ഓഹരി കേസിൽ ഇൻഫോലൈനിനു 1 കോടി രൂപ പിഴ ചുമത്തി സെബി

ഡെല്‍ഹി : നിക്ഷേപകരുടെ ഓഹരികള്‍ ദുര്‍വിനിയോഗം ചെയ്തതിന് ഇന്ത്യ ഇന്‍ഫോലൈന്‍ ലിമിറ്റഡിന് (ഐഐഎഫ്എല്‍) ഒരു കോടി രൂപ പിഴ ചുമത്തി സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി). 45 ദിവസത്തിനകം പിഴയടയ്ക്കണമെന്നാണ് നിര്‍ദ്ദേശം. ഐഐഎഫ്എല്ലിന്റെ കണക്കുകൾ സെബി അടുത്തിടെ പരിശോധിച്ചിരുന്നു. ഏപ്രില്‍ 2011 മുതല്‍ ജനുവരി 2017 വരെയുള്ള കാലയളവിലെ വിവരങ്ങള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി. അതിനിടെ, ലെ വാട്ടറിന റിസോര്‍ട്ട്സ് ആന്‍ഡ് ഹോട്ടല്‍സ് ലിമിറ്റഡിന്റെ ഓഹരികളില്‍ കൃത്രിമ ഇടപാടുകള്‍ നടത്തിയതിന് സെബി മൂന്ന് […]

Update: 2022-05-21 01:40 GMT

ഡെല്‍ഹി : നിക്ഷേപകരുടെ ഓഹരികള്‍ ദുര്‍വിനിയോഗം ചെയ്തതിന് ഇന്ത്യ ഇന്‍ഫോലൈന്‍ ലിമിറ്റഡിന് (ഐഐഎഫ്എല്‍) ഒരു കോടി രൂപ പിഴ ചുമത്തി സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി).

45 ദിവസത്തിനകം പിഴയടയ്ക്കണമെന്നാണ് നിര്‍ദ്ദേശം.
ഐഐഎഫ്എല്ലിന്റെ കണക്കുകൾ സെബി അടുത്തിടെ പരിശോധിച്ചിരുന്നു. ഏപ്രില്‍ 2011 മുതല്‍ ജനുവരി 2017 വരെയുള്ള കാലയളവിലെ വിവരങ്ങള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

അതിനിടെ, ലെ വാട്ടറിന റിസോര്‍ട്ട്സ് ആന്‍ഡ് ഹോട്ടല്‍സ് ലിമിറ്റഡിന്റെ ഓഹരികളില്‍ കൃത്രിമ ഇടപാടുകള്‍ നടത്തിയതിന് സെബി മൂന്ന് സ്ഥാപനങ്ങളില്‍ നിന്ന് 20 ലക്ഷം രൂപ പിഴ ഈടാക്കിയെന്നും റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്.

Tags:    

Similar News