സെന്‍സെക്‌സ് 300 പോയിന്റ് നേട്ടത്തിൽ വ്യാപാരത്തുടക്കം; നിഫ്റ്റി 17,300 ന് മുകളില്‍

മുംബൈ: സെന്‍സെക്‌സ് 300 പോയിന്റ് നേട്ടത്തോടെ വ്യാപാരത്തുടക്കം. ആഗോള വിപണിയിലെ പോസിറ്റീവ് പ്രവണതയെ പിന്തുടര്‍ന്ന് എച്ച്ഡിഎഫ്‌സി, മാരുതി സുസുക്കി, ഐസിഐസിഐ ബാങ്ക് എന്നീ ഓഹരികളും നേട്ടമുണ്ടാക്കി. അന്താരാഷ്ട്ര ക്രൂഡ് വിലയിലുണ്ടായ കുറവ് വിപണിയെ പിന്തുണച്ചുവെന്ന് വ്യാപാരികൾ പറഞ്ഞു. സെന്‍സക്‌സ് 317.22 പോയിന്റ് ഉയര്‍ന്ന് 57,910.71 പോയിന്റിലാണ് വ്യാപാരം നടത്തുന്നത്. നിഫ്റ്റി 93.45 പോയിന്റ് നേട്ടത്തോടെ 17,315.45 പോയിന്റിലും. അള്‍ട്രടെക് സിമന്റ്, എച്ച്ഡിഎഫ്‌സി, ഏഷ്യന്‍ പെയിന്റ്‌സ്, ഭാരതി എയര്‍ടെല്‍, മാരുതി സുസുക്കി, ഐസിഐസിഐ ബാങ്ക് എന്നിവരാണ് നേട്ടമുണ്ടാക്കിയ കമ്പനികള്‍. […]

Update: 2022-03-29 00:32 GMT

മുംബൈ: സെന്‍സെക്‌സ് 300 പോയിന്റ് നേട്ടത്തോടെ വ്യാപാരത്തുടക്കം. ആഗോള വിപണിയിലെ പോസിറ്റീവ് പ്രവണതയെ പിന്തുടര്‍ന്ന് എച്ച്ഡിഎഫ്‌സി, മാരുതി സുസുക്കി, ഐസിഐസിഐ ബാങ്ക് എന്നീ ഓഹരികളും നേട്ടമുണ്ടാക്കി.
അന്താരാഷ്ട്ര ക്രൂഡ് വിലയിലുണ്ടായ കുറവ് വിപണിയെ പിന്തുണച്ചുവെന്ന് വ്യാപാരികൾ പറഞ്ഞു.

സെന്‍സക്‌സ് 317.22 പോയിന്റ് ഉയര്‍ന്ന് 57,910.71 പോയിന്റിലാണ് വ്യാപാരം നടത്തുന്നത്. നിഫ്റ്റി 93.45 പോയിന്റ് നേട്ടത്തോടെ 17,315.45 പോയിന്റിലും.
അള്‍ട്രടെക് സിമന്റ്, എച്ച്ഡിഎഫ്‌സി, ഏഷ്യന്‍ പെയിന്റ്‌സ്, ഭാരതി എയര്‍ടെല്‍, മാരുതി സുസുക്കി, ഐസിഐസിഐ ബാങ്ക് എന്നിവരാണ് നേട്ടമുണ്ടാക്കിയ കമ്പനികള്‍.

ഐടിസി, ടാറ്റ സ്റ്റീല്‍, എന്‍ടിപിസി എന്നിവരാണ് നഷ്ടം നേരിട്ട കമ്പനികള്‍.
കഴിഞ്ഞ വ്യാപാരത്തില്‍ സെന്‍സക്‌സ് 231.29 പോയിന്റ് ഉയര്‍ന്ന് 57,593.49 പോയിന്റിലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 69 പോയിന്റ് ഉയര്‍ന്ന് 17,222 പോയിന്റിലും.

ഏഷ്യന്‍ ഓഹരി വിപണികളായ ടോക്കിയോ, സിയോള്‍, ഹോംകോംഗ് എന്നിവ മിഡ് സെഷന്‍ വ്യാപാരത്തില്‍ നേട്ടത്തിലും, ഷാങ്ഹായ് വിപണി നേരിയ തോതില്‍ നഷ്ടത്തിലുമായിരുന്നു. യുഎസ് ഓഹരി വിപണികളും നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. അന്താരാഷ്ട്ര ബ്രെന്റ് ക്രൂഡോയില്‍ വില ബാരലിന് 1.30 ശതമാനം താഴ്ന്ന് 111.02 ഡോളറിലേക്ക് എത്തി.

ഓഹരി വിപണി വിവരങ്ങള്‍ പ്രകാരം വിദേശ നിക്ഷേപകര്‍ അറ്റ വില്‍പ്പനക്കാരായി തുടരുകയായിരുന്നു. ഇന്നലെ വിദേശ നിക്ഷേപകര്‍ 801.41 കോടി രൂപയുടെ ഓഹരികളാണ് വിറ്റത്. "ഫെഡ് പലിശ നിരക്ക് വര്‍ധിപ്പിക്കുമെന്ന ഭയത്തില്‍ യുഎസ് വിപണികള്‍ താഴ്ച്ചയ്ക്കുശേഷം നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ക്രൂഡോയില്‍ വിലയിലുണ്ടായ കുറവ് വിപണികളില്‍ നേട്ടമുണ്ടാക്കാന്‍ പിന്തുണച്ചിട്ടുണ്ട്," റിലയന്‍സ് സെക്യൂരിറ്റീസ് റിസേര്‍ച്ച് ഹെഡ് മിതുല്‍ ഷാ പറഞ്ഞു.

Tags:    

Similar News