മികച്ച വരുമാനം: ടാറ്റ എൽക്സി ഓഹരികൾക്ക് 3 ശതമാനം ഉയർച്ച

ടാറ്റ എൽക്സിയുടെ ഓഹരികൾ ഇന്ന് വ്യാപാരത്തിനിടയിൽ 4 ശതമാനം ഉയർന്നു. ജൂൺ പാദത്തിൽ മികച്ച വരുമാനം റിപ്പോർട്ട് ചെയ്തതിനു പിന്നാലെയാണ് വില വർധിച്ചത്. കമ്പനിയുടെ നികുതി കിഴിച്ചുള്ള ലാഭം (profit after tax) 62.93 ശതമാനം ഉയർന്ന് 184.72 കോടി രൂപയായി. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ ഇത് 113.37 കോടി രൂപയായിരുന്നു. കമ്പനിയുടെ ഡിവിഷനുകളിലും, വെർട്ടിക്കലുകളിലും, പ്രധാന വിപണികളിലും ഉണ്ടായ ശക്തമായ വളർച്ച മൂലം, വോള്യത്തിൽ മുന്നേറ്റമുണ്ടായതാണ് ജൂൺ പാദത്തിലെ മികച്ച പ്രകടനത്തിന് കാരണമെന്നു കമ്പനി […]

Update: 2022-07-15 09:00 GMT

ടാറ്റ എൽക്സിയുടെ ഓഹരികൾ ഇന്ന് വ്യാപാരത്തിനിടയിൽ 4 ശതമാനം ഉയർന്നു. ജൂൺ പാദത്തിൽ മികച്ച വരുമാനം റിപ്പോർട്ട് ചെയ്തതിനു പിന്നാലെയാണ് വില വർധിച്ചത്. കമ്പനിയുടെ നികുതി കിഴിച്ചുള്ള ലാഭം (profit after tax) 62.93 ശതമാനം ഉയർന്ന് 184.72 കോടി രൂപയായി. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ ഇത് 113.37 കോടി രൂപയായിരുന്നു.

കമ്പനിയുടെ ഡിവിഷനുകളിലും, വെർട്ടിക്കലുകളിലും, പ്രധാന വിപണികളിലും ഉണ്ടായ ശക്തമായ വളർച്ച മൂലം, വോള്യത്തിൽ മുന്നേറ്റമുണ്ടായതാണ് ജൂൺ പാദത്തിലെ മികച്ച പ്രകടനത്തിന് കാരണമെന്നു കമ്പനി പറഞ്ഞു. വലിയ ഡീലുകൾ, കമ്പനിയുടെ ട്രാൻസ്‌പോർട്ടേഷൻ വെർട്ടിക്കൽ വർഷാടിസ്ഥാനത്തിൽ 41.8 ശതമാനം വളരുന്നതിന് കാരണമായി. കമ്പനിയുടെ ഹെൽത്ത് കെയർ മേഖല, വർഷാടിസ്ഥാനത്തിൽ, 53.6 ശതമാനം വളർച്ചയും, മീഡിയ ആൻഡ് കമ്മ്യൂണികേഷൻ 29 ശതമാനം വളർച്ചയും കാഴ്ച വച്ചു. ഓഹരി ഇന്ന് 3.31 ശതമാനം നേട്ടത്തിൽ 8,055.85 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

Tags:    

Similar News