വിപണി തിരിച്ചുകയറി, സെന്‍സെക്‌സ് 231 പോയിന്റ് നേട്ടത്തിൽ
മുംബൈ: തുടക്കത്തിലെ നഷ്ടത്തില്‍ നിന്നും 231 പോയിന്റ് നേട്ടത്തോടെ സെന്‍സെക്‌സ് വ്യാപാരം അവസാനിപ്പിച്ചു. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഐസിഐസിഐ ബാങ്ക് എന്നീ ഓഹരികളാണ് ആഗോള പോസിറ്റീവ് ട്രെന്‍ഡിനനുസരിച്ച് നേട്ടമുണ്ടാക്കിയ ഓഹരികള്‍. രാവിലത്തെ വ്യാപാരത്തില്‍ 537.11 പോയിന്റ് നഷ്ടത്തോടെ 56,825.09 പോയിന്റിലെത്തിയിരുന്നു സൂചിക. ഉച്ചകഴിഞ്ഞുള്ള വ്യാപാരത്തില്‍ 231.29 പോയിന്റ് നേട്ടത്തോടെ 57,593.49 പോയിന്റിലെത്തി. ഇരുപത് ഓഹരികള്‍ നേട്ടം രേഖപ്പെടുത്തിയപ്പോള്‍ 10 ഓഹരികള്‍ നഷ്ടം രേഖപ്പെടുത്തി. നിഫ്റ്റി 69 പോയിന്റ് ഉയര്‍ന്ന് 17,222 പോയിന്റിലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റിയിലെ 29 ഓഹരികള്‍ […]
മുംബൈ: തുടക്കത്തിലെ നഷ്ടത്തില്‍ നിന്നും 231 പോയിന്റ് നേട്ടത്തോടെ സെന്‍സെക്‌സ് വ്യാപാരം അവസാനിപ്പിച്ചു. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഐസിഐസിഐ ബാങ്ക് എന്നീ ഓഹരികളാണ് ആഗോള പോസിറ്റീവ് ട്രെന്‍ഡിനനുസരിച്ച് നേട്ടമുണ്ടാക്കിയ ഓഹരികള്‍.
രാവിലത്തെ വ്യാപാരത്തില്‍ 537.11 പോയിന്റ് നഷ്ടത്തോടെ 56,825.09 പോയിന്റിലെത്തിയിരുന്നു സൂചിക. ഉച്ചകഴിഞ്ഞുള്ള വ്യാപാരത്തില്‍ 231.29 പോയിന്റ് നേട്ടത്തോടെ 57,593.49 പോയിന്റിലെത്തി. ഇരുപത് ഓഹരികള്‍ നേട്ടം രേഖപ്പെടുത്തിയപ്പോള്‍ 10 ഓഹരികള്‍ നഷ്ടം രേഖപ്പെടുത്തി.
നിഫ്റ്റി 69 പോയിന്റ് ഉയര്‍ന്ന് 17,222 പോയിന്റിലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റിയിലെ 29 ഓഹരികള്‍ നേട്ടത്തിലാണ്. ഭാരതി എയര്‍ടെല്‍, ആക്‌സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഐടിസി, സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, പവര്‍ ഗ്രിഡ്, ബജാജ് ഫിന്‍സെര്‍വ്, ഹിന്ദുസ്ഥാന്‍ യൂണീലിവര്‍, റിലയന്‍സ് ഇന്‍ഡസ്ട്രീസ് എന്നിവരാണ് നേട്ടമുണ്ടാക്കിയത്.
നെസ് ലെ ഇന്ത്യ, എച്ച്ഡിഎഫ്‌സി, എച്ച്‌സിഎല്‍ ടെക്‌നോളജീസ്, ഡോ റെഡീസ്, എഷ്യന്‍ പെയിന്റ്‌സ്, വിപ്രോ, ലാര്‍സന്‍ ആന്‍ഡ് ടൂബ്രോ, ടെക് മഹീന്ദ്ര എന്നിവരാണ് നഷ്ടം രേഖപ്പെടുത്തിയത്.
ബെഞ്ച്മാര്‍ക്ക് സൂചികകള്‍ ആഗോള വിപണിയിലെ പോസിറ്റീവ് പ്രവണതകൾ കൊണ്ട് രാവിലത്തെ നഷ്ടത്തില്‍ നിന്നും നേട്ടത്തിലേക്കു മാറിയെന്ന് എല്‍പികെ സെക്യൂരിറ്റീസ് റിസേര്‍ച്ച് ഹെഡ് എസ് രഘുനാഥന്‍ പറഞ്ഞു.
വെള്ളിയാഴിച്ച സെന്‍സക്‌സ് 233.48 പോയിന്റ് ഇടിഞ്ഞ് 57,362.20 പോയിന്റിലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 69.75 പോയിന്റ് താഴ്ന്ന് 17,153 പോയിന്റിലും.
ബ്രെന്റ് ക്രൂഡോയില്‍ വില ബാരലിന് 3.46 ശതമാനം കുറഞ്ഞ് 116.3 ഡോളറിലേക്ക് എത്തി. ഓഹരി വിപണി വിവരങ്ങള്‍ പ്രകാരം വെള്ളിയാഴിച്ച വിദേശ നിക്ഷേപകര്‍ മൂലധന വിപണിയിലെ അറ്റ വില്‍പ്പനക്കാരായിരുന്നു. അവര്‍ 1,507.37 കോടി രൂപയുടെ ഓഹരികളാണ് വിറ്റഴിച്ചത്.
"യുക്രെയ്ന്‍ യുദ്ധവും തുടര്‍ന്നുള്ള ക്രൂഡ് വിലയിലെ കുതിച്ചുചാട്ടവും തുടക്കത്തില്‍ വിപണിയെ ബാധിച്ചെങ്കിലും, യുദ്ധം ഇപ്പോള്‍ വിപണികളെ അധികം ബാധിക്കുന്നില്ല. 2022 ൽ വിപണിയുടെ പ്രധാന വെല്ലുവിളിയായി തുടരുന്നത് യുഎസ് പണപ്പെരുപ്പവും, ഫെഡിന്റെ നിയന്ത്രണങ്ങളുമാണ്," ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിലെ ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് വികെ വിജയകുമാര്‍ പറഞ്ഞു.