അറ്റാദായം വർധിച്ചു, ടാറ്റ ഇൻവെസ്റ്റ്മെന്റ് ഓഹരികൾക്ക് 3 ശതമാനം വളർച്ച

ടാറ്റ ഇൻവെസ്റ്റ്മെന്റ് കോർപറേഷന്റെ ഓഹരികൾ ഇന്ന് വ്യാപാരത്തിനിടയിൽ 8.90 ശതമാനം ഉയർന്നു. ജൂൺ പാദത്തിൽ കമ്പനിയുടെ അറ്റാദായത്തിൽ 66.52 ശതമാനം ഉയർച്ച റിപ്പോർട്ട് ചെയ്തതിനു പിന്നാലെയാണ് ഓഹരി വില ഉയർന്നത്. കമ്പനിയുടെ നികുതി കിഴിച്ചുള്ള ലാഭം 89.74 കോടി രൂപയായി. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ ഇത് 53.89 കോടി രൂപയായിരുന്നു. 2022 സാമ്പത്തിക വർഷത്തിലെ നാലാം പാദത്തിൽ കമ്പനിയുടെ നികുതി കിഴിച്ചുള്ള ലാഭം 20.23 കോടി രൂപയായിരുന്നു. അതിൽ നിന്ന് 343.59 ശതമാനത്തിന്റെ വർധനവാണ് ഇത്തവണ […]

Update: 2022-07-27 09:30 GMT

ടാറ്റ ഇൻവെസ്റ്റ്മെന്റ് കോർപറേഷന്റെ ഓഹരികൾ ഇന്ന് വ്യാപാരത്തിനിടയിൽ 8.90 ശതമാനം ഉയർന്നു. ജൂൺ പാദത്തിൽ കമ്പനിയുടെ അറ്റാദായത്തിൽ 66.52 ശതമാനം ഉയർച്ച റിപ്പോർട്ട് ചെയ്തതിനു പിന്നാലെയാണ് ഓഹരി വില ഉയർന്നത്. കമ്പനിയുടെ നികുതി കിഴിച്ചുള്ള ലാഭം 89.74 കോടി രൂപയായി. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ ഇത് 53.89 കോടി രൂപയായിരുന്നു. 2022 സാമ്പത്തിക വർഷത്തിലെ നാലാം പാദത്തിൽ കമ്പനിയുടെ നികുതി കിഴിച്ചുള്ള ലാഭം 20.23 കോടി രൂപയായിരുന്നു. അതിൽ നിന്ന് 343.59 ശതമാനത്തിന്റെ വർധനവാണ് ഇത്തവണ ഉണ്ടായിട്ടുള്ളത്.

പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം വാർഷികാടിസ്ഥാനത്തിൽ 64.73 ശതമാനവും, പാദാടിസ്ഥാനത്തിൽ 96.32 ശതമാനവും ഉയർന്ന് 101.97 കോടി രൂപയായി. വ്യാപാരത്തിന്റെ ഒരു ഘട്ടത്തില്‍ ഓഹരി 1,539.85 രൂപ വരെ ഉയർന്നു. പിന്നീട്, 2.87 ശതമാനം നേട്ടത്തിൽ 1,454.50 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

Tags:    

Similar News