ഡിസംബറിൽ മൊബൈല്‍ വരിക്കാരുടെ എണ്ണത്തില്‍ ഗണ്യമായ കുറവ്

ഡെല്‍ഹി: ഡിസംബര്‍ മാസത്തില്‍ ഇന്ത്യയിലെ മൊബൈല്‍ ഉപയോക്താക്കളുടെ എണ്ണം നവംബറിനെക്കാൾ 1.28 കോടി കുറഞ്ഞതായി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്). എയർടെല്ലിന് വരിക്കാർ കൂടിയെങ്കിലും റിലയന്‍സ് ജിയോയ്ക്കും വോഡഫോണ്‍ ഐഡിയയ്ക്കും വരിക്കാര്‍ കുറഞ്ഞു. ജിയോയ്ക്ക് ഏകദേശം 1.29 കോടി വയര്‍ലെസ് വരിക്കാരെ നഷ്ടപ്പെട്ടു. ഡിസംബറില്‍ ജിയോ വരിക്കാരുടെ എണ്ണം 41.57 കോടിയായി കുറഞ്ഞു. വോഡഫോണ്‍ ഐഡിയയ്ക്ക് 16.14 ലക്ഷം വരിക്കാര്‍ നഷ്ടപ്പെട്ട് 26.55 കോടിയായി. ട്രായ് പുറത്തുവിട്ട പ്രതിമാസ വരിക്കാരുടെ കണക്കുകളനുസരിച്ച്, ഭാരതി എയര്‍ടെല്‍ […]

Update: 2022-02-17 04:14 GMT

ഡെല്‍ഹി: ഡിസംബര്‍ മാസത്തില്‍ ഇന്ത്യയിലെ മൊബൈല്‍ ഉപയോക്താക്കളുടെ എണ്ണം നവംബറിനെക്കാൾ 1.28 കോടി കുറഞ്ഞതായി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്). എയർടെല്ലിന് വരിക്കാർ കൂടിയെങ്കിലും റിലയന്‍സ് ജിയോയ്ക്കും വോഡഫോണ്‍ ഐഡിയയ്ക്കും വരിക്കാര്‍ കുറഞ്ഞു.

ജിയോയ്ക്ക് ഏകദേശം 1.29 കോടി വയര്‍ലെസ് വരിക്കാരെ നഷ്ടപ്പെട്ടു. ഡിസംബറില്‍ ജിയോ വരിക്കാരുടെ എണ്ണം 41.57 കോടിയായി കുറഞ്ഞു.

വോഡഫോണ്‍ ഐഡിയയ്ക്ക് 16.14 ലക്ഷം വരിക്കാര്‍ നഷ്ടപ്പെട്ട് 26.55 കോടിയായി.

ട്രായ് പുറത്തുവിട്ട പ്രതിമാസ വരിക്കാരുടെ കണക്കുകളനുസരിച്ച്, ഭാരതി എയര്‍ടെല്‍ 4.75 ലക്ഷം അധിക ഉപഭോക്താക്കളെ നേടി. എയര്‍ടെലിന്റെ വയര്‍ലെസ് ഉപയോക്താക്കളുടെ എണ്ണം 35.57 കോടിയായി ഉയര്‍ന്നു.

Tags:    

Similar News