ഫാര്‍മ കമ്പനി ഇന്നോവ കാപ്റ്റാബ് ഐപിഒയ്ക്ക് ഒരുങ്ങുന്നു

ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി ഇന്നോവ കാപ്റ്റാബ് ഐപിഒയ്ക്ക് ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി സെബിയില്‍ കമ്പനി പ്രാഥമിക രേഖകള്‍ സമര്‍പ്പിച്ചു. പുതിയ ഓഹരികളുടെ ഇഷ്യൂവിലൂടെ 400 കോടി രൂപയും, പ്രമോട്ടര്‍മാരുടെയും, ഓഹരിയുടമകളുടെയും കയ്യിലുള്ള ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലിലൂടെ 96 ലക്ഷം രൂപ സമാഹരിക്കാനുമാണ് ഐപിഒയിലൂടെ കമ്പനി ലക്ഷ്യമിടുന്നത്. ഓഫര്‍ ഫോര്‍ സെയിലിന്റെ ഭാഗമായി മനോജ് കുമാര്‍ ലോഹ് വാരിയ, വിനയ് കുമാര്‍ ലോഹ് വാര്യ, ജിയന്‍ പ്രകാശ് എന്നിവര്‍ 32 ലക്ഷം ഓഹരികള്‍ വിറ്റഴിക്കും. നിലവില്‍ പ്രമോട്ടര്‍മാരായ മനോജ്, […]

Update: 2022-06-29 06:39 GMT
ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി ഇന്നോവ കാപ്റ്റാബ് ഐപിഒയ്ക്ക് ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി സെബിയില്‍ കമ്പനി പ്രാഥമിക രേഖകള്‍ സമര്‍പ്പിച്ചു.
പുതിയ ഓഹരികളുടെ ഇഷ്യൂവിലൂടെ 400 കോടി രൂപയും, പ്രമോട്ടര്‍മാരുടെയും, ഓഹരിയുടമകളുടെയും കയ്യിലുള്ള ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലിലൂടെ 96 ലക്ഷം രൂപ സമാഹരിക്കാനുമാണ് ഐപിഒയിലൂടെ കമ്പനി ലക്ഷ്യമിടുന്നത്. ഓഫര്‍ ഫോര്‍ സെയിലിന്റെ ഭാഗമായി മനോജ് കുമാര്‍ ലോഹ് വാരിയ, വിനയ് കുമാര്‍ ലോഹ് വാര്യ, ജിയന്‍ പ്രകാശ് എന്നിവര്‍ 32 ലക്ഷം ഓഹരികള്‍ വിറ്റഴിക്കും.
നിലവില്‍ പ്രമോട്ടര്‍മാരായ മനോജ്, വിനയ് എന്നിവരുടെ ഉടമസ്ഥതയില്‍ യഥാക്രമം 39.66 ശതമാനം, 30.08 ശതമാനം എന്നിങ്ങനെയാണുള്ളത്.
കമ്പനി പ്രീ -ഐപിഒയിലൂടെ 80 കോടി രൂപ സമാഹരിക്കാനുദ്ദേശിക്കുന്നുണ്ട്. ഇത്തരത്തിലുള്ള ഐപിഒ നടന്നാല്‍, ഫ്രഷ് ഇഷ്യുവിന്റെ സൈസ് കുറയ്ക്കാം.
ഓഹരികളുടെ പുതിയ ഇഷ്യു വഴി സമാഹരിക്കാന്‍ ഉദ്ദേശിക്കുന്ന 400 കോടി രൂപയില്‍, 180.5 കോടി രൂപ കടം തിരിച്ചടവിനും, 29.5 കോടി രൂപ അതിന്റെ അനുബന്ധ സ്ഥാപനമായ യുഎംഎന്റെ വായ്പ അടയ്ക്കുന്നതിനും, 90 കോടി രൂപ പ്രവര്‍ത്തന മൂലധന ആവശ്യകതകള്‍ക്കും ഉപയോഗിക്കും.
ഗവേഷണവും വികസനവും, ഉല്‍പ്പാദനവും, മരുന്നുവിതരണവും വിപണനവും കയറ്റുമതിയും ഉള്‍പ്പെടെ ഫാര്‍മസ്യൂട്ടിക്കല്‍ ശൃംഖലയിലുടനീളം സാന്നിധ്യമുള്ള ഇന്ത്യയിലെ ഒരു സംയോജിത ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയാണ് ഇന്നോവ ക്യാപ്റ്റബ്. ഹിമാചല്‍ പ്രദേശിലെ ബദ്ദിയില്‍ ഇതിന് രണ്ട് നിര്‍മ്മാണ കേന്ദ്രങ്ങളുണ്ട്.
കമ്പനിയുടെ ബിസിനസ്സില്‍ ഇന്ത്യന്‍ ഫാര്‍മസ്യൂട്ടിക്കല്‍ സ്ഥാപനങ്ങള്‍, ആഭ്യന്തര ബ്രാന്‍ഡഡ് ജനറിക്‌സ്, അന്താരാഷ്ട്ര ബ്രാന്‍ഡഡ് ജനറിക്‌സ് ബിസിനസുകള്‍ എന്നിവയ്ക്കായുള്ള ഗവേഷണം, ഉല്‍പ്പന്ന വികസനം, നിര്‍മ്മാണ സേവനങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു. ഐസിഐസിഐ സെക്യൂരിറ്റീസ്, ജെഎം ഫിനാന്‍ഷ്യല്‍ എന്നിവയാണ് കമ്പനിയുടെ ഐപിഒ കൈകാര്യം ചെയ്യുന്നത്
Tags:    

Similar News