ആര്‍പിഎസ്ജി വെഞ്ചേഴ്സ് പ്രിഫറന്‍ഷ്യല്‍ ഇഷ്യൂ വഴി 284.21 കോടി സമാഹരിക്കും
- ഒരു ഷെയറിന് 785 രൂപ പ്രീമിയം ഉള്‍പ്പെടെ 795 രൂപയാണ് ഇഷ്യൂ വില.
- കമ്പനി 35,75,000 ഇക്വിറ്റി ഓഹരികള്‍ വരെ ഇഷ്യൂ ചെയ്യും
- ഷെയര്‍ഹോള്‍ഡര്‍, റെഗുലേറ്ററി അംഗീകാരങ്ങള്‍ക്ക് വിധേയമാണ് അലോട്ട്‌മെന്റ്.
കൊല്‍ക്കത്ത: പ്രൊമോട്ടര്‍മാര്‍ക്കുള്ള പ്രിഫറന്‍ഷ്യല്‍ ഷെയര്‍ അലോട്ട്മെന്റിലൂടെ 284.21 കോടി രൂപ സമാഹരിക്കാനുള്ള നിര്‍ദ്ദേശത്തിന് കമ്പനി ബോര്‍ഡ് അംഗീകാരം നല്‍കിയതായി ആര്‍പിഎസ്ജി വെഞ്ച്വേഴ്സ് ലിമിറ്റഡ് ബുധനാഴ്ച അറിയിച്ചു.
ഒരു ഷെയറിന് 785 രൂപ പ്രീമിയം ഉള്‍പ്പെടെ 795 രൂപയാണ് ഇഷ്യൂ വില.
ഫാസ്റ്റ് മൂവിംഗ് കണ്‍സ്യൂമര്‍ ഗുഡ്സ് (എഫ്എംസിജി), പ്രോസസ് ഔട്ട്സോഴ്സിംഗ്, ആയുര്‍വേദ ഫോര്‍മുലേഷന്‍സ്, റിയല്‍ എസ്റ്റേറ്റ്, സ്പോര്‍ട്സ് സെഗ്മെന്റുകള്‍ എന്നിവയില്‍ ഏര്‍പ്പെട്ടിരിക്കുന്ന കമ്പനി 35,75,000 ഇക്വിറ്റി ഓഹരികള്‍ വരെ ഇഷ്യൂ ചെയ്യും. പ്രൊമോട്ടര്‍ ഗ്രൂപ്പ് കമ്പനികളായ റെയിന്‍ബോ ഇന്‍വെസ്റ്റ്മെന്റ് ലിമിറ്റഡ്, ഇന്റഗ്രേറ്റഡ് കോള്‍ മൈനിംഗ് ലിമിറ്റഡ് എന്നിവയ്ക്കാണ് ഓഹരികള്‍ അനുവദിക്കുക.
ഷെയര്‍ഹോള്‍ഡര്‍, റെഗുലേറ്ററി അംഗീകാരങ്ങള്‍ക്ക് വിധേയമാണ് അലോട്ട്‌മെന്റ്.
ഇഷ്യുവിനു ശേഷം, റെയിന്‍ബോ ഇന്‍വെസ്റ്റ്മെന്റിന്റെ ഹോള്‍ഡിംഗ് 1,29,29,326 ഓഹരികളുമായി 39.08 ശതമാനമായും ഇന്റഗ്രേറ്റഡ് കോള്‍ മൈനിങ് ഓഹരി 16.99 ശതമാനമായും (56,20,072 ഓഹരികള്‍) ഉയരും.