സ്വകാര്യ ബാങ്കിങ്, ഓട്ടോ ഓഹരികളിൽ കൂടുതൽ മ്യൂച്ചൽ ഫണ്ട് നിക്ഷേപം
ഈയിടെ വിപണിയിലുണ്ടായ അസ്ഥിരതയും, ചാഞ്ചാട്ടവും മ്യൂച്ചൽ ഫണ്ടുകളുടെ നിക്ഷേപ തന്ത്രത്തിൽ മാറ്റങ്ങളുണ്ടാക്കി. മേയിൽ നിഫ്റ്റി, തുടർച്ചയായ രണ്ടാം മാസത്തെ ഇടിവിൽ, 3 ശതമാനം നഷ്ടം രേഖപെടുത്തിയപ്പോൾ ഫണ്ട് ഹൗസുകൾ സ്വകാര്യ ബാങ്കുകൾ, ഓട്ടോമൊബൈൽസ്, ഇൻഷുറൻസ്, ടെക്നോളജി, കൺസ്യൂമർ, ക്യാപിറ്റൽ ഗുഡ്സ് എന്നീ മേഖലകളിലെ ഓഹരികൾക്ക് കൂടുതൽ ശ്രദ്ധ നൽകി. ഹെൽത്ത്കെയർ, മെറ്റൽസ്, കൺസ്യൂമർ ഡ്യൂറബിൾസ്, ഓയിൽ ആൻഡ് ഗ്യാസ്, പിഎസ്യു ബാങ്കുകൾ, ടെലികോം, ഇൻഫ്രാസ്ട്രക്ച്ചർ, കെമിക്കൽ എന്നീ മേഖലകളിലെ നിക്ഷേപം കൂടുതൽ കരുതലോടെയാക്കി. മോത്തിലാൽ ഓസ്വാൾ ഫിനാൻഷ്യൽ […]
ഈയിടെ വിപണിയിലുണ്ടായ അസ്ഥിരതയും, ചാഞ്ചാട്ടവും മ്യൂച്ചൽ ഫണ്ടുകളുടെ നിക്ഷേപ തന്ത്രത്തിൽ മാറ്റങ്ങളുണ്ടാക്കി. മേയിൽ നിഫ്റ്റി, തുടർച്ചയായ രണ്ടാം മാസത്തെ ഇടിവിൽ, 3 ശതമാനം നഷ്ടം രേഖപെടുത്തിയപ്പോൾ ഫണ്ട് ഹൗസുകൾ സ്വകാര്യ ബാങ്കുകൾ, ഓട്ടോമൊബൈൽസ്, ഇൻഷുറൻസ്, ടെക്നോളജി, കൺസ്യൂമർ, ക്യാപിറ്റൽ ഗുഡ്സ് എന്നീ മേഖലകളിലെ ഓഹരികൾക്ക് കൂടുതൽ ശ്രദ്ധ നൽകി. ഹെൽത്ത്കെയർ, മെറ്റൽസ്, കൺസ്യൂമർ ഡ്യൂറബിൾസ്, ഓയിൽ ആൻഡ് ഗ്യാസ്, പിഎസ്യു ബാങ്കുകൾ, ടെലികോം, ഇൻഫ്രാസ്ട്രക്ച്ചർ, കെമിക്കൽ എന്നീ മേഖലകളിലെ നിക്ഷേപം കൂടുതൽ കരുതലോടെയാക്കി.
മോത്തിലാൽ ഓസ്വാൾ ഫിനാൻഷ്യൽ സർവ്വീസസിന്റെ അനലിസ്റ്റുകളുടെ അഭിപ്രായത്തിൽ, മെയ് മാസത്തിൽ, മ്യൂച്ചൽ ഫണ്ടുകളുടെ പോർട്ടഫോളിയോയിൽ സ്വകാര്യ ബാങ്കുകളുടെ വെയിറ്റേജ് തുടർച്ചയായ രണ്ടാം മാസത്തിലും ഉയർന്ന് ഈ വർഷത്തെ ഉയർന്ന നിരക്കായ 17.9 ശതമാനത്തിലെത്തി. ഓട്ടോ മൊബൈൽ വെയിറ്റേജ് 39 മാസത്തെ ഏറ്റവും ഉയർന്ന നിരക്കായ 7.1 ശതമാനത്തിലെത്തി. എന്നാൽ, ഹെൽത്ത്കെയർ വെയിറ്റേജ് 27 മാസത്തെ താഴ്ന്ന നിരക്കായ 6.6 ശതമാനത്തിലെത്തി. മെറ്റൽ വെയിറ്റേജ് 16 മാസത്തെ താഴ്ന്ന നിരക്കായ 2.2 ശതമാനവും രേഖപ്പെടുത്തി.
ആഭ്യന്തര ഓഹരികളിൽ നിക്ഷേപകർക്ക് ശക്തമായ വിശ്വാസമാണുള്ളത്. ഫണ്ട് ഹൗസുകൾ നൽകുന്ന എസ്ഐപി (സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ) കളിലൂടെയുള്ള അവരുടെ നിക്ഷേപം മെയ് മാസത്തിൽ 12,290 കോടി രൂപയായി. എസ്ഐപി കളിലൂടെയുള്ള ദ്വിതീയവിപണിയിലെ നിക്ഷേപം 10,000 കോടി രൂപ കവിയുന്നത് തുടർച്ചയായ ഒമ്പതാം മാസമാണ്.