അദാനിയെ പിന്തള്ളി മൂന്നാം പാദ വരുമാനത്തിന്റെ തേരിലേറി വിപണി
- അദാനി എന്റർപ്രൈസസിന്റെ ഓഹരി വില കഴിഞ്ഞ വർഷം ഡിസംബറിലെ ഏറ്റവും ഉയർന്ന 4,190 രൂപയിൽ നിന്ന് 70 ശതമാനത്തിലധികം ഇടിഞ്ഞു
- ഫെബ്രുവരി 8 നുള്ള റിസർവ് ബാങ്കിന്റെ പണനയവും നിർണായകമാണ്
കൊച്ചി: കമ്പനികളുടെ മൂന്നാം പാദ വരുമാനം, ആഗോള പ്രവണതകൾ, വിദേശ ഫണ്ടുകളുടെ ഗതിവിഗതികൾ എന്നിവയായിരിക്കും വരുന്ന ദിവസങ്ങളിൽ ആഭ്യന്തര നിക്ഷേപകരെ നയിക്കാനിടയുള്ളത്.
എഫ്ഐഐകളുടെ പിൻവലിയൽ നിർണായകമാകും; ജനുവരിയിൽ വിദേശ നിക്ഷേപകർ ഇന്ത്യൻ ഓഹരികളിൽ നിന്ന് 28,852 കോടി രൂപ പിൻവലിച്ചു, ഇത് കഴിഞ്ഞ ഏഴ് മാസത്തിനിടയിലെ ഏറ്റവും ഉയർന്നതാണെന്നാണ് കണക്കുകൾ കാണിക്കുന്നത്. ചൈനീസ് വിപണികളുടെ ആകർഷണീയതയും ഹിൻഡൻബർഗിന്റെ തുറന്നു പറച്ചിലും ഇതിനു കാരണമായി വിദഗ്ധർ കരുതുന്നുണ്ട്. അദാനി ഗ്രൂപ്പിന്റെ ഓഹരികൾക്കു വിപണിയിൽ തിരിച്ചടി നേരിട്ടെങ്കിലും അത് സൂചികകൾ കാര്യമായി ബാധിച്ചില്ല. ഹിൻഡൻബർഗ് വെളിപ്പെടുത്തലിനു ശേഷം സെൻസെക്സ് 136.87 പോയിന്റ് മാത്രമാണ് താഴ്ന്നിട്ടുള്ളത്; നിഫ്റ്റി 50 യാകട്ടെ 264.25 പോയിന്റും. എന്നാൽ, അദാനി എന്റർപ്രൈസസിന്റെ ഓഹരി വില കഴിഞ്ഞ വർഷം ഡിസംബറിലെ ഏറ്റവും ഉയർന്ന 4,190 രൂപയിൽ നിന്ന് 70 ശതമാനത്തിലധികം ഇടിഞ്ഞു.
അദാനി പ്രശ്നം കമ്പനിയുടെ പ്രശ്നം മാത്രമാണോ എന്ന ചോദ്യത്തിന്, "ഞാൻ അങ്ങനെ വിചാരിക്കും" എന്നായിരുന്നു ധനമന്ത്രി നിർമല സീതാരാമാന് ഇന്നലെ പറഞ്ഞത്. രാജ്യത്തിൻറെ വിദേശ നാണ്യ കരുതൽ ശേഖരം കഴിഞ്ഞ ആഴ്ച 8 ബില്യണിലധികം ഡോളർ വർധിച്ചത് ചൂണ്ടിക്കാട്ടിയാണ് ധനമന്ത്രി ഇങ്ങനെ പറഞ്ഞത്.
ഫെബ്രുവരി 8 നുള്ള റിസർവ് ബാങ്കിന്റെ പണനയവും നിർണായകമാണ്. ആർ ബി ഐ മീറ്റിങ് ഇന്ന് ആരംഭിക്കും. കഴിഞ്ഞ വർഷം മെയ് മുതൽ, പണപ്പെരുപ്പം തടയുന്നതിനായി റിസർവ് ബാങ്ക് ഹ്രസ്വകാല വായ്പാ നിരക്ക് 225 ബേസിസ് പോയിന്റുകൾ വർദ്ധിപ്പിച്ചിട്ടുണ്ട്.
വെള്ളിയാഴ്ച, സെൻസെക്സ് 224.16 പോയിന്റ് ഉയർന്ന 59932 24 ൽ അവസാനിച്ചപ്പോൾ നിഫ്റ്റി 5.90 പോയിന്റ് താഴ്ന്ന് 17610.40 ൽ എത്തി. ബാങ്ക് നിഫ്റ്റിയാകട്ടെ 156.30 പോയിന്റ് ഉയർന്ന 40669.30-ലാണ് അവസാനിച്ചത്.
സിംഗപ്പൂർ എസ് ജി എക്സ് നിഫ്റ്റി ഇന്ന് രാവിലെ 8.15 ന് -6.00 പോയിന്റ് താഴ്ന്നാണ് വ്യാപാരം നടക്കുന്നത്.
ഈയാഴ്ച ഭാരതി എയർടെൽ, ഹീറോ മോട്ടോകോർപ്പ്, ഹിൻഡാൽകോ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ടാറ്റ സ്റ്റീൽ, അദാനി പോർട്ട്‌സ്, അംബുജ സിമന്റ്, ലുപിൻ, തുടങ്ങിയ മുൻനിര കമ്പനികളുടെ പാദ ഫലങ്ങൾ പുറത്തുവരുന്നുണ്ട്.
എഫ് ഐഐ/ഡിഐഐ
എൻഎസ്ഇ കണക്കുകൾ പ്രകാരം വെള്ളിയാഴ്ച (February 3) ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ 1,264.74 കോടി രൂപക്ക് അധികം വാങ്ങി. എന്നാൽ, വിദേശ നിക്ഷേപ സ്ഥാപനങ്ങൾ -932.44 കോടി രൂപക്ക് അധികം വില്പന നടത്തി.
ലോക വിപണി
ഏഷ്യൻ വിപണികൾ ഇന്ന് പൊതുവെ മിശ്രിതമായാണ് ആരംഭിച്ചിട്ടുള്ളത്.
വെള്ളിയാഴ്ച യുഎസ്-ൽ ഡൗ ജോൺസ് -127.93 പോയിന്റും എസ് ആൻഡ് പി 500 -43.28 പോയിന്റും നസ്‌ഡേക് -193.86 പോയിന്റും താഴ്ന്നു.
യൂറോപ്പിൽ പാരീസ് യുറോനെക്സ്റ്റ് (67.67), ലണ്ടൻ ഫുട്‍സീ (81.64) എന്നിവ ഉയർന്നപ്പോൾ ഫ്രാങ്ക്ഫർട് ഡി എ എക്സ് (32.76) ഇടിഞ്ഞു..
വിദഗ്ധാഭിപ്രായം
അജിത് മിശ്ര, വൈസ് പ്രസിഡന്റ, ടെക്നിക്കൽ റിസർച്ച്, റെലിഗേർ: പ്രധാന സംഭവങ്ങളും ഡാറ്റയും അണിനിരത്തിയിരിക്കുന്നതിനാൽ ഈ ആഴ്‌ച ചാഞ്ചാട്ടം ഉയർന്ന നിലയിൽ തുടരുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ആദ്യം, ഫെബ്രുവരി 8 ന് ഷെഡ്യൂൾ ചെയ്യുന്ന ആർബിഐ നയ മീറ്റിംഗിന്റെ ഫലം പങ്കെടുക്കുന്നവർ ഉറ്റുനോക്കും. സാമ്പത്തിക രംഗത്ത്, ഫെബ്രുവരി 10 ന് IIP ഡാറ്റ അനാവരണം ചെയ്യും.
വിനോദ് നായർ, ജിയോജിത് ഫിനാൻഷ്യൽ സർവീസസ്, റിസർച്ച് മേധാവി: ഈ ആഴ്‌ച, ആഭ്യന്തര വിപണിയിലെ ഒരു പ്രധാന ട്രിഗർ ആർബിഐയുടെ നിരക്ക് തീരുമാനവും ഭാവി നിരക്ക് നടപടികളെക്കുറിച്ചുള്ള അവരുടെ വ്യാഖ്യാനവുമായിരിക്കും.
ശ്രദ്ധിക്കേണ്ട ഓഹരികൾ
ഇന്ത്യയിലെ മുൻനിര എണ്ണ-വാതക ഉൽപ്പാദകരായ ഒഎൻജിസി (ഓഹരി വില: 144.30 രൂപ) പര്യവേക്ഷണ ശ്രമങ്ങൾ വർധിപ്പിക്കുക, ഉൽപ്പാദനത്തിൽ വർഷങ്ങളായി തുടരുന്ന ഇടിവ് മാറ്റുക എന്നീ തന്ത്രങ്ങൾ നടപ്പിലാക്കുമെന്ന് അതിന്റെ പുതിയ ചെയർമാൻ അരുൺ കുമാർ. സിംഗ് പറഞ്ഞു.
മാക്‌സ് വെഞ്ചേഴ്‌സ് ആൻഡ് ഇൻഡസ്ട്രീസ്ന്റെ (ഓഹരി വില: 141.35 രൂപ) ഗുരുഗ്രാമിൽ വരാനിരിക്കുന്ന വാണിജ്യ പദ്ധതിയിൽ 49 ശതമാനം ഓഹരികൾ സ്വന്തമാക്കാൻ ന്യൂയോർക്ക് ലൈഫ് ഇൻഷുറൻസ് കമ്പനി 290 കോടി രൂപ നിക്ഷേപിക്കും.
ടയറുകൾ സോഴ്‌സിംഗ് ചെയ്യുന്നതിന് ചൈനയ്ക്ക് പകരമായി ലോകം തിരയുന്ന സാഹചര്യത്തിൽ, അവസരം മുതലാക്കാൻ സിയാറ്റ് ലിമിറ്റഡ് (ഓഹരി വില: 1548.10 രൂപ) പദ്ധതിയിടുന്നതായി കമ്പനി എക്‌സിക്യൂട്ടീവ് ഡയറക്ടർ, ഫിനാൻസ് & സിഎഫ്‌ഒ, കുമാർ സുബ്ബയ്യ പറഞ്ഞു.
ടാറ്റ മോട്ടോഴ്‌സ് (ഓഹരി വില: 445.45 രൂപ) ഫോർഡിൽ നിന്ന് ഏറ്റെടുത്ത ഗുജറാത്ത് ആസ്ഥാനമായുള്ള നിർമ്മാണ പ്ലാന്റിൽ അടുത്ത 12-18 മാസത്തിനുള്ളിൽ അതിന്റെ ഉൽപ്പാദന ശേഷി വർധിപ്പിക്കാൻ ലക്ഷ്യമിടുന്നതായി പാസഞ്ചർ വെഹിക്കിൾ ബിസിനസ്സ് മേധാവി അറിയിച്ചു.
ഈ വർഷം ഡിസംബർ അവസാനത്തോടെ തമിഴ്‌നാട്ടിൽ സ്ഥാപിക്കുന്ന സോളാർ സെല്ലും മൊഡ്യൂൾ സൗകര്യവും പ്രവർത്തനക്ഷമമാക്കാനാണ് ടാറ്റ പവർ (ഓഹരി വില: 205.30 രൂപ) ലക്ഷ്യമിടുന്നതെന്ന് കമ്പനിയുടെ സിഇഒയും എംഡിയുമായ പ്രവീർ സിൻഹ പറഞ്ഞു.
സ്വർണം 22 കാരറ്റ്, 1 ഗ്രാം (കൊച്ചി) = 5,240 രൂപ (+0 രൂപ)
യുഎസ് ഡോളർ = 82.20 രൂപ (+40 പൈസ).
ബ്രെന്റ് ക്രൂഡോയില്‍ (ബാരലിന്) 79.96 ഡോളർ (+0.20%)
ബിറ്റ് കോയിൻ = 19,57,777 രൂപ.
ആറ് കറൻസികളുടെ ഗ്രുപ്പിനെതിരെ ഗ്രീൻബാക്കിന്റെ ശക്തി അളക്കുന്ന ഡോളർ സൂചിക +0.15 ശതമാനം ഉയർന്ന് 102.98 ആയി.