എയര്‍ ഓപ്പറേറ്റര്‍ സര്‍ട്ടിഫിക്കറ്റ്: ജെറ്റ് ഓഹരികള്‍ 5 ശതമാനം ഉയര്‍ന്നു
വാണിജ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി കമ്പനിയുടെ എയര്‍ ഓപ്പറേറ്റര്‍ സര്‍ട്ടിഫിക്കറ്റ് (എഒസി) ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) വീണ്ടും ഇഷ്യൂ ചെയ്തതായി അറിയിച്ചതിനെത്തുടര്‍ന്ന് ജെറ്റ് എയര്‍വേസിന്റെ ഓഹരികള്‍ 5 ശതമാനം ഉയര്‍ന്നു. കടുത്ത പണദൗർലഭ്യം നേരിട്ടതിനെ തുടര്‍ന്ന് 2019 ഏപ്രിലില്‍ ജെറ്റ് എയര്‍വേസിന് പെട്ടെന്ന് പ്രവര്‍ത്തനം നിര്‍ത്തേണ്ടി വന്നിരുന്നു. പിന്നീട് എയര്‍ലൈന്‍ ഓപ്പറേറ്റര്‍ കടബാധ്യത തീര്‍ക്കുന്നതില്‍ പരാജയപ്പെട്ടു. വായ്പദാതാക്കള്‍ കമ്പനിക്കെതിരെ പാപ്പരത്വ നടപടികള്‍ ആരംഭിച്ചു. യുകെയിലെ കാല്‍റോക്ക് ക്യാപിറ്റലിന്റെയും, യുഎഇ ആസ്ഥാനമായുള്ള സംരംഭകനായ മുരാരി ലാല്‍ […]
വാണിജ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി കമ്പനിയുടെ എയര്‍ ഓപ്പറേറ്റര്‍ സര്‍ട്ടിഫിക്കറ്റ് (എഒസി) ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) വീണ്ടും ഇഷ്യൂ ചെയ്തതായി അറിയിച്ചതിനെത്തുടര്‍ന്ന് ജെറ്റ് എയര്‍വേസിന്റെ ഓഹരികള്‍ 5 ശതമാനം ഉയര്‍ന്നു.
കടുത്ത പണദൗർലഭ്യം നേരിട്ടതിനെ തുടര്‍ന്ന് 2019 ഏപ്രിലില്‍ ജെറ്റ് എയര്‍വേസിന് പെട്ടെന്ന് പ്രവര്‍ത്തനം നിര്‍ത്തേണ്ടി വന്നിരുന്നു. പിന്നീട് എയര്‍ലൈന്‍ ഓപ്പറേറ്റര്‍ കടബാധ്യത തീര്‍ക്കുന്നതില്‍ പരാജയപ്പെട്ടു. വായ്പദാതാക്കള്‍ കമ്പനിക്കെതിരെ പാപ്പരത്വ നടപടികള്‍ ആരംഭിച്ചു.
യുകെയിലെ കാല്‍റോക്ക് ക്യാപിറ്റലിന്റെയും, യുഎഇ ആസ്ഥാനമായുള്ള സംരംഭകനായ മുരാരി ലാല്‍ ജലന്റെയും ഒരു കണ്‍സോര്‍ഷ്യം സമര്‍പ്പിച്ച റെസല്യൂഷന്‍ പ്ലാനിന് വായ്പദാതാക്കള്‍ രൂപീകരിച്ച ക്രെഡിറ്റേഴ്സ് കമ്മിറ്റി (CoC) അംഗീകാരം നല്‍കി. നാഷണല്‍ കമ്പനി ലോ ട്രിബ്യൂണല്‍ കഴിഞ്ഞ വര്‍ഷം ഇത് അംഗീകരിച്ചിരുന്നു.
2022 മാര്‍ച്ച് 31 ന് അവസാനിച്ച പാദത്തിലെയും, സാമ്പത്തിക വര്‍ഷത്തിലെയും കമ്പനിയുടെ ഓഡിറ്റ് ചെയ്ത സ്റ്റാന്‍ഡ്എലോണ്‍ സാമ്പത്തിക ഫലങ്ങള്‍ പരിഗണിക്കുന്നതിനും അംഗീകരിക്കുന്നതിനുമായി മെയ് 26 ന് ബോര്‍ഡ് യോഗം ചേരുമെന്നും കമ്പനി അറിയിച്ചു. ജെറ്റ് എയര്‍വേസിന്റെ ഓഹരികള്‍ 118.95 രൂപയിലാണ് ഇന്ന് ക്ലോസ് ചെയ്തത്.