ഐസിഐസിഐ ബാങ്കിന്‍റെ ഓഹരി വില ഒരു ശതമാനം ഉയര്‍ന്നു
ഡെല്‍ഹി:ഐസിഐസിഐ ബാങ്കിന്റെ ഓഹരികള്‍ക്ക് ഇന്ന് ഒരു ശതമാനം നേട്ടം. കമ്പനിയുടെ നാലാംപാദത്തിലെ സ്റ്റാന്‍ഡലോണ്‍ അറ്റാദായത്തില്‍ 59 ശതമാനം വര്‍ദ്ധനവുണ്ടായതിന്റെ പിന്നാലെയാണിത്. ഓഹരി വില ബിഎസ്ഇയില്‍ 0.73 ശതമാനം ഉയര്‍ന്ന് 752.80 രൂപയിലാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. വ്യാപാരത്തിന്റെ ഒരു ഘട്ടത്തില്‍ 1.98 ശതമാനം ഉയര്‍ന്ന് 762.20 പോയിന്റിലേക്ക് വില എത്തിയിരുന്നു. എന്‍എസ്ഇയില്‍ 0.97 ശതമാനം ഉയര്‍ന്ന് 754.95 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയില്‍ ഇന്ന് ബാങ്കിന്റെ 8.54 ലക്ഷം ഓഹരികളും എന്‍എസ്ഇയില്‍ 3.54 കോടി ഓഹരികളും വ്യാപാരം […]
;
ഡെല്‍ഹി:ഐസിഐസിഐ ബാങ്കിന്റെ ഓഹരികള്‍ക്ക് ഇന്ന് ഒരു ശതമാനം നേട്ടം. കമ്പനിയുടെ നാലാംപാദത്തിലെ സ്റ്റാന്‍ഡലോണ്‍ അറ്റാദായത്തില്‍ 59 ശതമാനം വര്‍ദ്ധനവുണ്ടായതിന്റെ പിന്നാലെയാണിത്.
ഓഹരി വില ബിഎസ്ഇയില്‍ 0.73 ശതമാനം ഉയര്‍ന്ന് 752.80 രൂപയിലാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. വ്യാപാരത്തിന്റെ ഒരു ഘട്ടത്തില്‍ 1.98 ശതമാനം ഉയര്‍ന്ന് 762.20 പോയിന്റിലേക്ക് വില എത്തിയിരുന്നു. എന്‍എസ്ഇയില്‍ 0.97 ശതമാനം ഉയര്‍ന്ന് 754.95 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയില്‍ ഇന്ന് ബാങ്കിന്റെ 8.54 ലക്ഷം ഓഹരികളും എന്‍എസ്ഇയില്‍ 3.54 കോടി ഓഹരികളും വ്യാപാരം ചെയ്തു.
സ്വകാര്യ ബാങ്കായ ഐസിഐസിഐയുടെ ശനിയാഴിച്ച വന്ന നാലാംപാദ ഫലത്തില്‍ സ്റ്റാന്‍ഡലോണ്‍ അറ്റാദായം 59 ശതമാനം ഉയര്‍ന്ന് 7,019 കോടി രൂപയായതായി റിപ്പോര്‍ട്ട് ചെയ്തിരുന്നു.
കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ബാങ്കിന്റെ ലാഭം 4,403 കോടി രൂപയായിരുന്നു.
ബാങ്കിന്റെ മൊത്ത വരുമാനം 2020-21 ലെ നാലാംപാദത്തിലെ 23,953 കോടി രൂപയില്‍ നിന്നും 27,412 കോടി രൂപയായി.അറ്റ പലിശ വരുമാനം 10,431 കോടി രൂപയില്‍ നിന്നും 21 ശതമാനം ഉയര്‍ന്ന് 12,605 കോടി രൂപയുമായി. ബാങ്കിന്റെ നാലാം പാദത്തിലെ കണ്‍സോളിഡേറ്റഡ് അറ്റാദായം 4,886 കോടി രൂപയില്‍ നിന്നും 58 ശതമാനം ഉയര്‍ന്ന് 7,719 കോടി രൂപയിലേക്കും എത്തിയിരുന്നു. മൊത്ത നിഷ്‌ക്രിയ ആസ്തി അനുപാതം, 2022 മാര്‍ച്ച് 31 വരെ, മുന്‍വര്‍ഷത്തെ ഇതേ കാലയളവിലെ 4.96 ശതമാനത്തില്‍ നിന്ന് 3.60 ശതമാനമായി മെച്ചപ്പെട്ടു.ബാങ്കിന്റെ അറ്റ നിഷ്‌ക്രിയ ആസ്തി നാലാംപാദത്തില്‍ 1.14 ശതമാനത്തില്‍ നിന്നും 0.76 ശതമാനമായി കുറഞ്ഞു.