റബര്‍ വില മാറ്റമില്ല; പ്രതീക്ഷയോടെ ജാതി കര്‍ഷകര്‍
- ജാതിക്ക, ജാതിപത്രി വിലകളില്‍ കാര്യമായ മാറ്റമില്ല
- ലാറ്റക്‌സ് കിലോ 114 രൂപയിലും നാലാം ഗ്രേഡ് 165 ലും വ്യാപാരം നടന്നു
- ജാതിക്ക തൊണ്ടന് കിലോ 250 രൂപ
റബര്‍ വിലയില്‍ മാറ്റമില്ല. വിദേശ വിപണികളായ മലേഷ്യ, സിംഗപ്പുര്‍ എന്നിവയ്‌ക്കൊപ്പം ജപ്പാനിലും റബര്‍ വില ഉയര്‍ന്നെങ്കിലും കേരളത്തില്‍ റബര്‍ ഷീറ്റ് വിലയില്‍ കാര്യമായ മാറ്റമുണ്ടായില്ല. ചൂട് കനത്തതോടെ ഒട്ടുമിക്ക തോട്ടങ്ങളില്‍ നിന്നും കര്‍ഷകര്‍ പിന്‍വലിഞ്ഞത് ലാറ്റക്‌സ് ക്ഷാമത്തിന് ഇടയാക്കും.
ഉല്‍പാദന കുറവ് വിലക്കയറ്റത്തിന് അവസരം സൃഷ്ടിക്കുമെന്ന നിഗനമത്തിലാണ് കര്‍ഷകര്‍. എന്നാല്‍ വിപണിയോടുള്ള വ്യവസായികളുടെ തണുപ്പന്‍ മനോഭാവം തുടരുകയാണ്. ലാറ്റക്‌സ് കിലോ 114 രൂപയിലും നാലാം ഗ്രേഡ് 165 ലും വ്യാപാരം നടന്നു.
ജാതിക്ക, ജാതിപത്രി വിലകളില്‍ കാര്യമായ മാറ്റമില്ല. ഉല്‍പാദന മേഖലയില്‍ നിന്നുള്ള ചരക്ക് വരവ് ശക്തമല്ലാത്തിനാല്‍ വില ഉയര്‍ത്താനാവുമെന്നാണ് ചില വ്യാപാരികളുടെ വിലയിരുത്തല്‍. വിളവെടുപ്പ് വേളയില്‍ ഉല്‍പ്പന്ന വില ഒരു വിഭാഗം കൃത്രിമായി ഇടിച്ച് കര്‍ഷകരില്‍ നിന്നും ചരക്ക് സംഭരിച്ചത് വിപണിയുടെ സന്തുലിതാവസ്ഥയില്‍ വിള്ളലുളവാക്കിയിരുന്നു. ജാതിക്ക തൊണ്ടന് കിലോ 250 രൂപയിലും ജാതിപരിപ്പ് 450 രൂപയിലുമാണ്.