കഴിഞ്ഞ ആഴ്ച ഐടിസി യുടെ വിപണി മൂലധനം 43,321.81 കോടി വർധിച്ചു; റിലയൻസ് കുറഞ്ഞു
ഒന്നാം സ്ഥാനത്തുള്ള റിലയൻസിന്റെ മൂല്യം 5,885.97 കോടി രൂപ കുറഞ്ഞ് 15,75,715.14 കോടി രൂപയായി
മുംബൈ: പോയ വാരം ഉയർന്ന മൂല്യമുള്ള പത്ത് കമ്പനികളിൽ ഒമ്പതു കമ്പനികളുടെ വിപണി മൂലധനം 1.88 ലക്ഷം കോടി രൂപയായി. ഐടിസിയാണ് ഇതിൽ ഏറ്റവുമധികം നേട്ടമുണ്ടാക്കിയത്.
കഴിഞ്ഞ ആഴ്ച സെൻസെക്സ് 1,510.98 പോയിന്റ് അഥവാ 2.54 ശതമാനം വർധിച്ചിരുന്നു.
റിലയൻസ് ഇൻഡസ്ട്രീസ്, ടിസിഎസ് , എച്ച്ഡിഎഫ് സി ബാങ്ക് , ഇൻഫോസിസ് , ഹിന്ദുസ്ഥാൻ യുണിലിവർ, ഐസിഐസിഐ ബാങ്ക്, എച്ച് ഡിഎഫ് സി , സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഐടിസി, ഭാരതി എയർടെൽ എന്നിവയാണ് ഏറ്റവും മൂല്യമുള്ള ആദ്യ 10 കമ്പനികൾ.
റിലയൻസ് ഇൻഡസ്ട്രീസ് ഒഴികെ, ടാറ്റ കൺസൾട്ടൻസി സർവീസസ്, എച്ച് ഡിഎഫ് സി ബാങ്ക്, ഇൻഫോസിസ്, ഐസിഐസിഐ ബാങ്ക് എന്നിവയും നേട്ടത്തിലായി. ഒൻപത് കമ്പനികളുടെയും ആകെ വിപണി മൂലധനം 1,88,366.69 കോടി രൂപയായി.
ഇതിൽ ഐടിസി യുടെ വിപണി മൂലധനം 43,321.81 കോടി രൂപ വർധിച്ച് 4,72,353.27 കോടി രൂപയായി. ഇൻഫോസിസിന്റെ വിപണി മൂലധനം 34,043.38 കോടി രൂപ ഉയർന്ന് 6,72,935.25 കോടി രൂപയായി. ഐസിഐസി ഐ ബാങ്കിന്റെ വിപണി മൂലധനം 32,396.66 കോടി രൂപ വർധിച്ച് 6,02,749 കോടി രൂപയായപ്പോൾ ടി സി എസ്സിന്റെ 26,143.92 കോടി രൂപ ഉയർന്ന് 12,74,026 .80 കോടി രൂപയായി.
എച്ച് ഡി എഫ് സി ബാങ്കിന്റെ വിപണി മൂലധനം 23,900.84 കോടി ഉയർന്ന് 9,25,188.45 കോടി രൂപയായും ഭാരതി എയർടെല്ലിന്റെ വിപണി മൂലധനം 10,432.23 കോടി ഉയർന്ന് 4,42,015.45 കോടി രൂപയുമായി. ഹിന്ദുസ്ഥാൻ യൂണിലിവറിന്റെ മൂല്യം 7,988.61 കോടി രൂപ ഉയർന്ന് 6,21,678.35 കോടി രൂപയായും, എച്ച് ഡി എഫ് സിയുടെ മൂല്യം 6,503 .28 കോടി രൂപയുടെ വർധനവോടെ 4,92,313.07 കോടി രൂപയായും എസ് ബി ഐ യുടെ 3,792.96 കോടി രൂപ ഉയർന്ന് 4,85,900.49 കോടി രൂപയുമായി .
എന്നാൽ പട്ടികയിലെ ഒന്നാം സ്ഥാനത്തുള്ള റിലയൻസ് ,ഇൻഡസ്ട്രീസിന്റെ മൂല്യം 5,885.97 കോടി രൂപ കുറഞ്ഞ് 15,75,715.14 കോടി രൂപയായി.