എഫ്പിഐകൾ ഇന്ത്യയിലേക്ക് തിരിയുന്നു; കഴിഞ്ഞ ആഴ്ച നിക്ഷേപിച്ചത് 7600 കോടി

  • ‘അദാനി ഓഹരികളിൽ ഉണ്ടായ തകർച്ചയും, വിവാദങ്ങളും കെട്ടടങ്ങിയപ്പോൾ വിദേശ നിക്ഷേപത്തിലും നേരിയ തോതിലുള്ള പുരോഗതി ഉണ്ടായിട്ടുണ്ട്
  • ഫെബ്രുവരി 17 വരെയുള്ള കാലയളവിൽ വിദേശ നിക്ഷേപകർ 7,666 കോടി രൂപയുടെ ഓഹരികൾ വാങ്ങി.

Update: 2023-02-20 06:50 GMT

മുംബൈ: കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തുടർച്ചയായി ആഭ്യന്തര വിപണിയിൽ നിന്ന് നിക്ഷേപം പിൻവലിച്ചിരുന്ന വിദേശ നിക്ഷേപകർ പോയ വാരത്തിൽ 7,600 കോടി രൂപയുടെ നിക്ഷേപം നടത്തി. ഡെപ്പോസിറ്ററികൾ  പുറത്തു വിട്ട കണക്ക് പ്രകാരം ഫെബ്രുവരി 7 മുതൽ 12 വരെയുള്ള കാലയളവിൽ 3,920 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചിരുന്നു.

‘അദാനി ഓഹരികളിൽ ഉണ്ടായ തകർച്ചയും, വിവാദങ്ങളും കെട്ടടങ്ങിയപ്പോൾ വിദേശ നിക്ഷേപത്തിലും നേരിയ തോതിലുള്ള പുരോഗതി ഉണ്ടായിട്ടുണ്ട്. ഇന്ത്യൻ വിപണികളിലെ സാധ്യതകളെ ഉപയോഗപ്പെടുത്താൻ അവർക്ക് വീണ്ടും താല്പര്യം വർധിച്ചുവെന്ന്’ മോർണിംഗ് സ്റ്റാർ ഇന്ത്യയുടെ റീസേർച്ച് മാനേജർ ഹിമാൻഷു ശ്രീവാസ്തവ അഭിപ്രായപ്പെട്ടു.

ജനുവരി ആദ്യം മുതൽ ആഭ്യന്തര വിപണിയിൽ ഓഹരികൾ വിറ്റഴിക്കുന്ന കാഴ്ചയാണുണ്ടായിരുന്നതെന്നും ഇപ്പോൾ അതിന് ഒരു ശമനമുണ്ടായെങ്കിലും ഭാവിയിൽ ഒരു പക്ഷെ കൂടുതൽ പിൻവാങ്ങൽ ഉണ്ടായേക്കാമെന്നും ജിയോ ജിത് ഫിനാഷ്യൽ സർവീസിന്റെ ചീഫ് ഇൻവെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റ് വി കെ വിജയകുമാർ പറഞ്ഞു.

ഡാറ്റ പ്രകാരം, ഫെബ്രുവരി 17 വരെയുള്ള കാലയളവിൽ വിദേശ നിക്ഷേപകർ 7,666 കോടി രൂപയുടെ ഓഹരികൾ വാങ്ങിയിട്ടുണ്ട്.

സുസ്ഥിരമായ സമ്പദ് വ്യവസ്ഥ, ശക്തമായ ഉയർന്ന സാമ്പത്തിക വളർച്ച സാധ്യത എന്നിവ കണക്കിലെടുത്ത്, മികച്ച വരുമാനം നൽകുന്നതിനുള്ള ശേഷി ഇന്ത്യൻ വിപണിക്കുണ്ടെന്ന പ്രതീക്ഷയാണ് എഫ് പിഐകളിൽ ആത്മ വിശ്വാസം നൽകുന്നതെന്ന് ശ്രീവാസ്തവ പ്രസ്താവിച്ചു.

2023 ആരംഭിച്ച് ഫെബ്രുവരി 10   വരെ എഫ് പിഐ, 38,524 കോടി രൂപയുടെ ഓഹരികളുടെ അറ്റ വില്പനക്കാരായി. ഇതിൽ ജനുവരിയിൽ മാത്രം 28,852 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചിരുന്നു. പണപ്പെരുപ്പത്തെ തുടർന്ന് കേന്ദ്ര ബാങ്കുകൾ നിരക്കുയർത്തുന്നത് തുടരുമെന്ന ആശങ്ക തന്നെയാണ് എഫ് പിഐകളെ വിപണിയിൽ നിന്ന് പിന്തിരിപ്പിച്ചിരുന്ന പ്രധാന ഘടകം.

കൂടാതെ, ഇന്ത്യൻ വിപണിയിൽ ഉയർന്ന മൂല്യനിർണമായതിനാൽ, താരതമ്യേന കൂടുതൽ ആകർഷണീയമായ മൂല്യനിർണയമുള്ള മറ്റു വിപണികളിലേക്ക് മാറുന്നതിന് എഫ്പിഐകൾ ശ്രദ്ധതിരിച്ചു.

ഈ വർഷം ഇതുവരെ ആഭ്യന്തര വിപണിയുടെ പ്രകടനം പരിശോധിച്ചാൽ, നിഫ്റ്റി 50, 1.4 ശതമാനം ഇടിഞ്ഞു. എന്നാൽ തായ് വാൻ 8.3 ശതമാനവും, ഷാങ്ഹായ് 3.4 ശതമാനവും ഉയർന്നു.

ഓട്ടോ മൊബൈൽ, നിർമാണ മേഖലയിലെ ഓഹരികളായിലാണ് എഫ് പി ഐകൾ കൂടുതലായും നിക്ഷേപം നടത്തിയിട്ടുള്ളത്. ബാങ്കിങ്, ധനകാര്യ സേവനങ്ങൾ നൽകുന്ന മറ്റു സ്ഥാപനങ്ങൾ എന്നിവയുടെ ഓഹരികളാണ് എഫ് പിഐകൾ ഏറ്റവുമധികം വിറ്റഴിച്ചിട്ടുള്ളത്.

ഈ വർഷം ഇതുവരെ എഫ് പിഐകൾ 30,858 കോടി രൂപയാണ് പിൻവലിച്ചത്. എന്നാൽ കടപ്പത്ര വിപണിയിൽ 5,944 കോടി രൂപയുടെ നിക്ഷേപം നടത്തിയിട്ടുണ്ട്.

Tags:    

Similar News