ഐപിഒയിലൂടെ 500 കോടി സമാഹരിക്കാന്‍ സുരാജ് ഡെവലപ്പേഴ്‌സ്

ഡെല്‍ഹി : പ്രാരംഭ ഓഹരി വില്‍പനയിലൂടെ (ഐപിഒ) 500 കോടി രൂപ സമാഹരിക്കാനുള്ള നീക്കവുമായി സുരാജ് എസ്റ്റേറ്റ് ഡെവലപ്പേഴ്‌സ്. ഐപിഒയുമായി ബന്ധപ്പെട്ട രേഖകള്‍ സെബിയ്ക്ക് സമര്‍പ്പിച്ചുവെന്ന് കമ്പനി വ്യക്തമാക്കി. ഐപിഒ വഴി ലഭിക്കുന്ന തുകയില്‍ നിന്നും 315 കോടി കടം വീട്ടുന്നതിന് വേണ്ടി വിനിയോഗിക്കും. കമ്പനിയുടെ ഉപവിഭാഗങ്ങളായ അക്കോര്‍ഡ് എസ്‌റ്റേറ്റ്‌സ്, ഐക്കോണിക്ക് പ്രോപ്പര്‍ട്ടി ഡെവലപ്പേഴ്‌സ്, സ്‌കൈലൈന്‍ റിയല്‍റ്റി എന്നിവയ്ക്ക് വേണ്ടിയാണ് നേരത്തെ കടം വാങ്ങിയിരുന്നത്. ഭൂമി വാങ്ങുന്നതുള്‍പ്പടെയുള്ള ആവശ്യങ്ങള്‍ക്കായി 45 കോടി രൂപ വിനിയോഗിക്കുമെന്നും കമ്പനി അധികൃതര്‍ […]

Update: 2022-03-07 04:48 GMT

ഡെല്‍ഹി : പ്രാരംഭ ഓഹരി വില്‍പനയിലൂടെ (ഐപിഒ) 500 കോടി രൂപ സമാഹരിക്കാനുള്ള നീക്കവുമായി സുരാജ് എസ്റ്റേറ്റ് ഡെവലപ്പേഴ്‌സ്. ഐപിഒയുമായി ബന്ധപ്പെട്ട രേഖകള്‍ സെബിയ്ക്ക് സമര്‍പ്പിച്ചുവെന്ന് കമ്പനി വ്യക്തമാക്കി. ഐപിഒ വഴി ലഭിക്കുന്ന തുകയില്‍ നിന്നും 315 കോടി കടം വീട്ടുന്നതിന് വേണ്ടി വിനിയോഗിക്കും. കമ്പനിയുടെ ഉപവിഭാഗങ്ങളായ അക്കോര്‍ഡ് എസ്‌റ്റേറ്റ്‌സ്, ഐക്കോണിക്ക് പ്രോപ്പര്‍ട്ടി ഡെവലപ്പേഴ്‌സ്, സ്‌കൈലൈന്‍ റിയല്‍റ്റി എന്നിവയ്ക്ക് വേണ്ടിയാണ് നേരത്തെ കടം വാങ്ങിയിരുന്നത്.

ഭൂമി വാങ്ങുന്നതുള്‍പ്പടെയുള്ള ആവശ്യങ്ങള്‍ക്കായി 45 കോടി രൂപ വിനിയോഗിക്കുമെന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കി. രാജ്യത്തിന്റെ തെക്കന്‍ പ്രദേശങ്ങളിലും മുംബൈ മേഖലയിലുമാണ് കമ്പനി കൂടുതലായും പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നത്. സെന്‍ട്രം ക്യാപിറ്റല്‍, ആനന്ദ് രാത്തി എന്നിവരാണ് ഐപിഒയുടെ ബുക്ക് റണ്ണിംഗ് ലീഡ് മാനേജര്‍മാര്‍.

Tags:    

Similar News