മൂന്നാം ദിവസവും വിപണിയില്‍ ഇടിവ്; സെന്‍സെക്‌സ് 237 പോയിന്റ് താഴ്ന്നു

മുംബൈ: തുടര്‍ച്ചയായ മൂന്നാം ദിവസവും ഓഹരി വിപണിയില്‍ ഇടിവ്. സെന്‍സെക്‌സ് 237.44 (0.41 ശതമാനം) ഇടിഞ്ഞ് 58,338.93 ല്‍ വ്യാപാരം അവസാനിച്ചു. വ്യാപാരത്തിന്റെ ഒരു ഘട്ടത്തില്‍ 285.14 പോയിന്റ് ഇടിഞ്ഞ് 58,291.23 പോയിന്റിലെത്തിയിരുന്നു. നിഫ്റ്റി 54.65 പോയിന്റ് (0.31 ശതമാനം) ഇടിഞ്ഞ് 17,475.65ല്‍ വ്യാപാരം അവസാനിച്ചു. എച്ച്ഡിഎഫ്സി, എച്ച്ഡിഎഫ്സി ബാങ്ക്, മാരുതി, ഡോ റെഡ്ഡീസ്, ഏഷ്യന്‍ പെയിന്റ്സ്, ബജാജ് ഫിന്‍സെര്‍വ്, പവര്‍ഗ്രിഡ്, കൊട്ടക് മഹീന്ദ്ര ബാങ്ക് തുടങ്ങിയവയാണ് നഷ്ടത്തിൽ കലാശിച്ചത്. അതേസമയം, ഐടിസി, സണ്‍ ഫാര്‍മ, ഹിന്ദുസ്ഥാന്‍ […]

Update: 2022-04-13 06:39 GMT

മുംബൈ: തുടര്‍ച്ചയായ മൂന്നാം ദിവസവും ഓഹരി വിപണിയില്‍ ഇടിവ്. സെന്‍സെക്‌സ് 237.44 (0.41 ശതമാനം) ഇടിഞ്ഞ് 58,338.93 ല്‍ വ്യാപാരം അവസാനിച്ചു. വ്യാപാരത്തിന്റെ ഒരു ഘട്ടത്തില്‍ 285.14 പോയിന്റ് ഇടിഞ്ഞ് 58,291.23 പോയിന്റിലെത്തിയിരുന്നു.

നിഫ്റ്റി 54.65 പോയിന്റ് (0.31 ശതമാനം) ഇടിഞ്ഞ് 17,475.65ല്‍ വ്യാപാരം അവസാനിച്ചു. എച്ച്ഡിഎഫ്സി, എച്ച്ഡിഎഫ്സി ബാങ്ക്, മാരുതി, ഡോ റെഡ്ഡീസ്, ഏഷ്യന്‍ പെയിന്റ്സ്, ബജാജ് ഫിന്‍സെര്‍വ്, പവര്‍ഗ്രിഡ്, കൊട്ടക് മഹീന്ദ്ര ബാങ്ക് തുടങ്ങിയവയാണ് നഷ്ടത്തിൽ കലാശിച്ചത്. അതേസമയം, ഐടിസി, സണ്‍ ഫാര്‍മ, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, എന്‍ടിപിസി തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.

കഴിഞ്ഞ സെഷനില്‍ സെന്‍സക്സ് 388 പോയിന്റ് ഇടിഞ്ഞ് 58,576.37 പോയിന്റിലും, നിഫ്റ്റി 144.65 പോയിന്റ് ഇടിഞ്ഞ് 17,530.30 പോയിന്റിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബ്രെന്റ് ക്രൂഡ് വില ബാരലിന് 0.56 ശതമാനം ഉയര്‍ന്ന് 105.23 ഡോളറിലെത്തി. ഓഹരി വിപണിയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഇന്നലെയും വിദേശ നിക്ഷേപ സ്ഥാപനങ്ങൾ 3,128.39 കോടി രൂപയുടെ ഓഹരികള്‍ വിറ്റു. മഹാവീര്‍ ജയന്തി, ഡോ ബാബാസാഹെബ് അംബേദ്കര്‍ ജയന്തി എന്നിവ പ്രമാണിച്ച് വ്യാഴാഴ്ചയും, പിറ്റേന്ന് ദുഃഖവെള്ളിയാഴ്ചയും വിപണികള്‍ക്ക് അവധിയായിരിക്കും.

Tags:    

Similar News