ക്രൂഡോയില്‍ വില 40 ഡോളറായാല്‍ മാത്രം വിന്‍ഡ്ഫാള്‍ ടാക്സ് പിന്‍വലിക്കും
ആഗോള വിപണിയില്‍ ക്രൂഡോയില്‍ വില ബാരലിന് 40 ഡോളര്‍ വരെ കുറഞ്ഞാല്‍ മാത്രമേ ഇന്ത്യ എണ്ണ ഉല്‍പ്പാദകര്‍ക്കും ശുദ്ധീകരണ സ്ഥാപനങ്ങള്‍ക്കും ഏര്‍പ്പെടുത്തിയ വിന്‍ഡ്ഫാള്‍ ടാക്സ് പിന്‍വലിക്കുകയുള്ളൂ എന്ന് റവന്യൂ സെക്രട്ടറി തരുണ്‍ ബജാജ്. അന്താരാഷ്ട്ര സാഹചര്യങ്ങളുടെ ആനുകൂല്യത്തില്‍ ഇന്ത്യന്‍ സ്ഥാപനങ്ങള്‍ക്കുണ്ടാകുന്ന അധിക നേട്ടത്തിന് ഈടാക്കുന്ന നികുതിയാണ് ഇത്. ഈ നികുതി ജൂലൈ 1 മുതല്‍ പ്രാബല്യത്തില്‍ വന്നു. നികുതികളും അനുബന്ധ കയറ്റുമതി നിയന്ത്രണങ്ങളും വേദാന്ത ലിമിറ്റഡ്, ഓയില്‍ ആന്‍ഡ് നാച്ചുറല്‍ ഗ്യാസ് കോര്‍പ്പറേഷന്‍, ഓയില്‍ ഇന്ത്യ ലിമിറ്റഡ്, […]
ആഗോള വിപണിയില്‍ ക്രൂഡോയില്‍ വില ബാരലിന് 40 ഡോളര്‍ വരെ കുറഞ്ഞാല്‍ മാത്രമേ ഇന്ത്യ എണ്ണ ഉല്‍പ്പാദകര്‍ക്കും ശുദ്ധീകരണ സ്ഥാപനങ്ങള്‍ക്കും ഏര്‍പ്പെടുത്തിയ വിന്‍ഡ്ഫാള്‍ ടാക്സ് പിന്‍വലിക്കുകയുള്ളൂ എന്ന് റവന്യൂ സെക്രട്ടറി തരുണ്‍ ബജാജ്. അന്താരാഷ്ട്ര സാഹചര്യങ്ങളുടെ ആനുകൂല്യത്തില്‍ ഇന്ത്യന്‍ സ്ഥാപനങ്ങള്‍ക്കുണ്ടാകുന്ന അധിക നേട്ടത്തിന് ഈടാക്കുന്ന നികുതിയാണ് ഇത്.
ഈ നികുതി ജൂലൈ 1 മുതല്‍ പ്രാബല്യത്തില്‍ വന്നു. നികുതികളും അനുബന്ധ കയറ്റുമതി നിയന്ത്രണങ്ങളും വേദാന്ത ലിമിറ്റഡ്, ഓയില്‍ ആന്‍ഡ് നാച്ചുറല്‍ ഗ്യാസ് കോര്‍പ്പറേഷന്‍, ഓയില്‍ ഇന്ത്യ ലിമിറ്റഡ്, റഷ്യയിലെ റോസ്നെഫ്റ്റ് ഭാഗികമായി നിയന്ത്രിക്കുന്ന, നയാര എനര്‍ജി, റിലയന്‍സ് ഇന്‍ഡസ്ട്രീസ്എന്നിവയുള്‍പ്പെടെയുള്ള കമ്പനികളുടെ വരുമാനത്തെ ഇത് ബാധിക്കും.
ഓരോ 15 ദിവസത്തിലും നികുതി പുനരവലോകനം ചെയ്യുമെന്ന് കഴിഞ്ഞ ദിവസം ധനമന്ത്രി വ്യക്തമാക്കിയിരുന്നു. ഇത് അന്താരാഷ്ട്ര ക്രൂഡ് വിലയെ ആശ്രയിച്ചിരിക്കും. ക്രൂഡ് വില കുറയുകയാണെങ്കില്‍ വിന്‍ഡ്ഫാള്‍ നേട്ടങ്ങള്‍ അവസാനിക്കുകയും വിന്‍ഡ്ഫാള്‍ ടാക്‌സും നീക്കം ചെയ്യുകയും ചെയ്യും. കുറഞ്ഞ ഒപെക് ഉത്പാദനം, ലിബിയയിലെ പ്രശ്നങ്ങള്‍, റഷ്യയ്‌ക്കെതിരായ ഉപരോധം എന്നിവയ്ക്കിടയില്‍ വിതരണം കര്‍ശനമായി തുടരുമ്പോഴും ആഗോള മാന്ദ്യത്തെക്കുറിച്ചുള്ള ഭയം വിപണിയെ ബാധിച്ചതിനാല്‍ ബ്രെന്റ് ക്രൂഡ് ഫ്യൂച്ചര്‍ തിങ്കളാഴ്ച ബാരലിന് 111.27 ഡോളറായി കുറഞ്ഞു. യുഎസ് വെസ്റ്റ് ടെക്സസ് ഇന്റര്‍മീഡിയറ്റ് ക്രൂഡ് ഫ്യൂച്ചറുകള്‍ ബാരലിന് 108.09 ഡോളറായിരുന്നു.