തോമസ് കുക്ക് ലാഭത്തിലേക്ക് തിരിച്ചെത്തി; ഓഹരികൾക്ക് 3 ശതമാനം നേട്ടം
തോമസ് കുക്കിന്റെ ഓഹരികൾ ഇന്ന് വ്യാപാരത്തിനിടയിൽ 9.70 ശതമാനം ഉയർന്നു. ജൂൺ പാദത്തിൽ കമ്പനിയുടെ എല്ലാ ബിസിനസ്സ് വിഭാഗങ്ങളിലും മികച്ച ലാഭം റിപ്പോർട്ട് ചെയ്തിരുന്നു. കമ്പനിയുടെ നികുതി കിഴിച്ചുള്ള സ്റ്റാൻഡ് എലോൺ ലാഭം 5.91 കോടി രൂപയായി. കഴിഞ്ഞ വർഷം ജൂൺ പാദത്തിൽ കമ്പനി 33.89 കോടി രൂപയുടെ അറ്റ നഷ്ടമാണ് റിപ്പോർട്ട് ചെയ്തിരുന്നത്. തൊട്ടു മുൻപുള്ള മാർച്ച് പാദത്തിൽ 33.34 കോടി രൂപയുടെ അറ്റനഷ്ടവും റിപ്പോർട്ട് ചെയ്തിരുന്നു. വിമാന നിരക്കുകളിൽ വർധനവും, പരിമിതമായ ഹോട്ടൽ ശേഖരവും, […]
തോമസ് കുക്കിന്റെ ഓഹരികൾ ഇന്ന് വ്യാപാരത്തിനിടയിൽ 9.70 ശതമാനം ഉയർന്നു. ജൂൺ പാദത്തിൽ കമ്പനിയുടെ എല്ലാ ബിസിനസ്സ് വിഭാഗങ്ങളിലും മികച്ച ലാഭം റിപ്പോർട്ട് ചെയ്തിരുന്നു. കമ്പനിയുടെ നികുതി കിഴിച്ചുള്ള സ്റ്റാൻഡ് എലോൺ ലാഭം 5.91 കോടി രൂപയായി. കഴിഞ്ഞ വർഷം ജൂൺ പാദത്തിൽ കമ്പനി 33.89 കോടി രൂപയുടെ അറ്റ നഷ്ടമാണ് റിപ്പോർട്ട് ചെയ്തിരുന്നത്. തൊട്ടു മുൻപുള്ള മാർച്ച് പാദത്തിൽ 33.34 കോടി രൂപയുടെ അറ്റനഷ്ടവും റിപ്പോർട്ട് ചെയ്തിരുന്നു.
വിമാന നിരക്കുകളിൽ വർധനവും, പരിമിതമായ ഹോട്ടൽ ശേഖരവും, വിസ വെല്ലുവിളികളും ഉണ്ടായിരുന്നുവെങ്കിലും, പാദാടിസ്ഥാനത്തിൽ, ലെഷർ ട്രാവൽ നാലു മടങ്ങ് വർധിച്ചിട്ടുണ്ട്. ആഭ്യന്തര യാത്രാ വില്പന, പാദാടിസ്ഥാനത്തിൽ, മൂന്ന് മടങ്ങു വർധിച്ചു. ഇത് 2020 സാമ്പത്തിക വർഷത്തിലെ ഒന്നാം പാദത്തിലുണ്ടായിരുന്ന, അതായത് കോവിഡിനു മുമ്പുണ്ടായിരുന്ന, 78 ശതമാനമായി. അന്താരാഷ്ട്ര യാത്രാ വില്പന, പാദടിസ്ഥാനത്തിൽ, 4.4 മടങ്ങു വർധിച്ചു. ഓഹരി ഇന്ന് 75.20 രൂപ വരെ ഉയർന്നിരുന്നു. തുടർന്ന്, 2.77 ശതമാനം നേട്ടത്തിൽ 70.45 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.