എന്‍എസ്ഇ തട്ടിപ്പ് കേസ്: ചിത്ര രാമകൃഷ്ണയ്ക്ക് 5 കോടിയും എന്‍എസ്ഇയ്ക്ക് 7 കോടിയും പിഴ
മുംബൈ: നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചുമായി (എന്‍എസ്ഇ) ബന്ധപ്പെട്ട് കേസില്‍ മുന്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും മുന്‍ മാനേജിംഗ് ഡയറക്റ്ററുമായ ചിത്ര രാമകൃഷ്ണയ്ക്ക് സെബി അഞ്ച് കോടി രൂപ പിഴ ചുമത്തി. എന്‍എസ്ഇയ്ക്ക് ഏഴ് കോടി രൂപയാണ് പിഴയിട്ടിരിക്കുന്നത്. ഒപ്പം കേസില്‍ കുറ്റക്കാരെന്നു കണ്ടെത്തിയ മുന്‍ എന്‍എസ്ഇ ഉദ്യോഗസ്ഥരായ ആനന്ദ് സുബ്രഹ്‌മണ്യന്‍, രവി വാരണാസി എന്നിവരോട് അഞ്ച് കോടി രൂപ വീതവും വേ2വെല്‍ത്ത് ബ്രോക്കേഴ്സ് സ്ഥാപനത്തോട് ആറ് കോടി രൂപയും പിഴയടക്കാൻ സെബി ആവശ്യപ്പെട്ടിട്ടുണ്ട്. എൻഎസ്‌സിയുടെ ചരിത്രത്തിലെ ഏറ്റവും […]
മുംബൈ: നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചുമായി (എന്‍എസ്ഇ) ബന്ധപ്പെട്ട് കേസില്‍ മുന്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും മുന്‍ മാനേജിംഗ് ഡയറക്റ്ററുമായ ചിത്ര രാമകൃഷ്ണയ്ക്ക് സെബി അഞ്ച് കോടി രൂപ പിഴ ചുമത്തി.
എന്‍എസ്ഇയ്ക്ക് ഏഴ് കോടി രൂപയാണ് പിഴയിട്ടിരിക്കുന്നത്.
ഒപ്പം കേസില്‍ കുറ്റക്കാരെന്നു കണ്ടെത്തിയ മുന്‍ എന്‍എസ്ഇ ഉദ്യോഗസ്ഥരായ ആനന്ദ് സുബ്രഹ്‌മണ്യന്‍, രവി വാരണാസി എന്നിവരോട് അഞ്ച് കോടി രൂപ വീതവും വേ2വെല്‍ത്ത് ബ്രോക്കേഴ്സ് സ്ഥാപനത്തോട് ആറ് കോടി രൂപയും പിഴയടക്കാൻ സെബി ആവശ്യപ്പെട്ടിട്ടുണ്ട്.
എൻഎസ്‌സിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ തട്ടിപ്പാണ് മുന്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും മുന്‍ മാനേജിംഗ് എഡിറ്റുമായ ചിത്ര രാമകൃഷ്ണയുടെ അഴിമതി കഥ. ദൂരുഹതകളും തുടര്‍കഥകളുമായി അഴിമതിയുടെ സത്യാവസ്ഥകള്‍ മറ നീക്കി പുറത്ത് വന്നു കഴിഞ്ഞു. ഇതേ തുടര്‍ന്ന് സെബി എന്‍എസ്ഇക്ക് ഏഴ് കോടി രൂപയാണ് പിഴചുമത്തിയിരിക്കുന്നത്.
2016 ല്‍ വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ചിത്രയ്ക്കെതിരെ കേസുകള്‍ തുടങ്ങുന്നത്. എന്‍എസ്ഇയുമായി ബന്ധപ്പെട്ടുന്ന കോടികള്‍ മൂല്യമുള്ള നിര്‍ണ്ണായക വിവരങ്ങള്‍ ചോര്‍ത്തിയെന്ന പരാതിയിലായിരുന്നു അന്വേഷണം.
എന്‍എസ്ഇ പരിസരത്ത് വന്‍കിട ബ്രോക്കര്‍മാര്‍ക്ക് അവരുടെ സെര്‍വര്‍ സ്ഥാപിക്കാന്‍ സൗകര്യം നല്‍കുന്ന കോ ലൊക്കേഷന്‍ സമ്പ്രദായത്തിലൂടെ രഹസ്യ സ്വഭാവമുള്ള വിവരങ്ങള്‍ ചില ഉപഭോക്താക്കള്‍ക്ക് അതിവേഗം എത്തിച്ച് നല്‍കി ഓഹരി ക്രയവിക്രയം നടത്താന്‍ അവസരമൊരുക്കുകയാണ് ചിത്ര രാമകൃഷ്ണന്‍ ചെയ്തത്.
'ഡാര്‍ക്ക് ഫൈബര്‍' എന്നപേരിലും ഈ ഹിതകരമല്ലാത്ത ക്രയവിക്രയ കേസ് അറിയപ്പെടുന്നു. ഈ കേസില്‍ എന്‍എസ്ഇയ്ക്ക് സെബി ഐപിഒയില്‍ നിന്ന് ആറ് മാസത്തെ വിലക്കും 624.89 കോടി രൂപയും പിഴയിട്ടു. മാത്രമല്ല കേസില്‍ കുറ്റാരോപിതരായ ചിത്ര രാമകൃഷ്ണന്‍, എന്‍എസ്ഇ സിഇഒ രവി നാരായണ്‍ എന്നിവര്‍ക്ക് കൈപ്പറ്റിയ വേതനത്തിന്റെ 25 ശതമാനം തിരിച്ചടയ്ക്കാനും സെബി നിര്‍ദ്ദേശിച്ചിരുന്നു.
വേണ്ടത്ര യോഗതയില്ലാതെ ആനന്ദ് സുബ്രഹ്‌മണ്യന് ഉയര്‍ന്ന പദവിയും, വലിയ ശമ്പളവും നല്‍കി എന്‍എസ്ഇയില്‍ ഇരുത്തിയത് ചിത്രയാണ്. ഇവിടെയെല്ലാം ഹിമാലയത്തിലെ അജ്ഞാത സന്യാസിയുടെ നിര്‍ദ്ദേശപ്രകാരമാണെന്ന വാദമാണ് ഉയര്‍ന്നു വന്നിരുന്നത്.മുന്‍ ജോലിയില്‍ 15 ലക്ഷം രൂപ വാര്‍ഷിക ശമ്പള മുണ്ടായിരുന്ന ആനന്ദിന് 2013 ല്‍ എന്‍എസ്ഇയില്‍ പ്രവേശിക്കുമ്പോള്‍ 1.68 കോടി രൂപയാണ് വാര്‍ഷിക ശമ്പളം. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ഔദ്യോഗിക കൂടിയാലോചനകളില്ലാതെ ലക്ഷങ്ങളുടെ വര്‍ധനവും നൽകി.
2018 ല്‍ സിബിഐ എന്‍എസ്ഇ കോ-ലൊക്കേഷന്‍ കേസ് എന്നറിയപ്പെടുന്ന എന്‍എസ്ഇ കൃത്രിമത്വ കേസില്‍ എഫ്ഐആര്‍ ഫയല്‍ ചെയ്തിരുന്നു. എന്നിരുന്നാലും, ഈ വര്‍ഷം മാത്രമാണ് മുന്‍ സിഇഒയുടെ പങ്കാളിത്തത്തെക്കുറിച്ച് ഏജന്‍സി അന്വേഷണം ആരംഭിച്ചത്. ഫെബ്രുവരിയിലും മാര്‍ച്ചിലുമായി ആനന്ദിനേയും ചിത്രയേയും അറസ്റ്റ് ചെയ്തിരുന്നു. ചിത്ര രാമകൃഷ്ണന്‍ നടത്തിയ നിരവധി നിയമലംഘനങ്ങളെക്കുറിച്ച് സൂചന നല്‍കുന്ന സെബിയുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് അറസ്റ്റ് നടന്നത്. ഏപ്രിലില്‍ ഇരുവര്‍ക്കുമെതിരെ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.