ലാഭമെടുപ്പ്: സെന്‍സക്‌സ് 304 പോയിന്റ് ഇടിഞ്ഞു, നിഫ്റ്റി 17,245 ൽ

ഡെല്‍ഹി: പണപ്പെരുപ്പവും, വിതരണ തടസ്സങ്ങളും സംബന്ധിച്ച ആശങ്കകള്‍ക്കിടയിലും നിക്ഷേപകര്‍ ലാഭമെടുപ്പ് തുടർന്നതിനാല്‍ സെന്‍സെക്സ് 304 പോയിന്റ് ഇടിഞ്ഞു. മികച്ച തുടക്കമായിരുന്നിട്ടും, ബിഎസ്ഇ 304 .48 പോയിന്റ് ഇടിഞ്ഞ് 57,684.82 പോയിന്റിലെത്തി. വ്യാപാരത്തി​ന്റെ ഒരു ഘട്ടത്തിൽ ഇത് 420.71 പോയിന്റ് ഇടിഞ്ഞ് 57,568.59 ൽ എത്തിയിരുന്നു. എന്‍എസ്ഇ നിഫ്റ്റി 69.85 പോയിന്റ് ഇടിഞ്ഞ് 17,245.65 ൽ എത്തി. സെന്‍സെക്സ് ഓഹരികളില്‍ 2.36 ശതമാനം ഇടിഞ്ഞ എച്ച്ഡിഎഫ്സിയാണ് ഏറ്റവും കൂടുതല്‍ നഷ്ടം രേഖപ്പെടുത്തിയത്. കൊട്ടക് മഹീന്ദ്ര ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, […]

Update: 2022-03-23 06:48 GMT

ഡെല്‍ഹി: പണപ്പെരുപ്പവും, വിതരണ തടസ്സങ്ങളും സംബന്ധിച്ച ആശങ്കകള്‍ക്കിടയിലും നിക്ഷേപകര്‍ ലാഭമെടുപ്പ് തുടർന്നതിനാല്‍ സെന്‍സെക്സ് 304 പോയിന്റ് ഇടിഞ്ഞു. മികച്ച തുടക്കമായിരുന്നിട്ടും, ബിഎസ്ഇ 304 .48 പോയിന്റ് ഇടിഞ്ഞ് 57,684.82 പോയിന്റിലെത്തി. വ്യാപാരത്തി​ന്റെ ഒരു ഘട്ടത്തിൽ ഇത് 420.71 പോയിന്റ് ഇടിഞ്ഞ് 57,568.59 ൽ എത്തിയിരുന്നു. എന്‍എസ്ഇ നിഫ്റ്റി 69.85 പോയിന്റ് ഇടിഞ്ഞ് 17,245.65 ൽ എത്തി.

സെന്‍സെക്സ് ഓഹരികളില്‍ 2.36 ശതമാനം ഇടിഞ്ഞ എച്ച്ഡിഎഫ്സിയാണ് ഏറ്റവും കൂടുതല്‍ നഷ്ടം രേഖപ്പെടുത്തിയത്. കൊട്ടക് മഹീന്ദ്ര ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ഭാര്‍തി എയര്‍ടെല്‍, സണ്‍ ഫാര്‍മ, മാരുതി സുസുക്കി ഇന്ത്യ, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ഏഷ്യന്‍ പെയിന്റ്സ് എന്നിവയും ഇടിവ് രേഖപ്പെടുത്തി.

ഇതിനു വിപരീതമായി, ഡോ.റെഡ്ഡീസ് ലബോറട്ടറീസ്, ടാറ്റ സ്റ്റീല്‍, ഐടിസി, പവര്‍ ഗ്രിഡ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്. "അടുത്തിടെയുണ്ടായ മുന്നേറ്റത്തിനു ശേഷം വിപണി ജാഗ്രതയിലാണ്. വിതരണ തടസ്സങ്ങള്‍ മൂലമുണ്ടായ പണപ്പെരുപ്പ സമ്മര്‍ദങ്ങള്‍ കൊണ്ട് വിപണിയില്‍ അസ്ഥിരത തിരിച്ചെത്തിയിരിക്കുകയാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൊവിഡ് കേസുകളുടെ കുതിച്ചുചാട്ടം കാരണം ഡിമാ​ന്റ് കുറയുകയും, ഇൻപുട്ട് കോസ്റ്റ് ഉയരുകയും ചെയ്യുന്നുണ്ട്. ഇതിനുപുറമെ, യുദ്ധവും, ഉയര്‍ന്ന ചരക്ക് വിലയും വരുമാന വളര്‍ച്ചയെ ബാധിക്കുകയും, അത് സാമ്പത്തിക ഔട്ട്‌ലുക്ക് കുറയുവാൻ ഇടയാക്കുകയും ചെയ്യും," ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ റിസര്‍ച്ച് മേധാവി വിനോദ് നായര്‍ പറഞ്ഞു.

കഴിഞ്ഞ വ്യാപാരത്തില്‍, സെന്‍സെക്സ് 696.81 പോയിന്റ് ഉയര്‍ന്ന് 57,989.30 ലാണ് അവസാനിച്ചത്. നിഫ്റ്റി 197.90 പോയിന്റ് ഉയര്‍ന്ന് 17,315.50 ലും എത്തിയിരുന്നു. ടോക്കിയോ, ഹോങ്കോംഗ്, സിയോള്‍, ഷാങ്ഹായ് എന്നിവിടങ്ങളിലെ ഓഹരി വിപണികളും നേട്ടത്തോടെയാണ് അവസാനിച്ചത്. യൂറോപ്യന്‍ ഓഹരി വിപണികളിലും നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്.
അതേസമയം, ബ്രെന്റ് ക്രൂഡോയില്‍ വില 2.12 ശതമാനം ഉയര്‍ന്ന് ബാരലിന് 117.8 ഡോളറിലെത്തി.
ഓഹരി വിപണി വിവരങ്ങള്‍ പ്രകാരം ചൊവ്വാഴ്ച 384.48 കോടി രൂപയുടെ ഓഹരികള്‍ വാങ്ങിയതിനാല്‍ വിദേശ നിക്ഷേപ സ്ഥാപനങ്ങൾ അറ്റ വാങ്ങലുകാരായിരുന്നു.

Tags:    

Similar News