സ്വര്‍ണം വെള്ളി ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചു

  • സമ്പദ് വ്യവസ്ഥയെ പിന്തുണക്കുകയാണ് ലക്ഷ്യം

Update: 2024-01-23 06:43 GMT

സ്വര്‍ണ, വെള്ളി, നാണയങ്ങള്‍, വിലപിടിപ്പുള്ള ലോഹങ്ങള്‍ എന്നിവയുടെ ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചു. 15 ശതമാനമാണ് നിരക്ക് വര്‍ധന ഏര്‍പ്പെടുത്തിയിരിക്കുന്നത്.

അടിസ്ഥാന കസ്റ്റംസ് ഡ്യൂട്ടി 10 ശതമാനവും ഓള്‍ ഇന്‍ഡസ്ട്രി ഡ്യൂട്ടി ഡ്രോബാക്ക് പ്രകാരം അഞ്ച് ശതമാനം അധിക നികുതിയും ഉള്‍പ്പെടുന്നതാണ് പുതുക്കിയ നിരക്ക്. സോഷ്യല്‍ വെല്‍ഫെയര്‍ സര്‍ചാര്‍ജ് ഇളവുകളെ ഇത് ബാധിക്കില്ല. ഇറക്കുമതി നിയന്ത്രിച്ചു കൊണ്ട് സമ്പദ് വ്യവസ്ഥയെ പിന്തുണക്കുകയാണ് ലക്ഷ്യം.

പുതുക്കിയ നിരക്ക് ഇന്നലെ മുതല്‍ പ്രാബല്യത്തില്‍ വന്നു.

Tags:    

Similar News