ഓഹരി വിപണി: ആർക്കു നേട്ടം, ആർക്കു നഷ്ടം
ക്വസ്റ്റ് ഏറ്റെടുക്കല്‍: എച്ച്‌സിഎല്‍ ടെക് ഓഹരികള്‍ നേട്ടത്തില്‍ ദുര്‍ബലമായ ട്രെന്‍ഡിനെ അതിജീവിച്ച് എച്ച്‌സിഎല്‍ ടെക്‌നോളജീസ് ഓഹരികള്‍ 2.44 ശതമാനം ഉയര്‍ന്ന് 1075.75 രൂപയില്‍ എത്തി. ബെംഗളൂരു ആസ്ഥാനമായുള്ള ക്വസ്റ്റ് ഇന്‍ഫോമാറ്റിക്‌സിനെ ഏറ്റെടുക്കാനുള്ള തീരുമാനം അറിയിച്ചതിന് പിന്നാലെയാണിത്. 40 ആഗോള ഉപഭോക്താക്കളുള്ള കമ്പനിയാണ് ക്വസ്റ്റ്. ക്ലൗഡ് സാങ്കേതികവിദ്യയിലൂന്നിയ ആഫ്റ്റര്‍മാര്‍ക്കറ്റ് സേവനങ്ങളാണ് കമ്പനി നല്‍കുന്നത്. ഗതാഗത-ഉത്പാദന വ്യവസായങ്ങളിലെ ഏറ്റവും വേഗത്തില്‍ വളരുന്ന മേഖലയാണ് ആഫ്റ്റര്‍മാര്‍ക്കറ്റ് ഡിജിറ്റല്‍ സ്‌പെന്‍ഡിംഗ്. "ക്വസ്റ്റിന്റെ ആഫ്റ്റര്‍മാര്‍ക്കറ്റ് സൊല്യൂഷനുകളും ഉത്പന്നങ്ങളും ആഗോളതലത്തില്‍ ഗതാഗത-ഉത്പാദന ഉപഭോക്താക്കള്‍ക്ക് അവരുടെ ഡിജിറ്റല്‍ […]
ക്വസ്റ്റ് ഏറ്റെടുക്കല്‍: എച്ച്‌സിഎല്‍ ടെക് ഓഹരികള്‍ നേട്ടത്തില്‍
ദുര്‍ബലമായ ട്രെന്‍ഡിനെ അതിജീവിച്ച് എച്ച്‌സിഎല്‍ ടെക്‌നോളജീസ് ഓഹരികള്‍ 2.44 ശതമാനം ഉയര്‍ന്ന് 1075.75 രൂപയില്‍ എത്തി. ബെംഗളൂരു ആസ്ഥാനമായുള്ള ക്വസ്റ്റ് ഇന്‍ഫോമാറ്റിക്‌സിനെ ഏറ്റെടുക്കാനുള്ള തീരുമാനം അറിയിച്ചതിന് പിന്നാലെയാണിത്. 40 ആഗോള ഉപഭോക്താക്കളുള്ള കമ്പനിയാണ് ക്വസ്റ്റ്. ക്ലൗഡ് സാങ്കേതികവിദ്യയിലൂന്നിയ ആഫ്റ്റര്‍മാര്‍ക്കറ്റ് സേവനങ്ങളാണ് കമ്പനി നല്‍കുന്നത്. ഗതാഗത-ഉത്പാദന വ്യവസായങ്ങളിലെ ഏറ്റവും വേഗത്തില്‍ വളരുന്ന മേഖലയാണ് ആഫ്റ്റര്‍മാര്‍ക്കറ്റ് ഡിജിറ്റല്‍ സ്‌പെന്‍ഡിംഗ്. "ക്വസ്റ്റിന്റെ ആഫ്റ്റര്‍മാര്‍ക്കറ്റ് സൊല്യൂഷനുകളും ഉത്പന്നങ്ങളും ആഗോളതലത്തില്‍ ഗതാഗത-ഉത്പാദന ഉപഭോക്താക്കള്‍ക്ക് അവരുടെ ഡിജിറ്റല്‍ പരിവര്‍ത്തന പ്രക്രിയയില്‍ ഏറ്റവും അനുയോജ്യമായിരിക്കും," എച്ച് സിഎല്‍ ടെക്‌നോളജീസ് കോര്‍പ്പറേറ്റ് വൈസ് പ്രസിഡന്റ് സുകമല്‍ ബാനര്‍ജി പറഞ്ഞു.
മികച്ച ലാഭം: ഡിസിബി ബാങ്ക് ഓഹരികള്‍ 3.14 ശതമാനം വളര്‍ന്നു
വിപണി പ്രതീക്ഷിച്ചതിനെക്കാള്‍ ഉയര്‍ന്ന നാലാംപാദ ഫലം റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്ന് ഡിസിബി ബാങ്കിന്റെ ഓഹരികള്‍ 3.14 ശതമാനം വര്‍ദ്ധിച്ച് 80.50 രൂപയില്‍ എത്തി. വ്യാപാരത്തിന്റെ ഒരു ഘട്ടത്തില്‍ ഓഹരി വില 9.48 ശതമാനം വരെ ഉയര്‍ന്നിരുന്നു. ബാങ്ക് 113 കോടി രൂപയുടെ നികുതി കിഴിച്ചുള്ള ലാഭം (profit after tax) പ്രഖ്യാപിച്ചു. ഇത് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ഇതേ കാലയളവിലെ 78 കോടി രൂപയേക്കാള്‍ 46 ശതമാനം ഉയര്‍ന്നതാണ്. വിപണി വിദഗ്ധരുടെ അഭിപ്രായത്തില്‍, ബാങ്കിന്റെ പ്രൊവിഷനിംഗിനു മുമ്പുള്ള ഓപ്പറേറ്റിംഗ് ലാഭം ഉയരാനുള്ള പ്രധാന കാരണങ്ങള്‍ ഉയര്‍ന്ന വായ്പാ വളര്‍ച്ചയും, മികച്ച പലിശ വരുമാനവും, കുറഞ്ഞ പ്രവര്‍ത്തനച്ചെലവുമാണ്. കൂടാതെ, മികച്ച വായ്പാ തിരിച്ചടവ് നിഷ്‌ക്രിയ ആസ്തികള്‍ക്കായി നീക്കിവെയ്ക്കുന്ന തുകയില്‍ കുറവു വരുത്തി. ബാങ്കിന്റെ അറ്റ നിഷ്‌ക്രിയ ആസ്തികള്‍ 1.97 ശതമാനമാണ്. ഇത് തൊട്ടു മുമ്പുള്ള പാദത്തിലെ 2.55 ശതമാനത്തെക്കാള്‍ മികച്ചതാണ്. "ബാങ്കിന് കൂടുതലായും സുരക്ഷിതമായ പോര്‍ട്ട്‌ഫോളിയോകളാണുള്ളത്. റിക്കവറിയിലും, അപ്‌ഗ്രേഡിലും ശക്തമായ പ്രകടനം ബാങ്ക് കാഴ്ച്ചവെയ്ക്കുന്നുണ്ട്. നാലാംപാദത്തില്‍ നിഷ്‌ക്രിയ ആസ്തികളായി മാറിയത് 378 കോടി രൂപയാണെങ്കില്‍, റിക്കവറിയും അപ്‌ഗ്രേഡും 426 കോടി രൂപയുടേതായിരുന്നു. സ്വര്‍ണപ്പണയ വായ്പ ഒഴികെയുള്ള മറ്റു വായ്പകളില്‍, മാസാടിസ്ഥാനത്തില്‍, തിരിച്ചടവ് മുടങ്ങുന്നത് കുത്തനെ കുറഞ്ഞു. ഇവ കോവിഡിനു മുമ്പുള്ള നിലവാരത്തിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്," ബാങ്ക് പറഞ്ഞു.
മിന്നുന്ന പ്രകടനവുമായി കാമ്പസ് ആക്ടിവെയര്‍
കാമ്പസ് ആക്ടിവെയര്‍ ആദ്യ വ്യാപാരത്തില്‍ മികച്ച പ്രകടനമാണ് നടത്തിയത്. നിക്ഷേപകര്‍ക്ക് മികച്ച ലാഭം നേടിക്കൊടുക്കാന്‍ ഇതിന് കഴിഞ്ഞു. കമ്പനിയുടെ ഓഹരി ഉയര്‍ന്ന പ്രീമിയത്തിലാണ് ഇന്ന് വ്യാപാരം തുടങ്ങിയത്. ഐപിഒ ഇഷ്യു വിലയായ 292 രൂപയേക്കാള്‍ 23 ശതമാനം ഉയര്‍ന്ന് 360 രൂപയിലാണ് ഇന്ന് എന്‍എസ്ഇയില്‍ വ്യാപാരം ആരംഭിച്ചത്. കാമ്പസ് ബ്രാന്‍ഡ് ഉത്പന്നങ്ങളുടെ ഉടമസ്ഥരായ കമ്പനിയുടെ ഐപിഒയ്ക്ക് വമ്പന്‍ പ്രതികരണമായിരുന്നു ലഭിച്ചത്. ഇന്ത്യയിലെ ഏറ്റവും വലിയ സ്‌പോര്‍ട്ട്‌സ് ഫൂട് വെയര്‍ ബ്രാന്‍ഡായ കമ്പനിയ്ക്ക് ഇന്റഗ്രേറ്റഡ് മാനുഫാക്ചറിംഗ് സൗകര്യങ്ങളും, മികച്ച ബ്രാന്‍ഡ് മൂല്യവും, ശക്തമായ വിതരണ ശൃംഖലയുമുണ്ട്. എന്‍എസ്ഇയില്‍ ഓഹരി 372.65 രൂപയിലാണ് അവസാനിച്ചത്. ഇത് ഇഷ്യു വിലയേക്കാള്‍ 80.65 രൂപ കൂടുതലാണ്.
വായ്പാ വിതരണ ക്രമക്കേട്: ഇന്‍ഡോസ്റ്റാര്‍ ഓഹരികള്‍ 10% ഇടിഞ്ഞു
ഇന്‍ഡോസ്റ്റാര്‍ കാപിറ്റല്‍ ഓഹരികള്‍ ഇന്ന് ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ 10 ശതമാനം ഇടിഞ്ഞ് 184.30 രൂപയായി. കൊമേഴ്‌സ്യല്‍ വാഹന വായ്പാ വിതരണ ക്രമക്കേടുകള്‍ കമ്പനിയുടെ ശോഭകെടുത്തിയിട്ടുണ്ട്. കമ്പനിയുടെ ഓഡിറ്റ് കമ്മിറ്റി ചുമതലപ്പെടുത്തിയ ബാഹ്യ ഏജന്‍സിയുടെ (ഏണസ്റ്റ് ആന്‍ഡ് യംഗ്) പ്രാഥമിക കണ്ടെത്തല്‍ പറയുന്നത് കമ്പനി അധികമായി 557 കോടി രൂപ മുതല്‍ 677 കോടി രൂപവരെ പ്രൊവിഷനിംഗിനായി മാറ്റിവെയ്‌ക്കേണ്ടി വരുമെന്നാണ്. ഏണസ്റ്റ് ആന്‍ഡ് യംഗ് പറയുന്നത് കമ്പനിയുടെ നിലവിലുള്ള ഉപഭോക്താക്കള്‍ക്ക് വായ്പ നല്‍കുന്നതുമായി ബന്ധപ്പെട്ട വായ്പാ നയത്തില്‍ നിന്നും വ്യതിചലനമുണ്ടായെന്നാണ്. വായ്പ പ്രക്രിയ ഇപ്പോള്‍ പുനരവലോകനം ചെയ്തുകൊണ്ടിരിക്കുകയാണ്. അധിക പ്രൊവിഷനിംഗും അതുമായി ബന്ധപ്പെട്ട മറ്റു വിവരങ്ങളും പുതുക്കലിന് വിധേയമായിരിക്കും.
അറ്റാദായം കുറഞ്ഞു: ബജാജ് കണ്‍സ്യൂമര്‍ ഓഹരികള്‍ക്ക് നഷ്ടം
ബജാജ് കണ്‍സ്യൂമര്‍ ഓഹരികളില്‍ ഇന്ന് 5.94 ശതമാനം ഇടിവ് സംഭവിച്ചു. മാര്‍ച്ച് പാദത്തിലെ നികുതി കിഴിച്ചുള്ള അറ്റാദായത്തില്‍ 29 ശതമാനം കുറവ് വന്നതാണ് വിലയിടിവിന് കാരണമായത്. കമ്പനിയുടെ അറ്റാദായം 38.4 കോടി രൂപയായി കുറഞ്ഞു. കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ ഇത് 53.9 കോടി രൂപയായിരുന്നു. കമ്പനിയുടെ വില്‍പനയില്‍ നിന്നുള്ള വരുമാനം 10.7 ശതമാനം കുറഞ്ഞ് 216.1 കോടി രൂപയിലെത്തി. മുന്‍ വര്‍ഷം ഇതേകാലയളവില്‍ ഇത് 241.9 കോടി രൂപയായിരുന്നു. കമ്പനിയുടെ എബിറ്റ്ഡാ (Ebitda) 37.9 ശതമാനം തകര്‍ന്നു. ലൈറ്റ് ഹെയര്‍ ഓയില്‍ വിഭാഗത്തില്‍ 65 ശതമാനം വിപണി വിഹിതം അവകാശപ്പെടുന്ന കമ്പനിയുടെ പ്രധാന ഉത്പന്നം ബജാജ് ആല്‍മണ്ട് ഡ്രോപ്‌സ് ഹെയര്‍ ഓയിലാണ്. നാലാം പാദത്തില്‍ കമ്പനിയുടെ വിപണി വോള്യം വര്‍ധിച്ചില്ല. എന്നാല്‍ വാര്‍ഷികാടിസ്ഥാനത്തില്‍ ഈ വര്‍ഷത്തെ വോള്യം കുറഞ്ഞു. ഇതിന് കാരണം പണപ്പെരുപ്പം ഉപഭോക്താക്കളുടെ വാങ്ങല്‍ ശേഷി കുറച്ചതാണ്.