വിപണിയിലെ എഫ്പിഐ വില്‍പ്പന ആറാം മാസവും തുടരുന്നു, മാര്‍ച്ചുവരെ 45,608 കോടി രൂപ

ഡെല്‍ഹി: തുടര്‍ച്ചയായി ആറാം മാസവും വിദേശ നിക്ഷേപകരുടെ വില്‍പ്പന തുടരുന്നു. മാര്‍ച്ച് വരെ ഇന്ത്യന്‍ വിപണിയില്‍ നിന്നും വിദേശ നിക്ഷേപകര്‍ പിന്‍വലിച്ച തുക 45,608 കോടി രൂപയാണ്. സാധനങ്ങളുടെ വില വര്‍ധവനവ്, പ്രത്യേകിച്ച് ഇന്ത്യയുടെ പ്രധാന ഇറക്കുമതി ഉത്പന്നമായ ക്രൂഡ് ഓയിലിന്റെ വില കൂടുന്നത് ഇന്ത്യന്‍ വിപണിയെ മോശമായി ബാധിക്കുമോയെന്നുള്ള ഭയമാണ് ഫോറിന്‍ പോര്‍ട്ട്‌ഫോളിയോ (എഫ്പിഐ) നിക്ഷേപകരെ ഭയപ്പെടുത്തുന്നതെന്ന് ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് വി കെ വിജയകുമാര്‍ പറഞ്ഞു. "നിക്ഷേപ മേഖലയിലെ കണക്കുകള്‍ […]

Update: 2022-03-13 06:58 GMT

ഡെല്‍ഹി: തുടര്‍ച്ചയായി ആറാം മാസവും വിദേശ നിക്ഷേപകരുടെ വില്‍പ്പന തുടരുന്നു. മാര്‍ച്ച് വരെ ഇന്ത്യന്‍ വിപണിയില്‍ നിന്നും വിദേശ നിക്ഷേപകര്‍ പിന്‍വലിച്ച തുക 45,608 കോടി രൂപയാണ്.

സാധനങ്ങളുടെ വില വര്‍ധവനവ്, പ്രത്യേകിച്ച് ഇന്ത്യയുടെ പ്രധാന ഇറക്കുമതി ഉത്പന്നമായ ക്രൂഡ് ഓയിലിന്റെ വില കൂടുന്നത് ഇന്ത്യന്‍ വിപണിയെ മോശമായി ബാധിക്കുമോയെന്നുള്ള ഭയമാണ് ഫോറിന്‍ പോര്‍ട്ട്‌ഫോളിയോ (എഫ്പിഐ) നിക്ഷേപകരെ ഭയപ്പെടുത്തുന്നതെന്ന് ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് വി കെ വിജയകുമാര്‍ പറഞ്ഞു.

"നിക്ഷേപ മേഖലയിലെ കണക്കുകള്‍ അനുസരിച്ച് വിദേശ നിക്ഷേപകര്‍ ഓഹരികളില്‍ നിന്നും 41,168 കോടി രൂപയും, കടപ്പത്രങ്ങളിലെ നിക്ഷേപത്തില്‍ നിന്നും 4,431 കോടി രൂപയും, ഹൈബ്രിഡ് നിക്ഷേപ ഉപകരണങ്ങളില്‍ നിന്നും ഒമ്പത് കോടി രൂപയുമാണ് പിന്‍വലിച്ചിരിക്കുന്നത്. വിദേശ നിക്ഷേപകരുടെ കൈവശം അധികമുണ്ടായിരുന്ന ധനകാര്യ സ്ഥാപനങ്ങളിലെയും, ഐടി മേഖലയിലെയും ഓഹരികളാണ് വിറ്റഴിച്ചതില്‍ ഏറെയും. വിദേശ നിക്ഷേപകരുടെ വില്‍പ്പനയിലുള്ള പ്രധാന കാര്യം അത് എല്ലാ വിഭാഗങ്ങളെയും ബാധിക്കുന്നില്ല എന്നതാണ്. ഉദാഹരണത്തിന്, ഫെബ്രുവരിയില്‍ 10,984 കോടി രൂപയുടെ ഐടി ഓഹരികളാണ് വിറ്റഴിച്ചത്. എന്നാല്‍ മാര്‍ച്ചില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന മേഖലകളിലൊന്നാണ് ഐടി," വിജയകുമാര്‍ അഭിപ്രായപ്പെട്ടു.

2021 ഓഗസ്റ്റ്-സെപ്റ്റംബര്‍ മുതല്‍ ഡോളര്‍ ശക്തി പ്രാപിക്കുന്നുണ്ടെന്നും. യുഎസിലെ പലിശ നിരക്ക് ഇപ്പോള്‍ ഉയര്‍ന്നിട്ടുണ്ടെന്നും വാട്ടര്‍ഫീല്‍ഡ് അഡൈ്വസേഴ്സ് ചീഫ് ഇന്‍വെസ്റ്റ്മെന്റ് ഓഫീസര്‍ നിമിഷ് ഷാ പറഞ്ഞു. "ജിയോപൊളിറ്റിക്കല്‍ പ്രതിസന്ധിയും വിപണിയെ സ്വാധീനിച്ചിട്ടുണ്ട്. നിക്ഷേപകരുടെ മനോഭാവം 'റിസ്‌ക്-ഓണി' ല്‍ നിന്നും 'റിസ്‌ക്-ഓഫി' ലേക്ക് മാറിയിട്ടുണ്ട്. ഇത് മിക്കവാറും എല്ലാ വളരുന്ന സമ്പദ് വ്യവസ്ഥകളിലെയും വിപണിയില്‍ നിന്നുള്ള പിന്‍വലിക്കലിലേക്കാണ് നയിച്ചത്," അദ്ദേഹം ചൂണ്ടിക്കാട്ടി.

അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ ഐടി, ഫാര്‍മ, ബാങ്കുകള്‍, ഓട്ടോ അനുബന്ധ മേഖലകള്‍ എന്നിവ മുന്നോട്ട് പോകുമ്പോള്‍ നന്നായി പ്രവര്‍ത്തിക്കുമെന്നാണ്.

"തായ്ലന്‍ഡ് ഒഴികെയുള്ള മറ്റെല്ലാ വളര്‍ന്നുവരുന്ന വിപണികളില്‍ നിന്നും ഇന്നുവരെ വിദേശ നിക്ഷേപം പിന്‍വലിക്കലാണ് നടക്കുന്നത്. തായ്വാന്‍, ദക്ഷിണ കൊറിയ, ഇന്തോനേഷ്യ, ഫിലിപ്പീന്‍സ് എന്നിവിടങ്ങളില്‍ നിന്ന് യഥാക്രമം 7,089 ദശലക്ഷം ഡോളര്‍, 2,665 ദശലക്ഷം ഡോളര്‍, 426 ദശലക്ഷം ഡോളര്‍, 26 ദശലക്ഷം ഡോളര്‍ എന്നിങ്ങനെ വിദേശ നിക്ഷേപം പുറത്തേക്ക് ഒഴുകി. എന്നാല്‍ തായ്ലന്‍ഡിലേക്ക് 102 ദശലക്ഷം ഡോളറിന്റെ നിക്ഷേപം എത്തി," കൊട്ടക് സെക്യൂരിറ്റീസ് ഇക്വിറ്റി റിസര്‍ച്ച് (റീട്ടെയില്‍) തലവന്‍ ശ്രീകാന്ത് ചൗഹാന്‍ പറഞ്ഞു.

Tags:    

Similar News