ഡോളറിനെതിരെ രൂപയുടെ മൂല്യം 29 പൈസ ഉയര്‍ന്ന് 79.45ല്‍

മുംബൈ: ഇന്ന് യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 29 പൈസ ഉയര്‍ന്ന് 79.45 എന്ന നിലയിലെത്തി. ആഭ്യന്തര ഓഹരിയില്‍ കൂടുതല്‍ വില്‍പന നടന്നതും വിദേശ നിക്ഷേപത്തിന്റെ ഒഴുക്ക് വര്‍ധിച്ചതുമാണ് രൂപയ്ക്ക് നേട്ടമായത്. ക്രൂഡ് വിലയിലുണ്ടാകുന്ന കുറവും പണപ്പെരുപ്പം സംബന്ധിച്ച ആശങ്കകള്‍ കുറയുന്നതും മറ്റൊരു കാരണമായി. ഇന്റര്‍ബാങ്ക് ഫോറക്‌സ് മാര്‍ക്കറ്റില്‍ വ്യാപാരം ആരംഭിക്കുമ്പോള്‍ ഡോളറിനെതിരെ 79.32 എന്ന നിലയിലായിരുന്നു രൂപ. വ്യാപാരത്തിന്റെ ഒരു ഘട്ടത്തില്‍ രൂപയുടെ മൂല്യം 79.48 എന്ന നിലയിലേക്ക് താഴ്ന്നിരുന്നു. അനുകൂലമായ ആഗോള സാഹചര്യങ്ങളും വിദേശ […]

Update: 2022-08-17 07:13 GMT
മുംബൈ: ഇന്ന് യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 29 പൈസ ഉയര്‍ന്ന് 79.45 എന്ന നിലയിലെത്തി. ആഭ്യന്തര ഓഹരിയില്‍ കൂടുതല്‍ വില്‍പന നടന്നതും വിദേശ നിക്ഷേപത്തിന്റെ ഒഴുക്ക് വര്‍ധിച്ചതുമാണ് രൂപയ്ക്ക് നേട്ടമായത്. ക്രൂഡ് വിലയിലുണ്ടാകുന്ന കുറവും പണപ്പെരുപ്പം സംബന്ധിച്ച ആശങ്കകള്‍ കുറയുന്നതും മറ്റൊരു കാരണമായി. ഇന്റര്‍ബാങ്ക് ഫോറക്‌സ് മാര്‍ക്കറ്റില്‍ വ്യാപാരം ആരംഭിക്കുമ്പോള്‍ ഡോളറിനെതിരെ 79.32 എന്ന നിലയിലായിരുന്നു രൂപ. വ്യാപാരത്തിന്റെ ഒരു ഘട്ടത്തില്‍ രൂപയുടെ മൂല്യം 79.48 എന്ന നിലയിലേക്ക് താഴ്ന്നിരുന്നു.
അനുകൂലമായ ആഗോള സാഹചര്യങ്ങളും വിദേശ നിക്ഷേപങ്ങളുടെ തുടര്‍ച്ചയായ മുന്നേറ്റവും മൂലം ഇന്ന് ഇന്ത്യന്‍ സൂചികകള്‍ മുന്നേറ്റം കാഴ്ചവെച്ചു. ബിഎസ്ഇ സൂചിക 417.92 പോയിന്റ് ഉയര്‍ന്ന് 60,260.13 എന്ന നിലയിലേക്ക് കുതിച്ചു. എന്‍എസ്ഇ നിഫ്റ്റി 119 പോയിന്റ് ഉയര്‍ന്ന് 17,944.25 പോയിന്റിലെത്തി.
സെന്‍സെക്സില്‍ ബജാജ് ഫിന്‍സേര്‍വ്, ബജാജ് ഫിനാന്‍സ്, ഭാരതി എയര്‍ടെല്‍, ടെക് മഹിന്ദ്ര, എച് സി ല്‍ ടെക്‌നോളോജിസ്, ന്ടപ്‌സ, വിപ്രോ, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ എന്നിവയാണ് ഇന്ന് കൂടുതല്‍ നേട്ടത്തോടെ മുന്നേറിയത്. മറുവശത്ത്, മഹിന്ദ്ര ആന്‍ഡ് മഹിന്ദ്ര, മാരുതി, അള്‍ട്രാടെക് സിമന്റ്, പവര്‍ ഗ്രിഡ് എന്നിവയുടെ ഓഹരികള്‍ നഷ്ടത്തിലാണ്.
Tags:    

Similar News