അറ്റാദായം കുറഞ്ഞു; ബജാജ് ഓട്ടോ ഓഹരികൾക്ക് ഇടിവ്
ബജാജ് ഓട്ടോയുടെ ഓഹരികൾ ഇന്ന് വ്യാപാരത്തിനിടയിൽ 2.70 ശതമാനം താഴ്ന്നു. കമ്പനിയുടെ ജൂൺ പാദ അറ്റാദായത്തിൽ ഇടിവ് റിപ്പോർട്ട് ചെയ്തതിനെത്തുടർന്നാണിത്. കമ്പനിയുടെ നികുതി കിഴിച്ചുള്ള ലാഭം 23.57 ശതമാനം താഴ്ന്ന് 1,163.33 കോടി രൂപയായി. ഇതിനു തൊട്ടുമുൻപുള്ള പാദത്തിൽ ഇത് 1,526.16 കോടി രൂപയായിരുന്നു. വാർഷികാടിസ്ഥാനത്തിൽ ഇത് 0.58 ശതമാനം ഇടിവാണ്. കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം, വാർഷികാടിസ്ഥാനത്തിൽ, 8 ശതമാനം ഉയർന്ന് 8,005 കോടി രൂപയായി. സെമികണ്ടക്റ്ററുകളുടെ ക്ഷാമം മൂലം കമ്പനിയുടെ വില്പനയിൽ കാര്യമായ പുരോഗതിയുണ്ടായില്ല. […]
ബജാജ് ഓട്ടോയുടെ ഓഹരികൾ ഇന്ന് വ്യാപാരത്തിനിടയിൽ 2.70 ശതമാനം താഴ്ന്നു. കമ്പനിയുടെ ജൂൺ പാദ അറ്റാദായത്തിൽ ഇടിവ് റിപ്പോർട്ട് ചെയ്തതിനെത്തുടർന്നാണിത്. കമ്പനിയുടെ നികുതി കിഴിച്ചുള്ള ലാഭം 23.57 ശതമാനം താഴ്ന്ന് 1,163.33 കോടി രൂപയായി. ഇതിനു തൊട്ടുമുൻപുള്ള പാദത്തിൽ ഇത് 1,526.16 കോടി രൂപയായിരുന്നു. വാർഷികാടിസ്ഥാനത്തിൽ ഇത് 0.58 ശതമാനം ഇടിവാണ്.
കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം, വാർഷികാടിസ്ഥാനത്തിൽ, 8 ശതമാനം ഉയർന്ന് 8,005 കോടി രൂപയായി. സെമികണ്ടക്റ്ററുകളുടെ ക്ഷാമം മൂലം കമ്പനിയുടെ വില്പനയിൽ കാര്യമായ പുരോഗതിയുണ്ടായില്ല. എങ്കിലും പുതിയ വിതരണ സ്രോതസ്സുകൾ വളർന്നു വരുന്നതു മൂലം ഇതിൽ കാര്യമായ മുന്നേറ്റമുണ്ടാകുമെന്നു കമ്പനി പറഞ്ഞു.
കമ്പനിയുടെ ആഭ്യന്തര വില്പന പാദാടിസ്ഥാനത്തിൽ 9 ശതമാനവും, വാർഷികാടിസ്ഥാനത്തിൽ ഒരു ശതമാനവും ഇടിഞ്ഞ് 3.52 ലക്ഷം യൂണിറ്റായി. കമ്പനിയുടെ കയറ്റുമതിയിലെ വളർച്ച സ്ഥിരമായി നിൽക്കുന്നു. പ്രത്യേകിച്ചും സൗത്ത് ഈസ്റ്റ് ഏഷ്യൻ രാജ്യങ്ങളിലും, ലാറ്റിൻ അമേരിക്കൻ വിപണികളിലും മികച്ച വളർച്ചയാണുള്ളത്. ലാറ്റിൻ അമേരിക്കയിൽ ഡോമിനർ, പൾസർ എന്നീ സ്പോർട്സ് മോട്ടോർ സൈക്കിളുകളുടെ ഏറ്റവും ഉയർന്ന വില്പനയുണ്ടായി. ഓഹരി ഇന്ന് 2.30 ശതമാനം താഴ്ചയിൽ 3,925.20 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.