എസിസി, അംബുജ ഓഹരിവിലയുയർത്തി അദാനിയുടെ ഏറ്റെടുക്കൽ
എസിസി, അംബുജ സിമന്റ്സ് എന്നീ കമ്പനികളിലെ ഹോള്‍സിമിന്റെ മുഴുവന്‍ ഓഹരികളും 10.5 ബില്യണ്‍ ഡോളറിന് (80,000 കോടി രൂപ) വാങ്ങാന്‍ ഗൗതം അദാനിയുടെ നേതൃത്വത്തിലുള്ള അദാനി ഗ്രൂപ്പ് തീരുമാനിച്ചതിനെ തുടര്‍ന്ന് ഇരു കമ്പനികളുടേയും ഓഹരികള്‍ തിങ്കളാഴ്ച ഉയര്‍ന്നു. അനലിസ്റ്റുകളുടെ അഭിപ്രായത്തില്‍, അദാനി ഗ്രൂപ്പിനെ ഇന്ത്യയിലെ രണ്ടാമത്തെ വലിയ സിമന്റ് നിര്‍മ്മാതാക്കളാക്കി മാറ്റുന്ന ഈ ഇടപാടിന് ഈ മേഖലയെ മൊത്തത്തില്‍ ഉടച്ചുവാർക്കാനുള്ള ശേഷിയുണ്ട്. സിമന്റ് ബിസിനസ്സിലേക്കുള്ള അദാനി ഗ്രൂപ്പിന്റെ പ്രവേശനം ഇന്ത്യയുടെ വളര്‍ച്ചയിലുള്ള അവരുടെ വിശ്വാസവും, സിമന്റ് മേഖലയുടെ […]
എസിസി, അംബുജ സിമന്റ്സ് എന്നീ കമ്പനികളിലെ ഹോള്‍സിമിന്റെ മുഴുവന്‍ ഓഹരികളും 10.5 ബില്യണ്‍ ഡോളറിന് (80,000 കോടി രൂപ) വാങ്ങാന്‍ ഗൗതം അദാനിയുടെ നേതൃത്വത്തിലുള്ള അദാനി ഗ്രൂപ്പ് തീരുമാനിച്ചതിനെ തുടര്‍ന്ന് ഇരു കമ്പനികളുടേയും ഓഹരികള്‍ തിങ്കളാഴ്ച ഉയര്‍ന്നു. അനലിസ്റ്റുകളുടെ അഭിപ്രായത്തില്‍, അദാനി ഗ്രൂപ്പിനെ ഇന്ത്യയിലെ രണ്ടാമത്തെ വലിയ സിമന്റ് നിര്‍മ്മാതാക്കളാക്കി മാറ്റുന്ന ഈ ഇടപാടിന് ഈ മേഖലയെ മൊത്തത്തില്‍ ഉടച്ചുവാർക്കാനുള്ള ശേഷിയുണ്ട്.
സിമന്റ് ബിസിനസ്സിലേക്കുള്ള അദാനി ഗ്രൂപ്പിന്റെ പ്രവേശനം ഇന്ത്യയുടെ വളര്‍ച്ചയിലുള്ള അവരുടെ വിശ്വാസവും, സിമന്റ് മേഖലയുടെ വളര്‍ച്ചാശേഷിയുമാണ് കാണിക്കുന്നതെന്ന് ജെഫറീസ് ഇക്വിറ്റി അനലിസ്റ്റ് പ്രതീക് കുമാര്‍ പറഞ്ഞു. അദാനി ഗ്രൂപ്പിന്റെ കൈവശമുള്ള മറ്റ് ബിസിനസ്സുകളുടെ സഹായത്തോടെ (പോര്‍ട്ട്, ലോജിസ്റ്റിക്‌സ്, റിയല്‍ എസ്റ്റേറ്റ്) സിമന്റ് വ്യവസായത്തെ ഉടച്ചുവാര്‍ത്ത് സംയോജിത തലത്തിലേക്ക് എത്തിക്കാന്‍ ഈ ഏറ്റെടുക്കലിലൂടെ കഴിയുമെന്ന് അദാനി ഗ്രൂപ്പ് വിശ്വസിക്കുന്നു. സിമന്റ് വ്യവസായത്തെ സംബന്ധിച്ച് തനിക്ക് മിതമായ ശുഭാപ്തിവിശ്വാസമാണുള്ളതെന്ന് പ്രതീക് കുമാര്‍ പറഞ്ഞു.
ഇന്‍ട്രാ-ഡേ ട്രേഡില്‍ 8.25 ശതമാനം നേട്ടമുണ്ടാക്കിയ ശേഷം, എസിസിയുടെ ഓഹരികള്‍ ഒടുവില്‍ 3.84 ശതമാനം, അല്ലെങ്കില്‍ 81.20 രൂപ, ഉയര്‍ന്ന് 2,194.90 രൂപയില്‍ അവസാനിച്ചു. അതുപോലെ അംബുജ സിമന്റ്സിന്റെ ഓഹരികള്‍ ഇന്‍ട്രാ-ഡേ ട്രേഡില്‍ 5.2 ശതമാനം ഉയര്‍ന്നു. സെഷന്‍ അവസാനിക്കുന്നതിന് മുമ്പ് 9.30 രൂപ, അല്ലെങ്കില്‍ 2.59 ശതമാനം, ഉയര്‍ന്ന് 368.10 രൂപയിലെത്തി.
എസിസിയും അംബുജ സിമന്റും നേരിട്ടുള്ളതും, ഏറ്റവും പ്രധാനപ്പെട്ടതുമായ വ്യക്തിഗത പ്രൊമോട്ടര്‍ നിയന്ത്രിത സ്ഥാപനങ്ങളായി മാറുന്നുവെന്ന് ഈ നീക്കത്തെ 'മാസ്റ്റര്‍ സ്‌ട്രോക്ക്' എന്ന് വിശേഷിപ്പിച്ച്‌കൊണ്ട ഫിലിപ്പ് ക്യാപിറ്റലിലെ റിസര്‍ച്ച് അനലിസ്റ്റ് വൈഭവ് അഗര്‍വാള്‍ പറഞ്ഞു. ഈ ഇടപാടിന് ഈ മേഖലയുടെ നിലമെച്ചപ്പെടുത്താന്‍ കഴിയുന്ന മാറ്റങ്ങളുണ്ടാക്കാനുള്ള ശേഷിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
"അള്‍ട്രാടെക് സിമന്റ് പോലുള്ള വമ്പന്‍മാര്‍ ഭാവി വിപുലീകരണ പദ്ധതികള്‍ വേഗത്തിലാക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. കാരണം അദാനി കൂടുതല്‍ ശേഷി നേടിയാല്‍ അവരുടെ സ്ഥാനം നഷ്ടപ്പെടുമോ അല്ലെങ്കില്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ അവര്‍ അപകടത്തിലാകുമോയെന്ന് അവര്‍ ഭയപ്പെടുന്നുണ്ടാകാം," അദ്ദേഹം പറഞ്ഞു. എസിസി, അംബുജ സിമന്റ്സ് എന്നീ ഓഹരികളുടെ ടാര്‍ഗെറ്റ് വില യഥാക്രമം 2,850 രൂപയും 440 രൂപയും ആയി ഉയര്‍ത്തി.