ലാർജ്ക്യാപ് ഐടി ഓഹരികളെ ഡൗൺഗ്രേഡ് ചെയ്തു ബ്രോക്കറേജ് ; നൽകിയത് 'സെൽ' റേറ്റിംഗ്

  • തുടർച്ചയായ മൂന്ന് ആഴ്ചകളിൽ ഐടി സൂചികയിൽ ഇടിവ്
  • നാലു ഓഹരികൾക്ക് ബ്രോക്കറേജിന്റെ സെൽ റേറ്റിംഗ്

Update: 2024-03-05 04:33 GMT

ആദ്യഘട്ട വ്യാപാരത്തിൽ കനത്ത ഇടിവ് നേരിട്ട് നിഫ്റ്റി ഐടി സൂചിക. ഒരു ശതമാനത്തിനടുത്ത നഷ്ടം സൂചിക നേരിടുമ്പോൾ ലാർജ് ക്യാപ് ഓഹരികളായ ടിസിഎസ് (TCS), എച്സിഎൽ ടെക് (HCL TECH) എന്നിവയിൽ ഒരു ശതമാനത്തിലധികം ഇടിവ്. ബ്രോക്കറേജ് സ്ഥാപനം സിഎൽഎസ്എ (CLSA) ഐടി ഓഹരികളെ ഡൗൺഗ്രേഡ് ചെയ്തത് ബിയറുകൾക്ക് കരുത്തായി. തുടർച്ചയായ മൂന്ന് ആഴ്ചകളിൽ ഇടിവ് നേരിടുന്ന ഐടി സൂചിക ഇന്ന് നേരിയ ഗാപ് ഡൗണിലാണ് ആരംഭിച്ചിരിക്കുന്നത്.

ടിസിഎസ്, എച്സിഎൽ ടെക് എന്നി ഓഹരികൾക്ക് മുൻപ് നൽകിയിരുന്ന 'അണ്ടർ പെർഫോം' റേറ്റിംഗിൽ നിന്നും 'സെൽ' റേറ്റിംഗിലേക്കാണ് ബ്രോക്കറേജ് ഓഹരികളെ വിലയിരുത്തിയിരിക്കുന്നത്. വിപ്രോ(WIPRO), എൽടിഐ മൈൻഡ്ട്രീ (LTIMINDTREE) എന്നി ഓഹരികളിൽ സെൽ റേറ്റിംഗ് നില നിർത്തുകയും ചെയ്തിട്ടുണ്ട്. ഈ മേഖലയെക്കുറിച്ചുള്ള 2024 ലെ വളർച്ചാ വീക്ഷണം "വീക്ക് അറ്റ് ബെസ്റ്റ് (WEAK AT BEST) " എന്നാണ് ബ്രോക്കറേജ് സൂചിപ്പിക്കുന്നത്. പക്ഷെ ഓഹരികളുടെ മൂല്യം ഇതിനെ സാധൂകരിക്കുന്നില്ല.

ഐടി സേവന മേഖലയിലെ ഡിമാൻഡ് വീക്ഷണത്തിലേക്കുള്ള ടോപ്പ്-ഡൗൺ സമീപനം 2019-നെ അനുസ്മരിപ്പിക്കുന്നതാണെന്നും ആഗോള കമ്പനികളിൽ നിന്നുള്ള 2024 മാർഗനിർദേശം ആത്മവിശ്വാസം പകരുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. 2024-ലെ ബാങ്കിംഗ്, റീട്ടെയിൽ, ടെലികോം എന്നിവയുടെ കാഴ്ചപ്പാട് 2023-ൽ ഉണ്ടായിരുന്നതിന് സമാനമാണ്. എച്സിഎൽ, ഇൻഫോസിസ് എന്നിവയുടെ വളർച്ചാ മാർഗ്ഗനിർദ്ദേശം ശുഭസൂചനകളല്ല നൽകുന്നതെന്നും വിശകലന വിദഗ്ധർ പറഞ്ഞു.

ഇന്നത്തെ വ്യാപാരത്തിൽ (9.55 എ.എം) ടിസിഎസ്, എച്സിഎൽ ടെക്, ഇൻഫോസിസ് എന്നിവ ഒരു ശതമാനത്തിനടുത്തും എൽടിഐ മൈൻഡ്ട്രീ 0.8% ഇടിവും നേരിടുന്നു. കഴിഞ്ഞ വർഷം എച്ച്‌സിഎൽ 45 ശതമാനവും വിപ്രോ 32 ശതമാനവും ടിസിഎസ് 21 ശതമാനവും എൽടിഐമിൻഡ്‌ട്രീ 8.15 ശതമാനവും ഇൻഫോസിസ് 8 ശതമാനവും നേട്ടമുണ്ടാക്കി. 


ബാധ്യതാ നിരാകരണം: ഈ ലേഖനം വിജ്ഞാനാവശ്യത്തിനും വിവരവിതരണത്തിനും മാത്രമായി തയാറാക്കിയിട്ടുള്ളതാണ്. നിക്ഷേപ ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ ലാഭ നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. ഓഹരി വിപണിയില്‍ നിക്ഷേപിക്കും മുമ്പെ അംഗീകൃത സാമ്പത്തിക വിദഗ്ധന്റെ സേവനം തേടേണ്ടതാണ്. നിക്ഷേപങ്ങളിലൂടെയുണ്ടാകുന്ന നഷ്ടങ്ങള്‍ക്ക് ലേഖകനോ മൈഫിന്‍ പോയിന്റിനോ ഉത്തവരാദിത്തം ഉണ്ടായിരിക്കുന്നതല്ല

Tags:    

Similar News