ടെലികോം കരാർ: സ്റ്റെർലൈറ്റ് ടെക്നോളജീസിന് മുന്നേറ്റം

സ്റ്റെർലൈറ്റ് ടെക്നോളജീസിന്റെ ഓഹരികൾ ഇന്ന് വ്യാപാരത്തിനിടയിൽ 4 ശതമാനം നേട്ടമുണ്ടാക്കി. ഇന്ത്യയുടെ മുൻനിര ടെലികോം കമ്പനിയുമായി 250 കോടി രൂപയുടെ കരാറിൽ ഏർപ്പെട്ടതിനെ തുടർന്നാണ് വില ഉയർന്നത്. ഈ കരാറിലൂടെ, സ്റ്റെർലൈറ്റ് ഇന്ത്യയിലെ ഒൻപത് ടെലികോം സർക്കിളുകളിൽ കമ്പനിയുടെ നെറ്റ് വർക്ക് നിർമ്മിക്കുന്നതിന് പ്രത്യേക ഒപ്റ്റിക്കൽ ഫൈബർ സേവനങ്ങൾ ലഭ്യമാക്കാൻ പദ്ധതിയിടുന്നു. കിഴക്ക്, തെക്ക്, വടക്ക് മേഖലകളിൽ 5G സേവനങ്ങൾ നൽകാൻ ശേഷിയുള്ള നെറ്റ്‌വർക്ക് സൃഷ്ടിച്ച് മെച്ചപ്പെട്ട, പുതിയ സേവനങ്ങൾ വേഗത്തിൽ വിതരണം ചെയ്യാൻ കമ്പനിയെ പ്രാപ്തരാക്കും. […]

Update: 2022-07-19 10:07 GMT

സ്റ്റെർലൈറ്റ് ടെക്നോളജീസിന്റെ ഓഹരികൾ ഇന്ന് വ്യാപാരത്തിനിടയിൽ 4 ശതമാനം നേട്ടമുണ്ടാക്കി. ഇന്ത്യയുടെ മുൻനിര ടെലികോം കമ്പനിയുമായി 250 കോടി രൂപയുടെ കരാറിൽ ഏർപ്പെട്ടതിനെ തുടർന്നാണ് വില ഉയർന്നത്. ഈ കരാറിലൂടെ, സ്റ്റെർലൈറ്റ് ഇന്ത്യയിലെ ഒൻപത് ടെലികോം സർക്കിളുകളിൽ കമ്പനിയുടെ നെറ്റ് വർക്ക് നിർമ്മിക്കുന്നതിന് പ്രത്യേക ഒപ്റ്റിക്കൽ ഫൈബർ സേവനങ്ങൾ ലഭ്യമാക്കാൻ പദ്ധതിയിടുന്നു. കിഴക്ക്, തെക്ക്, വടക്ക് മേഖലകളിൽ 5G സേവനങ്ങൾ നൽകാൻ ശേഷിയുള്ള നെറ്റ്‌വർക്ക് സൃഷ്ടിച്ച് മെച്ചപ്പെട്ട, പുതിയ സേവനങ്ങൾ വേഗത്തിൽ വിതരണം ചെയ്യാൻ കമ്പനിയെ പ്രാപ്തരാക്കും. ഓഹരി ഇന്ന് 147.95 രൂപ വരെ ഉയർന്ന് 1.23 ശതമാനം നേട്ടത്തിൽ 143.75 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

Tags:    

Similar News