ഐടി ഓഹരികളിൽ ശുഭ പ്രതീക്ഷ: മോത്തിലാൽ ഓസ്വാൾ

ആഗോള സാമ്പത്തിക സൂചകങ്ങൾ എതിരാണെങ്കിലും, ഐടി മേഖലയിൽ ശുഭ പ്രതീക്ഷയാണ് മോത്തിലാൽ ഓസ്വാൾ ഫിനാൻഷ്യൽ സർവ്വീസസിനുള്ളത്. ന്യായമായ വിലനിർണ്ണയവും, 2023 സാമ്പത്തിക വർഷത്തിൽ പ്രതീക്ഷിക്കുന്ന ഇരട്ടയക്ക വരുമാന വളർച്ചയും പ്രതീക്ഷയുളവാക്കുന്നതാണ്. രൂപയുടെ മൂല്യത്തകർച്ചയിൽ നിന്ന് 300-350 ബേസിസ് പോയിന്റ് നേട്ടം ഐടി മേഖലയ്ക്ക് ഉണ്ടായേക്കും. 2022 സാമ്പത്തിക വർഷത്തെ വാർഷിക കണക്കുകൾ പരിശോധിക്കുമ്പോൾ ഐടി പ്രമുഖരായ ടിസിഎസും, ഇൻഫോസിസും അവരുടെ പ്രധാന ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ഡിജിറ്റൽ-ക്‌ളൗഡ്‌ ട്രാൻസ്ഫർമേഷനും, കമ്പനികളുടെ കാര്യക്ഷമമായ പ്രവത്തനങ്ങൾക്കുമാണ്. ഉയരുന്ന പണപ്പെരുപ്പം, രാജ്യാന്തര സംഘർഷങ്ങൾ, […]

Update: 2022-06-20 22:33 GMT

ആഗോള സാമ്പത്തിക സൂചകങ്ങൾ എതിരാണെങ്കിലും, ഐടി മേഖലയിൽ ശുഭ പ്രതീക്ഷയാണ് മോത്തിലാൽ ഓസ്വാൾ ഫിനാൻഷ്യൽ സർവ്വീസസിനുള്ളത്. ന്യായമായ വിലനിർണ്ണയവും, 2023 സാമ്പത്തിക വർഷത്തിൽ പ്രതീക്ഷിക്കുന്ന ഇരട്ടയക്ക വരുമാന വളർച്ചയും പ്രതീക്ഷയുളവാക്കുന്നതാണ്. രൂപയുടെ മൂല്യത്തകർച്ചയിൽ നിന്ന് 300-350 ബേസിസ് പോയിന്റ് നേട്ടം ഐടി മേഖലയ്ക്ക് ഉണ്ടായേക്കും.

2022 സാമ്പത്തിക വർഷത്തെ വാർഷിക കണക്കുകൾ പരിശോധിക്കുമ്പോൾ ഐടി പ്രമുഖരായ ടിസിഎസും, ഇൻഫോസിസും അവരുടെ പ്രധാന ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ഡിജിറ്റൽ-ക്‌ളൗഡ്‌ ട്രാൻസ്ഫർമേഷനും, കമ്പനികളുടെ കാര്യക്ഷമമായ പ്രവത്തനങ്ങൾക്കുമാണ്.

ഉയരുന്ന പണപ്പെരുപ്പം, രാജ്യാന്തര സംഘർഷങ്ങൾ, സാമ്പത്തിക മാന്ദ്യം മുതലായ വിശാല സാമ്പത്തിക ഘടകങ്ങളെക്കുറിച്ച് ഐടി കമ്പനികൾക്ക് ആശങ്കയുണ്ടെങ്കിലും അവരുടെ ഡിമാൻഡ് ശക്തമാണ്. ടിസിഎസും, ഇൻഫോസിസും 2022 സാമ്പത്തിക വർഷത്തിൽ റെക്കോർഡ് നിയമനങ്ങളാണ്‌ നടത്തിയത്. ടിസിഎസ് 1.04 ലക്ഷം ജീവനക്കാരെ നിയമിച്ചപ്പോൾ, ഇൻഫോസിസ് 54,000 ജീവനക്കാർക്കാണ് തൊഴിൽ നൽകിയത്.

ദീർഘകാല ചെലവുകളിലോ, ആപേക്ഷിക മത്സരക്ഷമതയിലോ ഒരു മാറ്റവുമില്ലാത്തതിനാൽ ടിസിഎസ് അവരുടെ ദീർഘകാല മാർജിൻ ബാൻഡ് 26 -28 ശതമാനമായി നിലനിർത്തുന്നു. ഉയർന്ന വരുമാനം ലാഭ സ്ഥിരത ഉറപ്പുവരുത്തുന്നു. എന്നാൽ, 2022 സാമ്പത്തിക വർഷത്തിൽ, ലാഭത്തിൽ സമ്മർദ്ദം ഉണ്ടായിരുന്നുവെങ്കിലും ഇൻഫോസിസിന് 23 ശതമാനം മാർജിൻ നൽകാൻ കഴിഞ്ഞു. ശക്തമായ വളർച്ചയാണ് ഇതിനു കാരണം.

രണ്ടു കമ്പനികളുടെയും ബാലൻസ് ഷീറ്റ് വളരെ ശക്തവും, പണലഭ്യതയുള്ളതുമാണ്, ബ്രോക്കറേജ് ഹൗസ് പറഞ്ഞു. "ദുർബലമാകുന്ന സാമ്പത്തിക സാഹചര്യങ്ങളിലും ടിസിഎസ്സും, ഇൻഫോസിസും വളരെ നല്ല പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. പുതിയ ജീവനക്കാരുടെ നിയമനവും, ശുഭകരമായ വിലനിർണയ അന്തരീക്ഷവും, ജീവനക്കാരുടെ കൊഴിഞ്ഞു പോക്കിലുള്ള കുറവും, സാഹചര്യങ്ങൾ പ്രതികൂലമാണെങ്കിൽ കൂടിയും, സുസ്ഥിരമായ മാർജിൻ ഉറപ്പാക്കും. അതിനാൽ ഐടി വിഭാഗത്തിൽ നല്ല പ്രതീക്ഷയുണ്ട്," ബ്രോക്കറേജ് ഹൗസ് കൂട്ടിച്ചേർത്തു.

Tags:    

Similar News