നാലാംപാദ ഫലങ്ങളില്‍ കണ്ണും നട്ട് വിപണി

റിസര്‍വ്വ് ബാങ്കിന്റെ പണനയ അവലോകനം കഴിഞ്ഞതിനാല്‍ വിപണിയുടെ ശ്രദ്ധ ഇനി നാലാംപാദ ഫലങ്ങളിലേക്ക് കേന്ദ്രീകരിക്കും. ഐടി, ബാങ്കിംഗ് സ്ഥാപനങ്ങളാകും ഈ ആഴ്ച ആദ്യം ഫലങ്ങള്‍ പുറത്ത് വിടുക. ബാങ്കിംഗ് മേഖലയെ സംബന്ധിച്ച് ഇത് നല്ല പ്രകടനം നടന്ന കാലയളവായി കണക്കാക്കാം. കാരണം, വായ്പാ വിതരണത്തിലുണ്ടായ വളര്‍ച്ചയും, ബാലന്‍സ് ഷീറ്റ് മെച്ചപ്പെടലും, കിട്ടാക്കടങ്ങള്‍ ഗണ്യമായി കുറഞ്ഞു വരുന്നതും ബാങ്കുകളുടെ അവലോകനത്തെ മികച്ചതാക്കുന്നു. ഐടി മേഖലയാകട്ടെ സാഹചര്യവശാല്‍ ദുര്‍ബ്ബലമായ വളര്‍ച്ചയാവും പ്രകടിപ്പിക്കുക. ഇന്ത്യന്‍ ഐടി കമ്പനികള്‍ അമേരിക്കന്‍-യൂറോപ്പ്യന്‍ സമ്പദ് വ്യവസ്ഥയുമായി […]

Update: 2022-04-10 21:40 GMT
trueasdfstory

റിസര്‍വ്വ് ബാങ്കിന്റെ പണനയ അവലോകനം കഴിഞ്ഞതിനാല്‍ വിപണിയുടെ ശ്രദ്ധ ഇനി നാലാംപാദ ഫലങ്ങളിലേക്ക് കേന്ദ്രീകരിക്കും. ഐടി, ബാങ്കിംഗ് സ്ഥാപനങ്ങളാകും...

റിസര്‍വ്വ് ബാങ്കിന്റെ പണനയ അവലോകനം കഴിഞ്ഞതിനാല്‍ വിപണിയുടെ ശ്രദ്ധ ഇനി നാലാംപാദ ഫലങ്ങളിലേക്ക് കേന്ദ്രീകരിക്കും. ഐടി, ബാങ്കിംഗ് സ്ഥാപനങ്ങളാകും ഈ ആഴ്ച ആദ്യം ഫലങ്ങള്‍ പുറത്ത് വിടുക.

ബാങ്കിംഗ് മേഖലയെ സംബന്ധിച്ച് ഇത് നല്ല പ്രകടനം നടന്ന കാലയളവായി കണക്കാക്കാം. കാരണം, വായ്പാ വിതരണത്തിലുണ്ടായ വളര്‍ച്ചയും, ബാലന്‍സ് ഷീറ്റ് മെച്ചപ്പെടലും, കിട്ടാക്കടങ്ങള്‍ ഗണ്യമായി കുറഞ്ഞു വരുന്നതും ബാങ്കുകളുടെ അവലോകനത്തെ മികച്ചതാക്കുന്നു.

ഐടി മേഖലയാകട്ടെ സാഹചര്യവശാല്‍ ദുര്‍ബ്ബലമായ വളര്‍ച്ചയാവും പ്രകടിപ്പിക്കുക. ഇന്ത്യന്‍ ഐടി കമ്പനികള്‍ അമേരിക്കന്‍-യൂറോപ്പ്യന്‍ സമ്പദ് വ്യവസ്ഥയുമായി ബന്ധപ്പെട്ടിരിക്കുന്നു. അവര്‍ പിന്തുടരുന്നത് കലണ്ടര്‍ വര്‍ഷമായതിനാല്‍ ആദ്യ മാസങ്ങളില്‍ പൊതുവേ ഇടപാടുകള്‍ മന്ദഗതിയിലായിരിക്കും.

അനലിസ്റ്റുകളുടെ അഭിപ്രായത്തില്‍, സമീപകാല മുന്നേറ്റത്തിന്റെ പശ്ചാത്തലത്തില്‍, വീക്ക്‌ലി ചാര്‍ട്ടുകള്‍ പ്രകടിപ്പിക്കുന്നത് ദുര്‍ബലമായ ട്രെന്‍ഡാണ്. 'ഡെയ്‌ലി മൊമെന്റം ഇന്‍ഡിക്കേറ്റര്‍' കാണിക്കുന്നതും തളര്‍ച്ചയുടെ ലക്ഷണങ്ങളാണ്. മൊത്തത്തിലുള്ള സൂചനകളനുസരിച്ച്, ഹ്രസ്വകാലത്തേക്ക് വിപണി ഏകീകരണത്തിലേക്ക് (consolidation) പോയേക്കാം. വരുന്ന ആഴ്ചകളില്‍ ഇത് 17500-18000 റേഞ്ചിലേക്ക് വിപണിയെ എത്തിക്കാനിടയുണ്ട്.

സിംഗപ്പൂര്‍ എസ്ജിഎക്‌സ് നിഫ്റ്റി രാവിലെ 7.50 ന് 85.75 പോയിന്റ് നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്.

വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ വെള്ളിയാഴ്ച 575.04 കോടി രൂപയുടെ ഓഹരികള്‍ അധികമായി വിറ്റു. ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങളും 16.51 കോടി രൂപ വിലയുള്ള ഓഹരികള്‍ അധികമായി വിറ്റു.

സാങ്കേതിക വിശകലനം

കൊട്ടക്ക് സെക്യൂരിറ്റീസ് ടെക്‌നിക്കല്‍ റിസര്‍ച്ച് വിഭാഗം ഡെപ്യൂട്ടി വൈസ് പ്രസിഡന്റ് അമോള്‍ അത്താവാലെ പറയുന്നു: "സാങ്കേതികമായി, ഒരു ചെറിയ വില ഇടിവിന് ശേഷം, വീക്ക്‌ലി ചാര്‍ട്ടുകളില്‍ കാണിക്കുന്നത് നിഫ്റ്റിയില്‍ ഒരു ഡോജി കാന്റില്‍ സ്റ്റിക് രൂപപ്പെട്ടിരിക്കുന്നു എന്നാണ്. ഇത് വ്യക്തമാക്കുന്നത് ബുള്ളുകളുടേയും ബെയറുകളുടേയും സന്ദേഹമാണ്."

"വിപണിക്ക് അതിന്റെ പത്ത് ദിവസത്തെ സിംപിള്‍ മൂവിംഗ് ആവറേജിന് അടുത്ത് പിന്തുണ ലഭിച്ചിരുന്നു. ഇത് സൂചിപ്പിക്കുന്നത്, വരും ദിനങ്ങളില്‍, പുള്‍ബാക്ക് റാലിക്ക് സാധ്യതയുണ്ടെന്നാണ്. ഞങ്ങളുടെ അഭിപ്രായം, റേഞ്ച് അടിസ്ഥാനത്തിലുള്ള വ്യാപാരം ഹ്രസ്വകാലത്തേക്ക് തുടരുമെന്നുതന്നെയാണ്. ബുള്ളുകളെ സംബന്ധിച്ച്, 17550 നിര്‍ണ്ണായക പിന്തുണയായി പ്രവര്‍ത്തിച്ചേക്കാം. അതിന് മുകളിലേക്ക് ഉയര്‍ന്നാല്‍ സൂചിക 17900-18000 നിലവരെ പോകാം. എന്നാല്‍ സൂചിക 17550 ന് താഴേക്ക് പോയാല്‍, 17400-17300 നിലവരെ എത്തിച്ചേരാനിടയുണ്ട്," അത്താവാലെ പറഞ്ഞു.

ഫ്യൂച്ചേഴ്‌സ് ആന്‍ഡ് ഓപ്ഷന്‍സ് വിപണിയില്‍ 'ലോംഗ് ബില്‍ഡപ്പ്' കാണിക്കുന്ന ഓഹരികള്‍-സിന്‍ജീന്‍ ഇന്റര്‍നാഷ്ണല്‍, ചോളമണ്ഡലം ഇന്‍വെസ്റ്റ്‌മെന്റ്, പേഴ്‌സിസ്റ്റന്‍സ് സിസ്റ്റംസ്, പോളിക്യാബ് ഇന്ത്യ, വോഡഫോണ്‍ ഐഡിയ.

ഫ്യൂച്ചേഴ്‌സ് ആന്‍ഡ് ഓപ്ഷന്‍സ് വിപണിയില്‍ 'ഷോര്‍ട്ട് ബില്‍ഡപ്പ്' കാണിക്കുന്ന ഓഹരികള്‍-ആര്‍ബിഎല്‍ ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഒബ്‌റോയ് റിയല്‍റ്റി, ആസ്ട്രാല്‍, നിപ്പണ്‍ ലൈഫ് ഇന്ത്യ അസെറ്റ് മാനേജ്‌മെന്റ്.

ഐപിഒയ്ക്ക് ശേഷം വെറാന്‍ഡ ലേണിംഗ് സൊല്യൂഷന്‍സ് ഇന്ന് വിപണിയില്‍ ലിസ്റ്റ് ചെയ്യും.

കൊച്ചിയില്‍ 22 കാരറ്റ് സ്വര്‍ണ്ണം ഗ്രാമിന് 4,860 രൂപ (ഏപ്രില്‍ 8)
ഒരു ഡോളറിന് 76 രൂപ (ഏപ്രില്‍ 8)
ബ്രെന്റ് ക്രൂഡ് ബാരലിന് 99.91 ഡോളര്‍ (ഏപ്രില്‍ 11, 8.08 am)
ഒരു ബിറ്റ് കൊയ്‌ന്റെ വില 33,49,815 രൂപ (ഏപ്രില്‍ 11, 8.09 am, വസീര്‍എക്‌സ്)

Tags:    

Similar News