വിലയിടിവില്‍ തരിച്ച് സ്വര്‍ണം: പവന് 560 രൂപ ഇടിവ്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. ഇന്ന് പവന് 560 രൂപ കുറഞ്ഞ് 37,520 രൂപയിലെത്തി (22 കാരറ്റ്). ഗ്രാമിന് 70 രൂപ കുറഞ്ഞ് 4,690 രൂപയിലാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ദിവസം സ്വര്‍ണവില 200 രൂപ കുറഞ്ഞ് 38,080ല്‍ എത്തിയിരുന്നു. ഈ മാസം ആറ് മുതല്‍ ഒന്‍പതാം തീയതി വരെ സ്വര്‍ണവിലയില്‍ മാറ്റമുണ്ടായിരുന്നില്ല. ഈ ദിവസങ്ങളില്‍ 38,280 രൂപയായിരുന്നു പവന്റെ വില. ഇന്ന് 24 കാരറ്റ് സ്വര്‍ണം പവന് 616 രൂപ കുറഞ്ഞ് 40,928ല്‍ എത്തി. […]

Update: 2022-10-11 00:25 GMT

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. ഇന്ന് പവന് 560 രൂപ കുറഞ്ഞ് 37,520 രൂപയിലെത്തി (22 കാരറ്റ്). ഗ്രാമിന് 70 രൂപ കുറഞ്ഞ് 4,690 രൂപയിലാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ദിവസം സ്വര്‍ണവില 200 രൂപ കുറഞ്ഞ് 38,080ല്‍ എത്തിയിരുന്നു. ഈ മാസം ആറ് മുതല്‍ ഒന്‍പതാം തീയതി വരെ സ്വര്‍ണവിലയില്‍ മാറ്റമുണ്ടായിരുന്നില്ല.

ഈ ദിവസങ്ങളില്‍ 38,280 രൂപയായിരുന്നു പവന്റെ വില. ഇന്ന് 24 കാരറ്റ് സ്വര്‍ണം പവന് 616 രൂപ കുറഞ്ഞ് 40,928ല്‍ എത്തി. ഗ്രാമിന് 77 രൂപ കുറഞ്ഞ് 5,116ലാണ് വ്യാപാരം നടക്കുന്നത്. വെള്ളി ഗ്രാമിന് 80 പൈസ കുറഞ്ഞ് 64 രൂപയിലെത്തിയിട്ടുണ്ട്. എട്ട് ഗ്രാമിന് 6.40 രൂപ കുറഞ്ഞ് 512 രൂപയിലാണ് വ്യാപാരം നടക്കുന്നത്.

ഇന്ന് വ്യാപാരം ആരംഭിച്ചപ്പോള്‍ യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം ഒരു പൈസ ഇടിഞ്ഞ് 82.41ല്‍ എത്തി. ഇന്റര്‍ബാങ്ക് ഫോറിന്‍ എക്‌സ്‌ചേഞ്ചില്‍ വ്യാപാരം ആരംഭിച്ചപ്പോള്‍ 82.35 എന്ന നിലയിലായിരുന്നു രൂപ. തിങ്കളാഴ്ച്ച വ്യാപാരം അവസാനിച്ചപ്പോള്‍ രൂപയുടെ മൂല്യം 10 പൈസ ഇടിഞ്ഞ് 82.40ല്‍ എത്തിയിരുന്നു.

ആഗോള വിപണി ഇടിയുകയും വിദേശ ഫണ്ടുകള്‍ പിന്‍വലിക്കപ്പെടുകയും ചെയ്യുന്ന സാഹചര്യം നിലനില്‍ക്കേ ഇന്ന് ആദ്യഘട്ട വ്യാപാരത്തില്‍ ഇന്ത്യന്‍ ഓഹരി സൂചികകളും താഴ്ച്ചയില്‍. ബിഎസ്ഇ സെന്‍സെക്‌സ് 220.86 പോയിന്റ് ഇടിഞ്ഞ് 57,770.25ലും എന്‍എസ്ഇ നിഫ്റ്റി 68.05 പോയിന്റ് താഴ്ന്ന് 17,172.95ലും എത്തി. ആഗോള ബ്രെന്റ് ക്രൂഡ് വില ബാരലിന് 95.74 ഡോളറായിട്ടുണ്ട്.

Tags:    

Similar News