റിലയൻസ് ഓർഡർ: വാ ടെക് വാബാഗ് ഓഹരികൾ 3 ശതമാനം ഉയർന്നു

വാ ടെക് വാബാഗിന്റെ ഓഹരികൾ ഇന്ന് വ്യാപാരത്തിനിടയിൽ 4 ശതമാനം ഉയർന്നു. റിലയൻസ് ഇൻഡസ്ട്രീസിൽ നിന്ന് ജാംനഗറിലെ ഒരു ഡീസാലിനേഷൻ പ്ലാന്റിനായി 430 കോടി രൂപയുടെ ഓർഡർ നേടിയതാണ് വില വർധിക്കാൻ കാരണം. ആർഐഎല്ലിൽ നിന്നും ലഭിച്ച ഓർഡറിൽ ഡിസൈൻ, എഞ്ചിനീയറിങ്, നിർവഹണം, വിതരണം, നിർമാണം, റിഫൈനറിയുടെ പരിസരത്ത് നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന സീ വാട്ടർ റിവേഴ്സ് ഓസ്മോസിസ് ('SWRO') പ്ലാന്റിന്റെ പ്രീ-കമ്മീഷനിംഗ്, കമ്മീഷനിംഗ്, പെർഫോമൻസ് ഗ്യാര​ന്റി ടെസ്റ്റ് റൺ എന്നിവ ഉൾപ്പെടുന്നു. കമ്പനി ഇതേ പരിസരത്തു മറ്റൊരു […]

;

Update: 2022-07-04 08:34 GMT
റിലയൻസ് ഓർഡർ: വാ ടെക് വാബാഗ് ഓഹരികൾ 3 ശതമാനം ഉയർന്നു
  • whatsapp icon

വാ ടെക് വാബാഗിന്റെ ഓഹരികൾ ഇന്ന് വ്യാപാരത്തിനിടയിൽ 4 ശതമാനം ഉയർന്നു. റിലയൻസ് ഇൻഡസ്ട്രീസിൽ നിന്ന് ജാംനഗറിലെ ഒരു ഡീസാലിനേഷൻ പ്ലാന്റിനായി 430 കോടി രൂപയുടെ ഓർഡർ നേടിയതാണ് വില വർധിക്കാൻ കാരണം.

ആർഐഎല്ലിൽ നിന്നും ലഭിച്ച ഓർഡറിൽ ഡിസൈൻ, എഞ്ചിനീയറിങ്, നിർവഹണം, വിതരണം, നിർമാണം, റിഫൈനറിയുടെ പരിസരത്ത് നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന സീ വാട്ടർ റിവേഴ്സ് ഓസ്മോസിസ് ('SWRO') പ്ലാന്റിന്റെ പ്രീ-കമ്മീഷനിംഗ്, കമ്മീഷനിംഗ്, പെർഫോമൻസ് ഗ്യാര​ന്റി ടെസ്റ്റ് റൺ എന്നിവ ഉൾപ്പെടുന്നു. കമ്പനി ഇതേ പരിസരത്തു മറ്റൊരു സീ വാട്ടർ റിവേഴ്സ് ഓസ്മോസിസ് പ്ലാന്റ് നടപ്പിലാക്കിയിട്ടുണ്ട്.

"കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളായി ആർഐഎൽ ഞങ്ങളിൽ അർപ്പിക്കുന്ന വിശ്വാസത്തിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. അന്താരാഷ്ട്ര തലത്തിൽ നിന്നുള്ള മത്സരങ്ങൾക്കിടയിലും ഈ ഓർഡർ ലഭിച്ചത് വാബാഗിന്റെ യാത്രയിലെ സാങ്കേതിക നേതൃത്വത്തിന്റെയും, ആഗോള ജലവിപണിയിലെ പ്രാവീണ്യത്തിന്റെയും, ഡീസാലിനേഷൻ സാങ്കേതികവിദ്യയിലെ മികവിന്റെയും മറ്റൊരു സുപ്രധാന നാഴികക്കല്ലാണ്," സെയിൽസ് ആൻഡ് മാർക്കറ്റിങ് ഹെഡ് എസ് നടരാജൻ പറഞ്ഞു.

ബിഎസ്ഇയിൽ ഓഹരി 3.44 ശതമാനം ഉയർന്ന് 237.70 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

Tags:    

Similar News