ബില്യണ്‍ ഡോളറായി.
ഡോളറിന്റെ അടിസ്ഥാനത്തില്‍ വിദേശ നാണയ ആസ്തികളില്‍ വിദേശനാണ്യ കരുതല്‍ ശേഖരത്തില്‍ സൂക്ഷിച്ചിരിക്കുന്ന യൂറോ, പൗണ്ട്, യെന്‍ തുടങ്ങിയ യുഎസ് ഇതര യൂണിറ്റുകളുടെ മൂല്യവര്‍ധന അല്ലെങ്കില്‍ മൂല്യത്തകര്‍ച്ചയുടെ ഫലവും ഉള്‍പ്പെടുന്നു.
സ്വര്‍ണശേഖരത്തിന്റെ മൂല്യം 300 മില്യണ്‍ ഡോളര്‍ കുറഞ്ഞ് 37.886 ബില്യണ്‍ ഡോളറായി.
പ്രത്യേക ഡ്രോയിംഗ് അവകാശങ്ങള്‍ (എസ്ഡിആര്‍) 93 മില്യണ്‍ ഡോളര്‍ കുറഞ്ഞ് 17.594 ബില്യണ്‍ ഡോളറായി.
ഇതേ ആഴ്ചയില്‍ ഐഎംഎഫുമായുള്ള രാജ്യത്തിന്റെ കരുതല്‍ ധനം 54 മില്യണ്‍ ഡോളര്‍ കുറഞ്ഞ് 4.826 ബില്യണ്‍ ഡോളറിലെത്തി.