ചെറുകിട, ഐടി ഓഹരികളുടെ ഇടിവിൽ മൂന്നാം ദിനവും വിപണി നഷ്ടത്തിൽ

തുടർച്ചയായ മൂന്നാം ദിനത്തിലും നഷ്ടത്തിൽ നിന്ന് കരകയറാനാവാതെ വിപണി. ചെറുകിട - ഇടത്തരം ഓഹരികളിൽ ഉണ്ടായ വൻ ഇടിവിനെ തുടർന്ന് ആഭ്യന്തര വിപണികൾ നഷ്ടത്തിൽ അവസാനിച്ചു. ഏഷ്യൻ വിപണികളെ പിൻതുടർന്ന് മികച്ചൊരു മുന്നേറ്റം വ്യാപാരത്തിന്റെ തുടക്കത്തിൽ ഉണ്ടായിരുന്നുവെങ്കിലും ഇന്ത്യൻ വിപണികൾക്ക് ഈ നേട്ടം നിലനിർത്താനായില്ല. ഇതിനു കാരണം, യു എസ് ഫെഡറൽ ഓപ്പൺ മാർക്കറ്റ് കമ്മിറ്റി മിനുട്സ് (എഫ്ഓഎംസി) പുറത്തു വരുന്നതിനു മുമ്പേ നിക്ഷേപകർ ലാഭമെടുപ്പ് നടത്തിയതാണ്. യുഎസിലെ സാങ്കേതിക മേഖലയ്ക്ക് മുൻതൂക്കമുള്ള നാസ്ഡാക് കോമ്പോസിറ്റ് ഇൻഡക്സിൽ […]

Update: 2022-05-25 08:31 GMT
trueasdfstory

തുടർച്ചയായ മൂന്നാം ദിനത്തിലും നഷ്ടത്തിൽ നിന്ന് കരകയറാനാവാതെ വിപണി. ചെറുകിട - ഇടത്തരം ഓഹരികളിൽ ഉണ്ടായ വൻ ഇടിവിനെ തുടർന്ന് ആഭ്യന്തര...

തുടർച്ചയായ മൂന്നാം ദിനത്തിലും നഷ്ടത്തിൽ നിന്ന് കരകയറാനാവാതെ വിപണി. ചെറുകിട - ഇടത്തരം ഓഹരികളിൽ ഉണ്ടായ വൻ ഇടിവിനെ തുടർന്ന് ആഭ്യന്തര വിപണികൾ നഷ്ടത്തിൽ അവസാനിച്ചു.

ഏഷ്യൻ വിപണികളെ പിൻതുടർന്ന് മികച്ചൊരു മുന്നേറ്റം വ്യാപാരത്തിന്റെ തുടക്കത്തിൽ ഉണ്ടായിരുന്നുവെങ്കിലും ഇന്ത്യൻ വിപണികൾക്ക് ഈ നേട്ടം നിലനിർത്താനായില്ല. ഇതിനു കാരണം, യു എസ് ഫെഡറൽ ഓപ്പൺ മാർക്കറ്റ് കമ്മിറ്റി മിനുട്സ് (എഫ്ഓഎംസി) പുറത്തു വരുന്നതിനു മുമ്പേ നിക്ഷേപകർ ലാഭമെടുപ്പ് നടത്തിയതാണ്. യുഎസിലെ സാങ്കേതിക മേഖലയ്ക്ക് മുൻതൂക്കമുള്ള നാസ്ഡാക് കോമ്പോസിറ്റ് ഇൻഡക്സിൽ ഉണ്ടായ ഇടിവ് ഇന്ത്യൻ വിപണിയിലെ മുൻനിര ഐടി ഓഹരികളിൽ വലിയ വില്പന സമ്മർദ്ദം ഉണ്ടാക്കി.

സെൻസെസ് 303.35 പോയിന്റ് (0.56 ശതമാനം) ഇടിഞ്ഞ് 53,749.26 ലും, നിഫ്റ്റി 99.35 പോയിന്റ് (0.62 ശതമാനം) ഇടിഞ്ഞ് 16,025.80 ലും വ്യാപാരം അവസാനിപ്പിച്ചു.

മുൻനിര ഐടി ഓഹരികളായ ടിസിഎസ്, വിപ്രോ, ടെക് മഹിന്ദ്ര എന്നിവ 3 ശതമാനം വീതം ഇടിഞ്ഞു. യു എസ് സോഷ്യൽ മീഡിയ കമ്പനിയായ സ്നാപ്പ് അതിന്റെ വരുമാന, ലാഭ പ്രതീക്ഷകൾ വെട്ടിക്കുറച്ചതും ഇവർക്കു തിരിച്ചടിയായി. സാമ്പത്തിക പ്രതിസന്ധികൾ കാരണം കമ്പനിയുടെ പുതിയ നിയമനങ്ങളും, പദ്ധതി ചെലവുകളും മന്ദഗതിയിലാകുമെന്ന് അവർ അറിയിച്ചു.

16,006.95 വരെ എത്തിയ നിഫ്റ്റി അതിന്റെ നിർണായക പിന്തുണ നിലയായ 16,000 ന് താഴേക്കു പോകാതെ പ്രതിരോധിച്ചു. ഇത് നിക്ഷേപകരിൽ അല്പം ആശ്വാസം സൃഷ്ടിച്ചു. എങ്കിലും, വലിയ തോതിലുള്ള ചെറുകിട-ഇടത്തരം ഓഹരികളുടെ വില്പന വിപണിയിൽ നിലനിൽക്കുന്ന അസ്വസ്ഥതയെ വെളിപ്പെടുത്തി.

ബിഎസ്ഇയുടെ സ്മാൾ ക്യാപ് ഇൻഡക്സ് 2.94 ശതമാനം കുറഞ്ഞപ്പോൾ, മിഡ് ക്യാപ് ഇൻഡക്സ് 1.93 ശതമാനം താഴ്ന്നു. ഗ്ളോബസ് സ്പിരിറ്റ്, ഗുജറാത്ത് മിനറൽ ഡെവലപ്മെന്റ് കോർപറേഷൻ എന്നീ ഓഹരികൾ 19 ശതമാനം ഇടിഞ്ഞപ്പോൾ, ചമ്പൽ ഫെർട്ടിലൈസേഴ്‌സ്, എക്സൽ ഇൻഡസ്ട്രീസ്, ഡാൽമിയ ഷുഗർ, രൂപ & കോ എന്നീ ഓഹരികൾ 10 ശതമാനം വീതം നഷ്ടം രേഖപ്പെടുത്തി. ഇടത്തരം ഓഹരികളുടെ വിഭാഗത്തിൽ എംഫസിസ്, ലോധ, എൽ &ടി ഫിനാൻസ് എന്നീ ഓഹരികൾ 6 ശതമാനം ഇടിഞ്ഞപ്പോൾ, മൈൻഡ്ട്രീ, ജെഎസ്ഡബ്ല്യൂ എനർജി, ഐഡിബിഐ എന്നീ ഓഹരികൾ തലേ ദിവസത്തെ ക്ലോസിംഗിനേക്കാൾ 5 ശതമാനം താഴ്ന്നു.

ബിഎസ്ഇ യിൽ ഇന്ന് വ്യാപാരത്തിനെത്തിയ ഓഹരികളിൽ 2,611 എണ്ണം നഷ്ടത്തിലായപ്പോൾ 717 എണ്ണം ലാഭത്തിൽ അവസാനിച്ചു.

"യുഎസ് ഫെഡ് പണനയം കർശനമാക്കുന്നതിനു പിന്നാലെ ഒരു മാന്ദ്യം സംഭവിച്ചേക്കാമെന്ന വിലയിരുത്തലിൽ ആഗോള വിപണികളിൽ നിക്ഷേപകരുടെ സമ്മിശ്ര താല്പര്യങ്ങൾ പ്രതിഫലിച്ചു. ഇത് ആഭ്യന്തര സൂചികകളിലും ചാഞ്ചാട്ടമുണ്ടാക്കി. ഫെഡ് മിനുട്സി​ന്റെ പ്രസിദ്ധീകരണത്തിനായി ആഗോള വിപണികൾ കാത്തിരിക്കുകയാണ്. വരാനിരിക്കുന്ന നിരക്ക് വർദ്ധനവി​ന്റെ ​ഗതി മനസ്സിലാക്കാൻ ഇത് അവരെ സഹായിക്കും. ഈ പ്രവചനാതീതമായ വിപണിയിൽ നിക്ഷേപകർക്ക് ഉറച്ചതും, മൂല്യമുള്ളതുമായ ഓഹരികളും, മേഖലകളും തിരഞ്ഞെടുക്കാം," ജിയോജിത് ഫിനാൻഷ്യൽ സർവീസസ് റിസർച്ച് ഹെഡ് വിനോദ് നായർ പറഞ്ഞു.

Tags:    

Similar News