കമ്പനി ഫലങ്ങളില്‍ പ്രതീക്ഷയര്‍പ്പിച്ച് വിപണി
നീണ്ട ഇടവേളയ്ക്ക് ശേഷം ഇന്ന് വിപണി തുറക്കുമ്പോള്‍ ആഗോള സൂചനകളും, നാലാംപാദ ഫലങ്ങളും വിപണിയുടെ പ്രകടനത്തെ സ്വാധീനിക്കും. യുക്രെയ്ന്‍ സംഘര്‍ഷവും, ചൈനയിലേയും ഡെല്‍ഹിയിലേയും ഉയരുന്ന കോവിഡ് കണക്കുകളും വിപണിയില്‍ പ്രതിഫലിച്ചേക്കാം. രണ്ട് സുപ്രധാന കമ്പനി ഫലങ്ങളോടുള്ള -ഇന്‍ഫോസിസ്, എച്ച്ഡിഎഫ്‌സി ബാങ്ക് — വിപണിയുടെ പ്രതികരണവും ഇന്നറിയാം. മൊത്തവില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ കണക്കുകള്‍ ഇന്നു പുറത്ത് വന്നേക്കാം. ഇത് വിപണിയെ സംബന്ധിച്ച് നിര്‍ണ്ണായകമാണ്. ഇന്‍ഫോസിസ് കഴിഞ്ഞയാഴ്ച അതിന്റെ കണ്‍സോളിഡേറ്റഡ് അറ്റാദായത്തില്‍ 12 ശതമാനം വളര്‍ച്ച (5,686 കോടി […]
നീണ്ട ഇടവേളയ്ക്ക് ശേഷം ഇന്ന് വിപണി തുറക്കുമ്പോള്‍ ആഗോള സൂചനകളും, നാലാംപാദ ഫലങ്ങളും വിപണിയുടെ പ്രകടനത്തെ സ്വാധീനിക്കും. യുക്രെയ്ന്‍...
നീണ്ട ഇടവേളയ്ക്ക് ശേഷം ഇന്ന് വിപണി തുറക്കുമ്പോള്‍ ആഗോള സൂചനകളും, നാലാംപാദ ഫലങ്ങളും വിപണിയുടെ പ്രകടനത്തെ സ്വാധീനിക്കും.
യുക്രെയ്ന്‍ സംഘര്‍ഷവും, ചൈനയിലേയും ഡെല്‍ഹിയിലേയും ഉയരുന്ന കോവിഡ് കണക്കുകളും വിപണിയില്‍ പ്രതിഫലിച്ചേക്കാം. രണ്ട് സുപ്രധാന കമ്പനി ഫലങ്ങളോടുള്ള -ഇന്‍ഫോസിസ്, എച്ച്ഡിഎഫ്‌സി ബാങ്ക് — വിപണിയുടെ പ്രതികരണവും ഇന്നറിയാം. മൊത്തവില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ കണക്കുകള്‍ ഇന്നു പുറത്ത് വന്നേക്കാം. ഇത് വിപണിയെ സംബന്ധിച്ച് നിര്‍ണ്ണായകമാണ്.
ഇന്‍ഫോസിസ് കഴിഞ്ഞയാഴ്ച അതിന്റെ കണ്‍സോളിഡേറ്റഡ് അറ്റാദായത്തില്‍ 12 ശതമാനം വളര്‍ച്ച (5,686 കോടി രൂപ) രേഖപ്പെടുത്തിക്കൊണ്ടുള്ള നാലാംപാദ ഫലങ്ങള്‍ പുറത്ത് വിട്ടിരുന്നു. നടപ്പ് സാമ്പത്തിക വര്‍ഷം, കമ്പനി 13-15 ശതമാനം വരുമാന വളര്‍ച്ചയാണ് ലക്ഷ്യമിടുന്നത്.
എച്ച്ഡിഎഫ്‌സി ബാങ്ക് ശനിയാഴ്ച്ച പുറത്തുവിട്ട നാലാംപാദ ഫലങ്ങളില്‍ 23 ശതമാനം വര്‍ധനവാണ് കാണിക്കുന്നത്. അറ്റാദായം 10,055.2 കോടി രൂപയാണ്. ഈയാഴ്ച്ച മൈന്‍ഡ് ട്രീ, എസിസി, എച്ച്‌സിഎല്‍ ടെക്‌നോളജീസ്, നെസ്‌ലേ, ഹിന്ദുസ്ഥാന്‍ സിങ്ക് എന്നിവയുടെ ഫലങ്ങള്‍ പുറത്ത് വരും.
സിംഗപ്പൂര്‍ എസ്ജിഎക്‌സ് നിഫ്റ്റി ഇന്നു രാവിലെ 7.44 ന് 242 പോയിന്റ് നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്. ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ റിസര്‍ച്ച് ഹെഡ് വിനോദ് നായരുടെ അഭിപ്രായത്തില്‍, നാലാംപാദ ഫലങ്ങള്‍ പുറത്തുവരുന്ന ഈ സമയത്ത് വിപണി സെക്ടര്‍ അടിസ്ഥാനത്തിൽ നല്ല പ്രകടനം കാഴ്ച വച്ചേക്കാം.
അനലിസ്റ്റുകളുടെ അഭിപ്രായത്തില്‍, സൂചികയിലുണ്ടായ സമീപകാല വീഴ്ച്ചകള്‍ പ്രതിഫലിപ്പിക്കുന്നത് വിപണിയില്‍ ഇനിയും വില്‍പ്പന സമ്മര്‍ദ്ദം ഉണ്ടായേക്കാം എന്നാണ്.
ചാര്‍ട്ടുകള്‍ നല്‍കുന്ന സൂചനകള്‍ പൊതുവേ നെഗറ്റീവാണ്. രണ്ടാഴ്ച്ച മുന്‍പുണ്ടായ ഉയര്‍ച്ചയുടെ നിലയില്‍ നിന്നും മുകളിലേക്ക് പോകാന്‍ സാധിക്കാത്തത് വിപണിയുടെ ബലഹീനതയായി കാണാം. ഇത്, വരും ദിവസങ്ങളില്‍, കൂടുതല്‍ താഴ്ച്ചയിലേക്ക് പോകാനുള്ള സൂചനകള്‍ നല്‍കുന്നു. എന്നാൽ, വിപണിയില്‍ ഉയര്‍ച്ചയുണ്ടായാല്‍ അത് ലാഭമെടുപ്പിനുള്ള അവസരമായി മാറാനിടയുണ്ട്.
നിഫ്റ്റി 17400 നോടടുപ്പിച്ച് പിടിച്ചു നിന്നാല്‍ 'സൈഡ് വേയ്‌സ് കണ്‍സോളിഡേഷന്‍' പ്രതീക്ഷിക്കാം. 17663 ന് മുകളില്‍ സൂചിക ക്ലോസ് ചെയ്താല്‍, ഹ്രസ്വകാലത്തേക്കെങ്കിലും, ഇത് വിപണിയുടെ തിരിച്ചുവരവിന്റെ സൂചനയാവും. വിപണിയുടെ കൃത്യമായ ഗതി ലഭ്യമാകുന്നത് വരെ നിര്‍ണ്ണായകമായ നിക്ഷേപ തീരുമാനങ്ങള്‍ എടുക്കാതിരിക്കുകയാവും നല്ലത്, അനലിസ്റ്റുകള്‍ പറയുന്നു.
വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ ബുധനാഴ്ച (ഏപ്രില്‍ 13) 2,061.04 കോടി രൂപ വിലയുള്ള ഓഹരികള്‍ അധികമായി വിറ്റു. എന്നാല്‍, ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങള്‍ 1,410.85 കോടി രൂപ വിലയുള്ള ഓഹരികള്‍ അധികമായി വാങ്ങി.
ഫ്യൂച്ചേഴ്‌സ് ആന്‍ഡ് ഓപ്ഷന്‍ വിപണിയില്‍ 'ലോംഗ് ബില്‍ഡപ്പ്' കാണിക്കുന്ന ഓഹരികള്‍ — അംബുജ സിമന്റ്‌സ്, എല്‍ടിഐ, ഫൈസര്‍, ഒബ്‌റോയ് റിയല്‍റ്റി, എന്‍ടിപിസി.
ഫ്യൂച്ചേഴ്‌സ് ആന്‍ഡ് ഓപ്ഷന്‍ വിപണിയില്‍ 'ഷോര്‍ട്ട് ബില്‍ഡപ്പ്' കാണിക്കുന്ന ഓഹരികള്‍ — എച്ച്ഡിഎഫ്‌സി ബാങ്ക്, കുമ്മിന്‍സ് ഇന്ത്യ, പിവിആര്‍, ആദിത്യ ബിര്‍ള കാപിറ്റല്‍, ഇന്ത്യ മാര്‍ട്ട്.
കൊച്ചിയില്‍ 22 കാരറ്റ് സ്വര്‍ണ്ണം ഗ്രാമിന് 4,955 രൂപ (ഏപ്രില്‍ 13)
ഒരു ഡോളറിന് 76.15 രൂപ (ഏപ്രില്‍ 14)
ബ്രെന്റ് ക്രൂഡ് ബാരലിന് 112.94 ഡോളര്‍ (ഏപ്രില്‍ 18, 8.12 am)
ഒരു ബിറ്റ് കൊയ്‌ന്റെ വില 31,99,724 രൂപ (ഏപ്രില്‍ 18, 8.13 am, വസീര്‍എക്‌സ്)