നഷ്ടത്തിലാരംഭിച്ചെങ്കിലും വിപണി പിടിച്ചു കയറി; നിഫ്റ്റി 18,000 നു മുകളിൽ

  • നിഫ്റ്റി പി എസ് യു ബാങ്ക് 2.08 ശതമാനം ഇടിഞ്ഞപ്പോൾ മീഡിയ, മെറ്റൽ, ഫാർമ എന്നിവയും താഴ്ന്നു. മറ്റെല്ലാ മേഖല സൂചികകളും ഉയർച്ചയിലായിരുന്നു.
  • കേരളം ആസ്ഥാനമായുള്ള കമ്പനികളിൽ ആസ്റ്റർ ഡി എം, എഫ് എ സി ടി, ജ്യോതി ലാബ്, കേരളം കെമിക്കൽസ്, വണ്ടർ ല എന്നിവ പച്ചയിലാണ് അവസാനിച്ചത്.

Update: 2023-01-17 10:18 GMT

കൊച്ചി: തുടക്കം താഴ്ചയിലായിരുന്ന ആഭ്യന്തര സൂചികകൾ ഉച്ചയോടെ നഷ്ട്ടം വീണ്ടെടുത്ത് ഒടുവിൽ നേട്ടത്തിലാണ് അവസാനിച്ചത്. സെൻസെക്സ് 562.75 പോയിന്റ് ഉയർന്ന് 60,655.72 ലും നിഫ്റ്റി 158.45 പോയിന്റ് നേട്ടത്തോടെ 18,053.30 ലും ക്ലോസ് ചെയ്തു. ബാങ്ക് നിഫ്റ്റിയും 67.50 പോയിന്റ് ഉയർന്ന് 42,235.05 ൽ അവസാനിച്ചു.

നിഫ്റ്റി പി എസ് യു ബാങ്ക് 2.08 ശതമാനം ഇടിഞ്ഞപ്പോൾ മീഡിയ, മെറ്റൽ, ഫാർമ എന്നിവയും താഴ്ന്നു. മറ്റെല്ലാ മേഖല സൂചികകളും ഉയർച്ചയിലായിരുന്നു. എഫ് എം സി ജി സൂചിക 0.93 ശതമാനം ഉയർന്നു. എൽ ആൻഡ് ടി ഇന്ന് 3.58 ശതമാനം ഉയർന്ന് 52 -ആഴ്ചത്തെ ഏറ്റവും ഉയർച്ചയായ 2217.80-രൂപയിലെത്തി.

നിഫ്റ്റി 50-ലെ 25 ഓഹരികൾ ഉയർന്നപ്പോൾ 25 എണ്ണം താഴ്ചയിലായിരുന്നു.

നിഫ്ടിയിൽ ഇന്ന് എൽ ആൻഡ് ടി, ഹിന്ദുസ്ഥാൻ യുണിലിവർ, എച് ഡി എഫ് സി, എച് സി എൽ ടെക്, ശ്രീ സിമന്റ്, എച് ഡി എഫ് സി ബാങ്ക് എന്നിവ ഏറ്റവും ഉയർന്നപ്പോൾ എസ് ബി ഐ, ഇൻഡസ് ഇൻഡ് ബാങ്ക്, ബജാജ് ഫിൻസേർവ്, ഐ ഓ സി, വിപ്രോ എന്നിവ കനത്ത നഷ്ടം രേഖപ്പെടുത്തി.

കേരളം ആസ്ഥാനമായുള്ള കമ്പനികളിൽ ആസ്റ്റർ ഡി എം, എഫ് എ സി ടി, ജ്യോതി ലാബ്, കേരള കെമിക്കൽസ്, വണ്ടർ ല എന്നിവ പച്ചയിലാണ് അവസാനിച്ചത്. സി എസ് ബി ബാങ്ക്, കൊച്ചിൻ ഷിപ് യാർഡ്, ധനലക്ഷ്മി ബാങ്ക്, ഫെഡറൽ ബാങ്ക്, ജിയോജിത്, കിംസ്, കല്യാൺ ജൂവല്ലേഴ്‌സ്, മുത്തൂറ്റ് ഫിനാൻസ്, മുത്തൂറ്റ് ക്യാപ്, മണപ്പുറം, മുത്തൂറ്റ് ഫിനാൻസ്, സൗത്ത് ഇന്ത്യൻ ബാങ്ക്, വി ഗാർഡ് തുടങ്ങിയവ നഷ്ടത്തിൽ കലാശിച്ചു. ഫെഡറൽ ബാങ്ക് ഇന്നലെ 52-ആഴ്ചത്തെ ഏറ്റവും ഉയർന്ന 143.40 ലെത്തിയെങ്കിലും ഇന്ന് താഴ്ചയിലാണ്.

റിയാലിറ്റി കമ്പനികളായ പി എൻ സി ഇൻഫ്രയും പുറവങ്കരയും നഷ്ടത്തിലായപ്പോൾ ശോഭ 0.84 ശതമാനം ഉയർന്നു.

പ്രധാന ഏഷ്യൻ വിപണികളെല്ലാം ഇന്ന് മിശ്രിത വ്യാപാരമായിരുന്നു. സിംഗപ്പൂർ എസ് ജി എക്സ് നിഫ്റ്റിയാകട്ടെ ഇപ്പോൾ 146.50 പോയിന്റ് നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്.

ഇന്നലെ മാർട്ടിൻ ലൂഥർ കിംഗ് ജൂനിയർ ജന്മദിനത്തോടനുബന്ധിച്ച് യുഎസ് വിപണി അവധിയിലായിരുന്നു.

യുറോപ്പിയൻ സൂചികകളെല്ലാം ഇന്ന് നഷ്ടത്തിലാണ് വ്യാപാരം ആരംഭിച്ചിരിക്കുന്നത്.

സംസ്ഥാനത്ത് സ്വര്‍ണവില പവന് 42,000 രൂപയ്ക്ക് തൊട്ടരികെ, 41,760 രൂപയിൽ മാറ്റമില്ലാതെ തുടർന്ന്. 22 കാരറ്റ് ഗ്രാമിന് 5,220 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഇന്ന് 24 കാരറ്റ് സ്വര്‍ണം പവന് 45,560 രൂപയായി.

ഇന്ന് വെള്ളി വിലയില്‍ വര്‍ധനയുണ്ടായിട്ടുണ്ട്. ഗ്രാമിന് 1.80 രൂപ വര്‍ധിച്ച് 75.80 രൂപയും, എട്ട് ഗ്രാമിന് 14.40 രൂപ വര്‍ധിച്ച് 606.40 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.

യുഎസ് ഡോളറിനെതിരെ രൂപ 17 പൈസ ഉയർന്ന് 81.77ല്‍ എത്തിയിട്ടുണ്ട്.

ബ്രെന്റ് ക്രൂഡ് വില ബാരലിന് 0.22 ശതമാനം ഉയർന്ന് 84.65 യുഎസ് ഡോളറായിട്ടുണ്ട്.

Tags:    

Similar News