നഷ്ടത്തോടെ തുടക്കം, 138 പോയിന്റ് ഇടിഞ്ഞ് സെന്‍സെക്‌സ്
മുംബൈ: തിങ്കളാഴ്ച വ്യാപാരം ആരംഭിക്കുമ്പോള്‍ സെന്‍സെക്‌സ് 138 പോയിന്റ് ഇടിവ് രേഖപ്പെടുത്തി. എച്ച്ഡിഎഫ്‌സിയും, എച്ച്ഡിഎഫ്‌സി ബാങ്കും, ടിസിഎസും, എച്ച്‌സിഎലും നഷ്ടം രേഖപ്പെടുത്തി. മറ്റ് ഏഷ്യന്‍ വിപണികളിലും ദുര്‍ബലമായ പ്രവണതകളാണ് കാണപ്പെടുന്നത്. ബിഎസ്ഇ 138.56 പോയിന്റ് താഴ്ന്ന് 57,223.64 എന്ന നിലയിലാണ് വ്യാപാരം ആരംഭിച്ചത്. അതുപോലെ, നിഫ്റ്റി 43.55 പോയിന്റ് താഴ്ന്ന് 17,109.45 ല്‍ എത്തി. എച്ച്ഡിഎഫ്സി ബാങ്ക്, എച്ച്ഡിഎഫ്സി, കൊട്ടക് മഹീന്ദ്ര ബാങ്ക്, ബജാജ് ഫിനാന്‍സ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഡോ റെഡ്ഡീസ്, ബജാജ് ഫിന്‍സെര്‍വ്, […]
മുംബൈ: തിങ്കളാഴ്ച വ്യാപാരം ആരംഭിക്കുമ്പോള്‍ സെന്‍സെക്‌സ് 138 പോയിന്റ് ഇടിവ് രേഖപ്പെടുത്തി. എച്ച്ഡിഎഫ്‌സിയും, എച്ച്ഡിഎഫ്‌സി ബാങ്കും, ടിസിഎസും, എച്ച്‌സിഎലും നഷ്ടം രേഖപ്പെടുത്തി. മറ്റ് ഏഷ്യന്‍ വിപണികളിലും ദുര്‍ബലമായ പ്രവണതകളാണ് കാണപ്പെടുന്നത്.
ബിഎസ്ഇ 138.56 പോയിന്റ് താഴ്ന്ന് 57,223.64 എന്ന നിലയിലാണ് വ്യാപാരം ആരംഭിച്ചത്. അതുപോലെ, നിഫ്റ്റി 43.55 പോയിന്റ് താഴ്ന്ന് 17,109.45 ല്‍ എത്തി. എച്ച്ഡിഎഫ്സി ബാങ്ക്, എച്ച്ഡിഎഫ്സി, കൊട്ടക് മഹീന്ദ്ര ബാങ്ക്, ബജാജ് ഫിനാന്‍സ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഡോ റെഡ്ഡീസ്, ബജാജ് ഫിന്‍സെര്‍വ്, നെസ്ലെ ഇന്ത്യ, ഏഷ്യന്‍ പെയിന്റ്സ്, എച്ച്സിഎല്‍ ടെക്നോളജീസ്, ടിസിഎസ്, ടെക് മഹീന്ദ്ര എന്നിവയാണ് നിഫ്റ്റിയില്‍ ഏറ്റവും പിന്നാക്കം നില്‍ക്കുന്ന കമ്പനികള്‍. മറുവശത്ത്, മാരുതി സുസുക്കി ഇന്ത്യ, ഐടിസി, ഭാരതി എയര്‍ടെല്‍, സണ്‍ ഫാര്‍മ എന്നിവ മികച്ച വ്യാപാരം നടത്തുന്നു.
വെള്ളിയാഴ്ച വ്യാപാരം അവസാനിക്കുമ്പോള്‍ ബിഎസ്ഇ സൂചിക 233.48 പോയിന്റ്, അല്ലെങ്കില്‍ 0.41 ശതമാനം, ഇടിഞ്ഞ് 57,362.20 ല്‍ എത്തി. എന്‍എസ്ഇ നിഫ്റ്റി 69.75 പോയിന്റ്, അഥവാ 0.40 ശതമാനം, ഇടിഞ്ഞ് 17,153 ല്‍ എത്തി.