വാങ്ങണോ, വിൽക്കണോ: അനലിസ്റ്റുകൾ പറയുന്നു
വിനാത്തി ഓര്‍ഗാനിക്‌സ് നിര്‍ദേശം: വാങ്ങുക വിപണി വില: 2,104.95 രൂപ നിര്‍ദ്ദേശിച്ചത്: ആനന്ദ് രതി ഷെയേഴ്‌സ് ആന്‍ഡ് സ്റ്റോക്ക് അസംസ്‌കൃത വസ്തുക്കളുടെ വിലയിലുണ്ടായ വര്‍ദ്ധനവും, ചരക്കു നീക്ക ചെലവുകളിലെ വര്‍ദ്ധനവും കമ്പനിയുടെ വളര്‍ച്ചയെ ബാധിച്ചിട്ടുണ്ട്. എന്നിരുന്നാലും, എടിബിഎസി (Acrylamide tertiary butyl sulfonic acid) ന്റെ ശക്തമായ ഡിമാന്‍ഡ്, ബ്യൂട്ടില്‍ ഫിനോളിന്റെ അധിക വിനിയോഗം, ഐബിബി (ഐസോബ്യൂട്ടില്‍ ബെന്‍സെന്‍) ഡിമാന്‍ഡിലുണ്ടായ വളര്‍ച്ച എന്നിവ കമ്പനിയുടെ വരുമാന വളര്‍ച്ച 2022 സാമ്പത്തിക വര്‍ഷത്തിലെ നാലാംപാദത്തില്‍, മുന്‍ വര്‍ഷം ഇതേ […]
വിനാത്തി ഓര്‍ഗാനിക്‌സ് നിര്‍ദേശം: വാങ്ങുക വിപണി വില: 2,104.95 രൂപ നിര്‍ദ്ദേശിച്ചത്: ആനന്ദ് രതി ഷെയേഴ്‌സ് ആന്‍ഡ് സ്റ്റോക്ക് അസംസ്‌കൃത...
വിനാത്തി ഓര്‍ഗാനിക്‌സ്
നിര്‍ദേശം: വാങ്ങുക
വിപണി വില: 2,104.95 രൂപ
നിര്‍ദ്ദേശിച്ചത്: ആനന്ദ് രതി ഷെയേഴ്‌സ് ആന്‍ഡ് സ്റ്റോക്ക്
അസംസ്‌കൃത വസ്തുക്കളുടെ വിലയിലുണ്ടായ വര്‍ദ്ധനവും, ചരക്കു നീക്ക ചെലവുകളിലെ വര്‍ദ്ധനവും കമ്പനിയുടെ വളര്‍ച്ചയെ ബാധിച്ചിട്ടുണ്ട്. എന്നിരുന്നാലും, എടിബിഎസി (Acrylamide tertiary butyl sulfonic acid) ന്റെ ശക്തമായ ഡിമാന്‍ഡ്, ബ്യൂട്ടില്‍ ഫിനോളിന്റെ അധിക വിനിയോഗം, ഐബിബി (ഐസോബ്യൂട്ടില്‍ ബെന്‍സെന്‍) ഡിമാന്‍ഡിലുണ്ടായ വളര്‍ച്ച എന്നിവ കമ്പനിയുടെ വരുമാന വളര്‍ച്ച 2022 സാമ്പത്തിക വര്‍ഷത്തിലെ നാലാംപാദത്തില്‍, മുന്‍ വര്‍ഷം ഇതേ കാലയളവിനേക്കാള്‍, 73.74 ശതമാനം ഉയര്‍ന്ന് 486.09 കോടി രൂപയിലെത്താന്‍ സഹായിച്ചു. കമ്പനിയുടെ അറ്റാദായവും നാലാംപാദത്തില്‍ 42.67 ശതമാനം ഉയര്‍ന്ന് 101.10 കോടി രൂപയിലെത്തി.
കമ്പനിയുടെ വരുമാനത്തിന്റെ 65 മുതല്‍ 70 ശതമാനം വരുന്നത് കയറ്റുമതിയിലൂടെയാണ്. എല്ലാ ഉത്പന്നങ്ങള്‍ക്കും യൂറോപ്, അമേരിക്ക എന്നിവിടങ്ങളില്‍ നല്ല ഡിമാന്‍ഡാണ്. ഏഷ്യയില്‍ നിന്നും ഉത്പന്നങ്ങള്‍ക്ക് നല്ല ഡിമാന്‍ഡുണ്ടെങ്കിലും, ഷിപ്പിംഗ് പ്രശ്‌നങ്ങളും, ദൈര്‍ഘ്യമേറിയ നിര്‍മാണ പ്രക്രിയകളും വിതരണത്തിന് തടസമായി നില്‍ക്കുന്നു. വരുന്ന രണ്ടു വര്‍ഷത്തിനുള്ളില്‍ കമ്പനി മൂലധനച്ചെലവായി 400 കോടി രൂപയാണ് ചെലവഴിക്കാനുദ്ദേശിക്കുന്നത്. വീരല്‍ അഡിറ്റീവ്‌സ്, വീരല്‍ ഓര്‍ഗാനിക്‌സ് എന്നിവയില്‍ നിന്നുള്ള വരുമാനം യഥാക്രമം 2023, 2024 സാമ്പത്തിക വര്‍ഷം മുതല്‍ ലഭിച്ചു തുടങ്ങും. 2023 സാമ്പത്തിക വര്‍ഷത്തില്‍ 25 ശതമാനം വരുമാന വളര്‍ച്ചയുണ്ടാകുമെന്നാണ് മാനേജ്‌മെന്റ് പറയുന്നത്. കമ്പനി, എബിറ്റിഡ മാര്‍ജിന്‍ 28 മുതല്‍ 30 ശതമാനമായി നിലനിര്‍ത്താനാുള്ള ലക്ഷ്യത്തിലാണ്.
ആനന്ദ് രതി ഷെയേഴ്‌സ് ആന്‍ഡ് സ്റ്റോക്കിലെ അനലിസ്റ്റുകള്‍, കമ്പനിയുടെ ദീര്‍ഘകാല പ്രകടനം, പ്രതീക്ഷിക്കുന്ന വരുമാനം, എബിറ്റിഡ, നികുതിയ്ക്കുശേഷമുള്ള ലാഭം എന്നിവ 27 ശതമാനം, 34 ശതമാനം, 32 ശതമാനം എന്നിങ്ങനെ വാര്‍ഷിക വളര്‍ച്ചയോടെ (Compound Annual Growth Rate) 2022 മുതല്‍ 2024 വരെയുള്ള സാമ്പത്തിക വര്‍ഷത്തില്‍ ഉയരുമെന്നുള്ള പോസിറ്റീവ് സമീപനത്തിലാണ്. ഇതിനുകാരണം ബ്യൂട്ടെയില്‍ ഫിനോള്‍, ആന്റിഓക്‌സിഡന്റ്‌സ്, എടിബിഎസ് വിനിയോഗം എന്നിവയുടെ ഡിമാന്‍ഡിലുണ്ടാകുന്ന വളര്‍ച്ചയാണ്. 2021 സാമ്പത്തിക വര്‍ഷത്തില്‍ ഐബിബിക്കുണ്ടായിരുന്ന ഉയര്‍ന്ന ഡിമാന്‍ഡ് മൂലം 2022 സാമ്പത്തിക വര്‍ഷത്തില്‍ ഡിമാന്‍ഡ് കുറവായിരുന്നു. കാരണം ഉപഭോക്താക്കളുടെ കൈവശം കൂടുതല്‍ സ്‌റ്റോക്ക് ഉണ്ടായിരുന്നു. ഇത് 2022 ജനുവരി മുതല്‍ സാധാരണ നിലയിലേക്ക് എത്തി തുടങ്ങിയിട്ടുണ്ട്. 2023 സാമ്പത്തിക വര്‍ഷത്തിലെ വില്‍പ്പന വര്‍ദ്ധനയെ ഇത് പിന്തുണയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ലബോറട്ടറികളിൽ നിന്ന് വാണിജ്യ ഉത്പാദനത്തിലേക്കുള്ള വിപുലീകരണം, സ്‌കെയിലിംഗ് അപ് എന്നിവയില്‍ എന്തെങ്കിലും കാലതാമസം വരികയോ, ആര്‍ ആന്‍ഡ് ഡി യില്‍ എന്തെങ്കിലും മെല്ലപ്പോക്ക് ഉണ്ടാകുകയോ ചെയ്താല്‍ അത് മുകളില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളെ പ്രതികൂലമായി ബാധിക്കും.
സെന്‍സാര്‍ കെ്‌നോളജീസ്
നിര്‍ദ്ദേശം: വാങ്ങുക
വിപണി വില: 297.05
നിര്‍ദ്ദേശിച്ചത്: ജെഎം ഫിനാന്‍ഷ്യല്‍
വര്‍ദ്ധിച്ചു വരുന്ന സാമ്പത്തിക ആശങ്കകളാണ് 2022 ല്‍ ഇതുവരെ വിവധ മേഖലകളെ വ്യാപകമായ തിരുത്തലിലേക്ക് നയിച്ചത്. ഈ സാഹചര്യത്തില്‍ ജെഎം ഫിനാന്‍ഷ്യലിലെ അനലിസ്റ്റുകള്‍ സെന്‍സാര്‍ 2023 സാമ്പത്തിക വര്‍ഷത്തില്‍ മികച്ച സ്ഥാനം നേടിയതായി പറയുന്നു. പന്ത്രണ്ട് മാസം മുമ്പ് സ്ഥാനം ഏറ്റെടുത്ത പുതിയ സിഇഒയുടെ നടപടികളാണ് ഇതിനു പിന്നില്‍. വില്‍പ്പനയിലും, വിതരണത്തിലും മുതിര്‍ന്ന ജോലിക്കാരെ ഉള്‍പ്പെടുത്തുന്ന വിധത്തിലാണ് ജോലിക്കാരെ കമ്പനി എടുക്കുന്നത്. ഈ തുടക്കം വരുമാന വളര്‍ച്ചയിൽ പുരോഗതി കാണിക്കുന്നുണ്ട്.
2022 സാമ്പത്തിക വര്‍ഷത്തില്‍ സെന്‍സാര്‍ സ്ഥിരതയാര്‍ന്നതും, തുടര്‍ച്ചയുള്ളതുമായ വരുമാന വളര്‍ച്ച കാണിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഉപഭോക്താക്കളുടെ എണ്ണത്തിലും പുരോഗതിയുണ്ട്. കഴിഞ്ഞ 12 മാസത്തിനിടയില്‍ 20 മില്യണ്‍ ഡോളര്‍ ആസ്തിയുള്ള ഉപഭോക്താക്കളുടെ എണ്ണം രണ്ടില്‍ നിന്നും നാലായി. 10 മില്യണ്‍ ഡോളര്‍ ആസ്തിയുള്ള ഉപഭോക്താക്കൾ നാലെണ്ണം വർദ്ധിച്ചു. 2021 സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പകുതിയിലെ ഉയര്‍ന്ന നിലവാരവുമായി താരതമ്യപ്പെടുത്തുമ്പോള്‍, നിലവിലെ എബിറ്റിഡ മാര്‍ജിന്‍ പ്രൊഫൈല്‍ ആയ 14-15 ശതമാനം കൂടുതല്‍ ന്യായീകരിക്കാവുന്നതാണെന്ന് ജെഎം ഫിനാന്‍ഷ്യല്‍ വിശ്വസിക്കുന്നു. ഇത് കൂടുതല്‍ തരംതാഴ്ത്തലിന്റെ സാധ്യതകള്‍ കുറയ്ക്കും. നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ നാളിതുവരെ, കമ്പനിയുടെ മതിപ്പു മൂല്യം അഞ്ച് വര്‍ഷത്തെ ശരാശരിയിലേക്ക് തിരിച്ചെത്തി.
നവനീത് എജ്യുക്കേഷന്‍
നിര്‍ദ്ദേശം: വാങ്ങുക
വിപണി വില: 91.55 രൂപ
നിര്‍ദ്ദേശിച്ചത്: പ്രഭുദാസ് ലില്ലാധര്‍
നവനീത് എജ്യുക്കേഷന്‍ ലിമിറ്റഡിന്റെ (NELI) വരുമാനം സ്റ്റേഷനറി കയറ്റുമതിയിലെ ദ്രുതഗതിയിലുള്ള വീണ്ടെടുക്കല്‍ മൂലം കണക്കുകൂട്ടലുകളേക്കാള്‍ മുന്നിലായിരുന്നു. കമ്പനിയുടെ മൊത്ത മാര്‍ജിന്‍ 53.8 ശതമാനമായിരുന്നു. ഇത് പ്രഭുദാസ് ലില്ലാധറിലെ അനലിസ്റ്റുകളുടെ പ്രതീക്ഷയോട് യോജിക്കുന്നതായിരുന്നു. 2023 സാമ്പത്തിക വര്‍ഷത്തിലെ സിലബസ് മാറ്റം കമ്പനിക്ക് അത്രയ്ക്ക് ആവേശകരമല്ല. കഴിഞ്ഞ അധ്യയന വര്‍ഷം കോവിഡ് ബാധിച്ചതിനാല്‍, പഴയ പുസ്തകങ്ങളുടെ ഉപയോഗം പ്രസിദ്ധീകരണ വിഭാഗത്തിന്റെ വളര്‍ച്ചയെ ബാധിക്കും. മറുവശത്ത് സ്റ്റേഷനറി, കയറ്റുമതി നേട്ടത്തോടെ തുടരുന്നുവെന്നാണ് മാനേജ്‌മെന്റിന്റെ അഭിപ്രായം. അടുത്ത മൂന്ന്-നാല് വര്‍ഷങ്ങളില്‍ 25 ശതമാനം സംയുക്ത വാര്‍ഷിക വളര്‍ച്ചാ നിരക്കാണ് (സിഎജിആര്‍) കമ്പനി വിഭാവനം ചെയ്തിരിക്കുന്നത്.
പ്രസിദ്ധീകരണത്തിലെയും, സ്റ്റേഷനറി കയറ്റുമതിയിലെയും ശക്തമായ ഉയര്‍ച്ചയ്ക്കു പുറമെ, കമ്പനി എഡ്-ടെക്കിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. നവനീത് ഫ്യൂച്ചര്‍ ടെക്കിലെ ചെലവുകള്‍ക്കായി 600 ദശലക്ഷം രൂപയ്ക്കു പുറമേ, 2023 സാമ്പത്തിക വര്‍ഷത്തില്‍ സ്പോര്‍ട്സ് ടെക് കമ്പനിയായ സ്‌പോര്‍ട്‌സ് ഫോര്‍ ഓള്‍ (എസ്എഫ്എ) ല്‍ 375 ദശലക്ഷം രൂപ അധിക നിക്ഷേപം നടത്തും. എഡ്-ടെക്കിലെ വര്‍ധിച്ച ചെലവുകള്‍ കണക്കിലെടുത്ത 2023 സാമ്പത്തിക വര്‍ഷത്തിലും, 2024 സാമ്പത്തിക വര്‍ഷത്തിലും പ്രഭുദാസ് ലില്ലാധര്‍ അതിന്റെ ഇപിഎസ് എസ്റ്റിമേറ്റുകളില്‍ യഥാക്രമം 15 ശതമാനവും, ആറ് ശതമാനവും വെട്ടിക്കുറവ് നടത്തും.
സ്‌കൂളുകള്‍ പുനരാരംഭിച്ചതിനാല്‍ പ്രസിദ്ധീകരണ ബിസിനസില്‍ നിന്നും പ്രതീക്ഷിക്കുന്ന പ്രതികരണം സാധാരണ നിലയിലായതിനാല്‍, അത് ഓഹരിയുടെ വാങ്ങല്‍ റേറ്റിംഗ് നിലനിര്‍ത്തുന്നുണ്ട്. കയറ്റുമതിയിലെ ശക്തമായ വളര്‍ച്ചയ്‌ക്കൊപ്പം, എഡ്-ടെക്കില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതും ഗുണകരമാണ്.
കൃഷ്ണ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്
നിര്‍ദ്ദേശം: വാങ്ങുക
വിപണി വില: 1,262.50 രൂപ
നിര്‍ദ്ദേശിച്ചത്: എഡെല്‍വെയിസ്
കൃഷ്ണ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിന്റെ (കിംസ്) വരുമാനം 372 കോടി രൂപയായിരുന്നു. ഇത് എഡല്‍വെയ്സിന്റെ എസ്റ്റിമേറ്റായ 422 കോടി രൂപയ്ക്കു താഴെയാണ്. 2022 ജനുവരിയിലെ കോവിഡിന്റെ മൂന്നാം തരംഗത്തെ തുടര്‍ന്ന് ബിസിനസ് കുറഞ്ഞതുകാരണം പൊതുവേ പ്രതീക്ഷിച്ചിരുന്ന 414 കോടി രൂപയില്‍ നിന്നും ഇത് താഴേയ്ക്കു പോയി. രോഗികളുടെ എണ്ണത്തിലും കുറവുണ്ടായി.
ആരോഗ്യകരമായ വിപുലീകരണ പദ്ധതിയും, വരും വര്‍ഷങ്ങളിലെ ബെഡുകളുടെ വര്‍ദ്ധനവും, പ്രവര്‍ത്തനക്ഷമതയും അടിസ്ഥാനമാക്കി കിംസിനെ കുറിച്ചുള്ള പോസിറ്റീവ് വീക്ഷണം എഡെല്‍വെയിസിസ് നിലനിര്‍ത്തിയിട്ടുണ്ട്.
നാസിക്കിലെ കിംസ് മാനവത ഹോസ്പിറ്റല്‍ ഏറ്റെടുക്കല്‍, ബാംഗ്ലൂരിലെ പുതിയ ഹോസ്പിറ്റല്‍ നിര്‍മ്മാണം, നിലവിലുള്ള സൗകര്യങ്ങളില്‍ കിടക്കകള്‍ കൂട്ടിച്ചേര്‍ക്കല്‍ എന്നിവയിലൂടെ കിംസ് അതിന്റെ സാന്നിധ്യം വിപുലപ്പെടുത്തുകയാണ്. സണ്‍ഷൈന്‍ ആശുപത്രിയുടെ കണക്കുകൾ 2023 സാമ്പത്തിക വര്‍ഷം മുതല്‍ കിംസുമായി ഏകീകരിക്കപ്പെടും. കിംസ് വിപുലീകരണ പദ്ധതിക്കും, 36-48 മാസത്തിനുള്ളില്‍ 1,800 കിടക്കകള്‍ എന്ന ലക്ഷ്യത്തിനും ധനസഹായം നല്‍കാന്‍ ഉദ്ദേശിക്കുന്ന കമ്പനി അതിനായുള്ള ഫണ്ട് കിംസില്‍ നിന്നു തന്നെയോ അല്ലെങ്കില്‍ കടമെടുപ്പിലൂടെയോ സമാഹരിക്കാനാണ് ഉദ്ദേശിക്കുന്നത്.
ഇപിഎല്‍
നിര്‍ദ്ദേശം: വാങ്ങുക
വിപണി വില: 160.15 രൂപ
നിര്‍ദ്ദേശിച്ചത്: റിലയന്‍സ് സെക്യൂരിറ്റീസ്
കണക്കുകൂട്ടലിനനുസരിച്ച് 880 കോടി രൂപയുടെ വരുമാനമാണ് ഇപിഎല്‍ റിപ്പോര്‍ട്ട് ചെയ്തത്. എന്നിരുന്നാലും, അസംസ്‌കൃത വസ്തുക്കളുടെയും മറ്റ് ചെലവുകളുടെയും വര്‍ദ്ധനവ് കാരണം അതിന്റെ എബിറ്റിഡ വാര്‍ഷികാടിസ്ഥാനത്തില്‍ 4.8 ശതമാനം കുറഞ്ഞു. പാക്കേജിംഗ് സൊലൂഷനുകള്‍ കുറഞ്ഞ ചെലവില്‍ നിര്‍മ്മിക്കുന്ന കമ്പനികളിലൊന്നാണ് ഇപിഎല്‍. ലാഭം വീണ്ടെടുക്കല്‍, വിലവര്‍ദ്ധന, ചെലവ് ചുരുക്കല്‍ എന്നീ പ്രവര്‍ത്തനങ്ങളിലൂടെ ഇരട്ട അക്ക വരുമാന വളര്‍ച്ചയാണ് കമ്പനി ലക്ഷ്യമിടുന്നത്. സുസ്ഥിരത ലക്ഷ്യമായി തുടരുന്നു. മികച്ച വില ലഭിക്കാനുള്ള ശ്രമങ്ങളും കമ്പനി നടത്തുന്നുണ്ട്, ഇത് വരുമാനവും, ലാഭവും മെച്ചപ്പെടുത്തും.
സമീപകാലത്ത് വിലക്കയറ്റം ഉണ്ടായെങ്കിലും ഉപഭോക്താക്കളുമായി ദീര്‍ഘകാലമായി നിലനില്‍ക്കുന്ന ബന്ധം, ഗുണനിലവാരം, വിശ്വാസ്യത, സുസ്ഥിര പരിഹാരങ്ങള്‍ നല്‍കാനുള്ള കഴിവ് എന്നിവയെ അടിസ്ഥാനമാക്കി വിപണി വിഹിതം നിലനിര്‍ത്താമെന്നാണ് മാനേജ്മെന്റ് പ്രതീക്ഷിക്കുന്നത്. മറ്റ് കമ്പനികള്‍ക്ക് ഇന്‍പുട്ട് കോസ്റ്റിലെ വര്‍ദ്ധനവിന്റെ തോത് കണക്കിലെടുത്ത് കുറഞ്ഞ വില വാഗ്ദാനം ചെയ്യുന്നത് ബുദ്ധിമുട്ടാണ്. വിശ്വസനീയമായ ഓര്‍ഗാനിക് വിപുലീകരണത്തിന്റെ മാതൃക പിന്തുടര്‍ന്ന്, കമ്പനി ബ്രസീൽ വിപണിയില്‍ പ്രവേശിക്കാനുള്ള ശ്രമത്തിലാണ്. ബ്രസീലിന്റെ വിപണിയില്‍ 3.5 ബില്യണ്‍ ട്യൂബുകൾ നല്‍കാനുള്ള സാധ്യത കമ്പനിക്കുണ്ട്. ഇപിഎല്‍ ബ്രസീലിലെ ഒരു മള്‍ട്ടി നാഷണല്‍ കമ്പനിയുമായി കരാറിലേര്‍പ്പെട്ടിട്ടുണ്ട്. ഇതിനെക്കുറിച്ചുള്ള വിശദാംശങ്ങള്‍ മാനേജ്മെന്റ് വെളിപ്പെടുത്തിയിട്ടില്ല. എന്നിരുന്നാലും, ഇപിഎല്‍ തുടക്കത്തില്‍ ന്യായമായ ലാഭം ഉണ്ടാക്കാന്‍ തുടങ്ങുമെന്നും, ഒടുവില്‍ അതിന്റെ വിപണി വിഹിതം വര്‍ദ്ധിപ്പിക്കുകയും, കൂടുതല്‍ വികസിപ്പിക്കുകയും ചെയ്യുമെന്നും കമ്പനി പറയുന്നു.
റിലയന്‍സ് സെക്യൂരിറ്റീസ് പ്രതീക്ഷിക്കുന്നത് പേഴ്‌സണല്‍ കെയര്‍ ഉത്പന്നങ്ങളില്‍ നിന്നുള്ള ഉയര്‍ന്ന വരുമാനവും, പ്ലാസ്റ്റിക് ട്യൂബുകളില്‍ നിന്ന് ലാമിനേറ്റഡ് ട്യൂബുകളിലേക്കുള്ള ക്രമാനുഗതമായ മാറ്റവും വഴി വരുമാന നേട്ടം ഉണ്ടാകുമെന്നാണ്. ബ്ലാക്ക്സ്റ്റോണ്‍ ഏറ്റെടുത്തതിനുശേഷം, ഇപിഎല്ലിന്റെ സ്ട്രാറ്റജിയില്‍ ഗണ്യമായ മാറ്റമുണ്ടായി. അസംസ്‌കൃത വസ്തുക്കളെ വേണ്ട വിധം ഉപയോഗിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക, പേഴ്‌സണല്‍ കെയര്‍ വിഭാഗത്തിന്റെ വളര്‍ച്ചയിലൂടെ നേട്ടമുണ്ടാക്കുക, അടുത്തിടെ നടന്ന സിഎസ്പിഎല്ലിന്റെ ഏറ്റെടുക്കല്‍ എന്നിവയെല്ലാം ശരിയായ ദിശയിലേക്കുള്ള ചുവടുകളാണ്.
(Disclaimer: Stock recommendations, suggestions and opinions are given by the experts. These do not represent the views of Myfinpoint)